കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനക്ക് 2014ൽ വേണ്ടിയിരുന്നത് കോൺഗ്രസ് സഖ്യം പൃഥ്വിരാജ് ചവാൻ, തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്!!

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിൽ ശിവസേന ഉൾപ്പെട്ട ത്രികക്ഷി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ശിവസേനയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ 2014ലെ തിരഞ്ഞെടുപ്പിന് ശേഷം തന്നെ ശിവസേന എൻസിപിയും കോൺഗ്രസുമായും സഖ്യം രൂപീകരിച്ച് സർക്കാർ രൂപീകരിക്കുന്നതിന് തയ്യാറായിരുന്നുവെന്നാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. എന്നാൽ ശിവസേന മുന്നോട്ടുവെച്ച ആവശ്യം ഉടൻ തന്നെ കോൺഗ്രസ് നിരസിക്കുകയായിരുന്നുവെന്നും ചവാൻ കൂട്ടിച്ചേർത്തു.

എതിർത്തത് സോണിയ..

എതിർത്തത് സോണിയ..


2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തയ്യാറായിരുന്നില്ല. ഏറെ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ഒടുവിലാണ് സഖ്യത്തിന് സോണിയാ ഗാന്ധി സമ്മതം മൂളിയതെന്നും പൃഥ്വിരാജ് ചവാനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഒരുമാസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്- ശിവസേന- എൻസിപി എന്നീ പാർട്ടികൾ ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തിയത്.

 2014ൽ സംഭവിച്ചതെന്ത്?

2014ൽ സംഭവിച്ചതെന്ത്?


2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സമാനമായ സാഹചര്യമുണ്ടായി. ശിവസേനയും എൻസിപിയും ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനായി സഖ്യ സർക്കാർ രൂപീകരിക്കുന്നതിനായി എന്നെ സമീപിച്ചു. രാഷ്ട്രീയത്തിൽ വിജയിക്കുന്നതും പരാജയപ്പെടുന്നതും സാധാരണമാണെന്ന മറുപടി നൽകിക്കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ആ വാഗ്ധാനം നിരസിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പ്രതിപക്ഷത്തിരിക്കുകയായിരുന്നു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്കാണ് മത്സരിച്ചത്. എന്നാൽ എൻസിപിയും സഖ്യം ചേർന്നാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ രൂപീകരിച്ചു. ശിവസേന ഒപ്പം ചേരുകയും ചെയ്തു. സംസ്ഥാനത്ത് നിരവധി അഴിമതികൾ നടന്നിട്ടുള്ളതിനാൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ദേവേന്ദ്ര ഫട്നാവിസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.

 എന്തുകൊണ്ട് സഖ്യത്തിന് തയ്യാറായി...

എന്തുകൊണ്ട് സഖ്യത്തിന് തയ്യാറായി...

2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. സർക്കാർ പദവികൾ വാഗ്ധാനം നൽകി 40 ഓളം കോൺഗ്രസ്-എൻസിപി എംഎൽഎമാരെ പക്ഷംചേർക്കാനുള്ള ശ്രമമാണുണ്ടായതെന്നും അവകാശപ്പെടുന്നു. ഒരു തവണ കൂടി മഹാരാഷ്ട്രയിൽ അധികാരം ലഭിച്ചാൽ ബിജെപി ജനാധിപത്യത്തെ പൂർണമായി നശിപ്പിക്കുമെന്നും ചവാൻ കൂട്ടിച്ചേർക്കുന്നു. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ പങ്ക് മാറ്റുന്നതിനെക്കുറിച്ചും ബദൽ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നത്. ബിജെപിയും ശിവസേനയും പിളർന്നതോടെ ബദൽ സർക്കാരിനായുള്ള ചർച്ചകൾക്ക് മുൻകയ്യെടുത്തത് ഞാനാണ്. അശോഖ് ചവാൻ പറയുന്നു.

 എതിർപ്പ് തുടക്കം മുതൽ തന്നെ..

എതിർപ്പ് തുടക്കം മുതൽ തന്നെ..

കോൺഗ്രസ് ഹൈക്കമാൻഡ് ശിവസേനയുമായി കൈകോർക്കുന്നതിന് അനുകൂലമായിരുന്നില്ല. സോണിയാ ഗാന്ധിയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുമാണി ഇത് അംഗീകരിക്കാതിരുന്നത്. ഞാൻ എംഎൽഎമാരോടും പാർട്ടിയിലെ മറ്റ് നേതാക്കളോടും ചർച്ച നടത്തി തുടർന്നാണ് ബിജെപിയാണ് ആശയപരമായി മുഖ്യശത്രു എന്ന കാര്യം അംഗീകരിക്കപ്പെട്ടത്. ഇതോട ബദൽ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നുവെന്നും അശോക് ചവാൻ സാക്ഷ്യപ്പെടുത്തുന്നു.

കാലാവധി പൂർത്തിയാക്കുമോ?

കാലാവധി പൂർത്തിയാക്കുമോ?

മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന സർക്കാർ കാലാവധി പൂർത്തിയാക്കുമോ എന്ന ചോദ്യത്തിന് അശോക് ചവാൻ നൽകിയ മറുപടി ഇങ്ങനെയാണ്. ഒരു സർക്കാരിനെ സംബന്ധിച്ച് ഒരാൾക്കും 100 ശതമാനം ഉറപ്പ് പറയാൻ സാധിക്കില്ല. ഞങ്ങൾ അധികാരത്തിലെത്തിയത് ബിജെപിക്കെതിരെയാണ്. അതുകൊണ്ട് അവർ ശിവസേനെയെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുമെന്നും ചവാൻ പറയുന്നു. സഖ്യത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. എന്നാൽ നേരത്തെയുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. തനിക്ക് നിയമസഭാ സ്പീക്കർ സ്ഥാനം വാഗ്ധാനം ചെയ്തിരുന്നുവെന്നും സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറാൻ താൽപ്പര്യമില്ലാത്തതിനാൽ അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഭാവിയിൽ പാർട്ടി നേതൃത്വം എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Shiv Sena wanted to form govt in alliance with Congress after 2014 Maharashtra polls: Prithviraj Chavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X