കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയില്‍ അയോധ്യ; ഉദ്ധവ് താക്കറെ എത്തില്ല, രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി നല്‍കും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ അയോധ്യയില്‍ രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സൂചന. പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം പറഞ്ഞത്. അയോധ്യയില്‍ കൊറോണ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് താക്കറെ വിട്ടുനില്‍ക്കുന്നത്.

അതേസമയം, ഉദ്ധവ് താക്കറയെ അയോധ്യയിലേക്ക് ക്ഷണിക്കാത്തതിനാലാണ് ചടങ്ങിന് എത്താത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് ശിവസേന ഒരു കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉദ്ധവ് താക്കറെ അയോധ്യയിലേക്ക് പോകാതിരിക്കാനുള്ള കാരണം സഞ്ജയ് റാവത്ത് വിശദീകരിക്കുന്നത് ഇങ്ങനെ....

ശിവസേന നേതാവ് പറയുന്നത്

ശിവസേന നേതാവ് പറയുന്നത്

ബുധനാഴ്ചയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്ന തറക്കല്ലിടല്‍ കര്‍മവും ഭൂമി പൂജയും നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടുക. അതേസമയം, അയോധ്യയില്‍ കൊറോണ വ്യാപകമാണ്. ഇക്കാര്യമാണ് ശിവസേന നേതാവ് ചൂണ്ടിക്കാട്ടുന്നത്.

ഒരു കോടി രൂപ നല്‍കും

ഒരു കോടി രൂപ നല്‍കും

പ്രധാനമന്ത്രി ചടങ്ങിലേക്ക് എത്തുന്നു എന്നത് വളരെ പ്രധാനമാണ്. ഉദ്ധവ് താക്കറെക്ക് ഏത് സമയവും അയോധ്യയില്‍ പോകാം. അതിന് തടസമില്ല. ചടങ്ങിന് എല്ലാ ആശംസകളും നേരുന്നു. ശിവസേന ഒരു കോടി രൂപ രാമക്ഷേത്ര നിര്‍മാണത്തിന് നല്‍കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മന്ത്രി മരിച്ചില്ലേ...

മന്ത്രി മരിച്ചില്ലേ...

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. അതേസമയം, അയോധ്യയില്‍ കൊറോണ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ആശങ്ക പരന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശ് മന്ത്രി കമല്‍ റാണി കഴിഞ്ഞദിവസം രോഗം ബാധിച്ച് മരിച്ചു. മറ്റു ചില മന്ത്രിമാര്‍ക്ക് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കാര്യങ്ങള്‍ നിസാരമല്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മുഖ്യ പൂജാരി ക്വറന്റൈനില്‍

മുഖ്യ പൂജാരി ക്വറന്റൈനില്‍

കുറഞ്ഞ ആളുകള്‍ മാത്രമേ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കൂ എന്നാണ് താന്‍ മനസിലാക്കുന്നത്. പ്രധാനമന്ത്രി വരുന്നു എന്നതാണ് പ്രധാനം. ആരും ക്ഷണിക്കുന്നത് കാത്തിരിക്കേണ്ട ആവശ്യമില്ല. അയോധ്യയിലെ മുഖ്യ പൂജാരി ക്വറന്റൈനിലാണെന്നും സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തങ്ങള്‍ നേരത്തെ തറക്കല്ലിട്ടു

തങ്ങള്‍ നേരത്തെ തറക്കല്ലിട്ടു

ശിവസേന ക്ഷേത്ര നിര്‍മാണത്തിന് നേരത്തെ തറക്കല്ലിട്ടതാണ്. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ക്കാത്ത സാഹചര്യത്തില്‍ അന്ന് ക്ഷേത്ര നിര്‍മാണം നടന്നില്ല. ബിജെപിയും വിഎച്ച്പിയുമെല്ലാം പള്ളി പൊളിക്കുന്നതില്‍ ശിവസേനയുടെ പങ്ക് അംഗീകരിച്ചതാണ്. അതുകൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് പാത തെളിച്ചതില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രമുഖര്‍ പങ്കെടുക്കുന്നില്ല

പ്രമുഖര്‍ പങ്കെടുക്കുന്നില്ല

കൊറോണയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ അയോധ്യയിലെ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊറോണ രോഗം ബാധിച്ച കാരണം എത്തില്ല. ഉമാ ഭാരതിയും വരില്ല. എല്‍കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും കൊറോണ ആശങ്കയുടെ സാഹചര്യത്തില്‍ ക്ഷണിച്ചിട്ടില്ല.

പ്രതിസന്ധിയുടെ ആഴം

പ്രതിസന്ധിയുടെ ആഴം

ഉത്തര്‍ പ്രദേശിലെ മന്ത്രിയുടെ മരണം, ചില മന്ത്രിമാര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം, അയോധ്യയിലെ പൂജാരിക്ക് രോഗം ബാധിച്ചു, ക്ഷേത്ര പരിസരത്ത് സുരക്ഷയ്ക്ക് നിയോഗിച്ച 16 പോലീസുകാര്‍ക്ക് രോഗം ബാധിച്ചു. മുഖ്യ പൂജാരി ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇതെല്ലാമാണ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇരിപ്പിടം അഞ്ച് പേര്‍ക്ക്

ഇരിപ്പിടം അഞ്ച് പേര്‍ക്ക്

അതേസമയം, അയോധ്യയിലെ വേദിയില്‍ ഇരിപ്പിടം അഞ്ച് പേര്‍ക്ക് മാത്രമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ട്രസ്റ്റ് അംഗം മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരാണ് വേദിയിലുണ്ടാകുക.

175 പേരെ ക്ഷണിച്ചു

175 പേരെ ക്ഷണിച്ചു

ക്ഷണക്കത്ത് പുറത്തായതോടെയാണ് ഈ വിവരങ്ങള്‍ വാര്‍ത്തയായത്. മേല്‍പ്പറഞ്ഞ അഞ്ച് പേര്‍ക്ക് പുറമെ, രാം ലല്ലയുടെ പ്രതിമയും വേദിയിലുണ്ടാകും. ചടങ്ങിലേക്ക് 175 പേരെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാവരും എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇഖ്ബാല്‍ അന്‍സാരി വരും

ഇഖ്ബാല്‍ അന്‍സാരി വരും

ആദ്യം ക്ഷണിച്ചത് അയോധ്യ ഭൂമി തര്‍ക്കത്തില്‍ മുസ്ലിം പക്ഷത്തെ ഹര്‍ജിക്കാരനായിരുന്ന ഇഖ്ബാല്‍ അന്‍സാരിയെ ആണ്. രാമന്റെ ആഗ്രഹ പ്രകാരമാണ് തന്നെ ക്ഷണിച്ചത് എന്നാണ് അന്‍സാരി പ്രതികരിച്ചത്. അയോധ്യ കേസിലെ ആദ്യ ഹര്‍ജിക്കരന്‍ ഹാശിം അന്‍സാരിയുടെ മകനാണ് ഇദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കുമെന്നും മോദിക്ക സമ്മാനങ്ങള്‍ നല്‍കുമെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

40 കിലോയുള്ള വെള്ളി കല്ല്

40 കിലോയുള്ള വെള്ളി കല്ല്

രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 40 കിലോയുള്ള വെള്ളി കല്ലാണ് ഇതിന് ഉപയോഗിക്കുക. അയോധ്യ തര്‍ക്കത്തില്‍ ദശാബ്ദങ്ങള്‍ നീണ്ട നിയമ നടപടികള്‍ക്ക് ശേഷം 2019 നവംബര്‍ ഒമ്പതിനാണ് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചത്. വിവാദ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുകയായിരുന്നു.

രാമന്റെ ആഗ്രഹമാണ്; അയോധ്യ ചടങ്ങില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് അന്‍സാരി; മോദിക്ക് സമ്മാനംരാമന്റെ ആഗ്രഹമാണ്; അയോധ്യ ചടങ്ങില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് അന്‍സാരി; മോദിക്ക് സമ്മാനം

English summary
Shiv Sena to give one crore for Ayodhya Temple: Uddhav Thackeray Unlikely to Attend Bhoomi Pujan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X