കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; ഉത്തര്‍ പ്രദേശില്‍ താമര മണ്ണടിഞ്ഞേക്കും!! ഉഗ്രന്‍ പണിയുമായി ശിവസേന

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് യു പിയിൽ കനത്ത തിരിച്ചടി | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് വീണ്ടും തൂത്തുവാരാനുള്ള ബിജെപി നീക്കത്തിന് ശക്തമായ തിരിച്ചടി. എന്‍ഡിഎയില്‍ ഉടക്കി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിക്കുന്നു. ബിജെപിയുമായി ഒരിക്കലും സഖ്യം ചേരില്ലെന്നാണ് ഇവരുടെ പ്രഖ്യാപനം. ശിവസേനയാണ് ഈ സഖ്യത്തിന് മുന്നില്‍ നില്‍ക്കുന്നത്. അയോധ്യ വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി വോട്ട് പിടിക്കുന്ന ശിവസേന ബിജെപി വോട്ടില്‍ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്.

ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നേക്കും. ഇരുപാര്‍ട്ടി നേതാക്കളും ചര്‍ച്ച തുടങ്ങി. എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ ബിജെപിക്ക് പ്രതീക്ഷ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാളയത്തില്‍ പട വന്നത് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി....

 ശിവസേന 25 സീറ്റില്‍

ശിവസേന 25 സീറ്റില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ശിവസേന 25 സീറ്റില്‍ മല്‍സരിക്കുമെന്നാണ് പുതിയ വിവരം. ഓം പ്രകാശ് രാജ്ബാറിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാകും മല്‍സരം. രാജ്ബാറുമായി ശിവസേന നേതാക്കള്‍ ചര്‍ച്ച നടത്തി. ഇരുകക്ഷികളും ബിജെപിയുടെ വോട്ടുകള്‍ തന്നെയാണ് പെട്ടിയിലാക്കുക.

തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ചേരാന്‍ തയ്യാറുള്ള പാര്‍ട്ടികളുണ്ടോ എന്ന് ശിവസേന പരിശോധിക്കുന്നുണ്ട്. ഈ വേളയിലാണ് ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന എന്‍ഡിഎ കക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി സഖ്യം ആലോചിക്കുന്നത്. ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് വെല്ലുവിളിയാകും.

 രാജ്ബാര്‍ ഉടക്കാന്‍ കാരണം

രാജ്ബാര്‍ ഉടക്കാന്‍ കാരണം

ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാരില്‍ അംഗമാണ് എസ്ബിഎസ്പി. പാര്‍ട്ടി അധ്യക്ഷന്‍ രാജ്ബാര്‍ യുപി മന്ത്രിയുമാണ്. സംവരണ വിഷയത്തില്‍ രാജ്ബാര്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ഒബിസി വിഭാഗത്തിന് ഉപസംവരണം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

രാജ്ബാറിന്റെ വാക്കുകള്‍

രാജ്ബാറിന്റെ വാക്കുകള്‍

സംവരണ വിഷയത്തില്‍ തങ്ങളുടെ ആവശ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അംഗീകരിച്ചില്ലെങ്കില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് രാജ്ബാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് രാജ്ബാറിന്റെ എസ്ബിഎസ്പി. യുപിയില്‍ ബിജെപിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ലഖ്‌നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ശിവസേനയുടെ നീക്കം ഇങ്ങനെ

ശിവസേനയുടെ നീക്കം ഇങ്ങനെ

യുപിയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ല. മഹാരാഷ്ട്രയിലും ബിജെപി-ശിവസേന സഖ്യം ഉടക്കിലാണ്. എസ്ബിഎസ്പിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള എസ്ബിഎസ്പിയെ കൂടെ ചേര്‍ത്താല്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

 മുഖ്യ പ്രചാരണ വിഷയം

മുഖ്യ പ്രചാരണ വിഷയം

അയോധ്യ വിഷയം ഉന്നയിച്ച് പ്രചാരണം നടത്താനാണ് ശിവസേനയുടെ നീക്കം. തീവ്ര ഹിന്ദുത്വമാണ് അവര്‍ ആയുധമാക്കുന്നത്. എന്നാല്‍ ബിജെപിയും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇതുതന്നെ. ഈ സാഹചര്യത്തില്‍ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും ഫലം.

 അയോധ്യ സന്ദര്‍ശനം

അയോധ്യ സന്ദര്‍ശനം

ശിവസേന നേതാവ് ഉദ്ധവ് താക്കറെ അടുത്തിടെ അയോധ്യ സന്ദര്‍ശിച്ചിരുന്നു. അയോധ്യയില്‍ വന്‍ റാലിയും സംഘടിപ്പിച്ചു. മുംബൈയില്‍ നിന്ന് ശിവസേനാ പ്രവര്‍ത്തകര്‍ അയോധ്യയിലെത്തി പ്രചാരണം നടത്തുകയും ചെയ്തു. അയോധ്യ വിഷയം കൂടുതല്‍ സജീവമാക്കാനാണ് ശിവസേനയുടെ തീരുമാനം.

ബിജെപി പിന്നാക്കം പോയി

ബിജെപി പിന്നാക്കം പോയി

അയോധ്യ വിഷയത്തില്‍ ബിജെപി പിന്നാക്കം പോയെന്ന് ശിവസേന ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സഖ്യം വരുന്നത്. ബിജെപി, ശിവസേന, എസ്ബിഎസ്പി എന്നീ കക്ഷികളെല്ലാം പിടിക്കുന്നത് ഒരേ വോട്ടുകളാണ്. ഇത് കോണ്‍ഗ്രസിനും എസ്പി-ബിഎസ്പി സഖ്യത്തിനും ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

ശിവസേന നേതാവ് ബാല്‍താക്കറെയുടെ ജീവചരിത്രം സിനിമയാക്കുന്നുണ്ട്. നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകന്‍. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് സഞ്ജയ് റാവത്ത് ലഖ്‌നൗവില്‍ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സഖ്യം വരുമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ സീറ്റ് നേടാനാണ് ശിവസേന ശ്രമിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 ബിജെപിയും ശിവസേനയും പറയുന്നത്

ബിജെപിയും ശിവസേനയും പറയുന്നത്

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഉടക്കിലാണ്. ബിജെപി സര്‍ക്കാരിന്റെ പല നിലപാടുകളോടും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ശിവസേന. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ തനിച്ചു മല്‍സരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ബിജെപി മറിച്ചും പറയുന്നു.

വാതില്‍ തുറന്നിട്ട് ബിജെപി

വാതില്‍ തുറന്നിട്ട് ബിജെപി

സഖ്യകക്ഷികള്‍ക്ക് വേണ്ടി തങ്ങളുടെ വാതില്‍ എപ്പോഴും തുറന്നിടുമെന്ന് മഹാരാഷ്ട്ര ബിജെപിയുടെ മുഖ്യ വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. ശിവസേനയും ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ സഖ്യം ഒഴിവാകേണ്ട സാഹചര്യമില്ലെന്നും മാധവ് ഭണ്ഡാരി വ്യക്തമാക്കി.

ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി, തിരിച്ചടിക്കൊരുങ്ങി ഇറാന്‍ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം; പശ്ചിമേഷ്യയില്‍ യുദ്ധഭീതി, തിരിച്ചടിക്കൊരുങ്ങി ഇറാന്‍

നടന്‍ അജിത്ത് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; ആരാധകര്‍ അംഗത്വമെടുത്തു, താരത്തിന്റെ പ്രതികരണംനടന്‍ അജിത്ത് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; ആരാധകര്‍ അംഗത്വമെടുത്തു, താരത്തിന്റെ പ്രതികരണം

English summary
Shiv Sena to Contest on 25 Seats in Uttar Pradesh, Tries to Take Away BJP’s Ally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X