മഹാരാഷ്ട്രയിലും ഇന്ത്യാ ബ്ലോക്ക് ആടിയുലയുന്നു; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന (യുബിടി), പഴി കോണ്‍ഗ്രസിന്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായെങ്കിലും ഐക്യം നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി പാടുപെടുകയാണ്. കാശ്മീരിലും ഡല്‍ഹിയിലുമെല്ലാം മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയിലും പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യത്തില്‍ വിള്ളല്‍ വീഴുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
മുംബൈ, താനെ, നാഗ്പൂര്‍, മറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ജില്ലാ പരിഷത്തുകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന (യുബിടി) പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ മഹാ വികാസ് അഘാഡിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. എന്‍സിപി (എസ്പി), കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കൊപ്പം എംവിഎയിലെ ഭാഗമാണ് ശിവസേന (യുബിടി).

എന്നാല്‍ പ്രധാനപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് മുന്നണിയിലെ മറ്റ് കക്ഷികളില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. ഇന്നാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോകാനുള്ള തീരുമാനം ശിവസേന (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചത്. 'സഖ്യത്തില്‍ വ്യക്തിഗത പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇത് സംഘടനാ വളര്‍ച്ചയെ തടസപ്പെടുത്തുന്നു.
സ്വന്തം ശക്തിയില്‍ ഞങ്ങള്‍ മത്സരിക്കും,' അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഇന്ത്യാ ബ്ലോക്കിന് ഒരു കണ്‍വീനറെ നിയമിക്കാന്‍ പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും റാവത്ത് പറഞ്ഞു. ഇത് നല്ലതല്ല എന്നും സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ ഒരു യോഗം വിളിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019-ല്‍ ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെ, എന്‍സിപി (എസ്പി) യുടെ ശരദ് പവാര്‍, കോണ്‍ഗ്രസിന്റെ സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം രൂപീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം എംവിഎ സഖ്യവും ചേര്‍ന്നാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവിഎയുടെ തോല്‍വിയെത്തുടര്‍ന്ന് സഖ്യകക്ഷികളെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സഞ്ജയ് റാവത്ത് രൂക്ഷമായാണ് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ ബ്ലോക്കിന്റെ ഒരു മീറ്റിംഗ് പോലും നടന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം എംവിഎ സഖ്യത്തില്‍ നിന്ന് വേര്‍പിരിയാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം മകന് ആദിത്യയുടെ താല്‍പ്പര്യപ്രകാരമാണ് എന്ന് വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) മേധാവി പ്രകാശ് അംബേദ്കര്‍ ആരോപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications