കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ചാണക്യതന്ത്രം പാളി..... ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേന....ഒറ്റയ്ക്ക് മത്സരിക്കും!!

ബിജെപിയുമായി സഖ്യമുണ്ടാവില്ലെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: വല്ലാത്തൊരു അവസ്ഥയിലാണ് ബിജെപി ഇപ്പോള്‍. സഖ്യകക്ഷികളൊക്കെ ഒന്നൊന്നായി കൊഴിഞ്ഞുപോവുകയും തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണ് അവര്‍. എതിരാളികളില്ലാതെ കുതിച്ച കൊണ്ടിരുന്ന പാര്‍ട്ടിയായിരുന്നു അവര്‍. എന്നാല്‍ മഹാസഖ്യം വന്നതോടെ ബിജെപി വലിയൊരു തോല്‍വിയെ മുന്നില്‍ കാണുന്നുണ്ട്. ഇതോടെ 2019ല്‍ എന്തുവില കൊടുത്തും വീണ്ടും ജയിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് ബിജെപി. ഇടഞ്ഞു നില്‍ക്കുന്നവരെ ഒരുമിപ്പിക്കാനാണ് അവരുടെ ആദ്യത്തെ ശ്രമം. ശിവസേനയുമായുള്ള പിണക്കം മാറ്റാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെയെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

വളരെ പ്രതീക്ഷയോടെ നടന്ന ചര്‍ച്ചയ്ക്ക് ശേഷം എല്ലാ പ്രശ്‌നവും പരിഹരിച്ചെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപി പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റാണെന്ന് ശിവസേന തന്നെ തെളിയിച്ചിരിക്കുകയാണ്. ബിജെപിയുമായി യാതൊരു വിധി സഖ്യവുമില്ലെന്നാണ് അവര്‍ തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ബിജെപി കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.

ഉദ്ധവുമായുള്ള ചര്‍ച്ച

ഉദ്ധവുമായുള്ള ചര്‍ച്ച

ദീര്‍ഘകാലത്തിന് ശേഷമാണ് അമിത് ഷാ ഉദ്ധവുമായി ചര്‍ച്ച നടത്തുന്നത്. അതുകൊണ്ട് വലിയ രാഷ്ട്രീയ പ്രാധാന്യവും ചര്‍ച്ചയ്ക്കുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അമിത് ഷായ്ക്കുള്ള മികവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ച ഗുണകരമായിരുന്നുവെന്ന് ബിജെപി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുമായി യാതൊരുവിധ സഖ്യവും ഉണ്ടാവില്ലെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗട്ട് വ്യക്താക്കിയിരിക്കുകയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഒറ്റയ്ക്ക് മത്സരിക്കുമെന്നും റൗട്ട് പറഞ്ഞു.

പാര്‍ട്ടി തീരുമാനം മാറ്റില്ല....

പാര്‍ട്ടി തീരുമാനം മാറ്റില്ല....

ബിജെപി തങ്ങളെ ഒരുപാട് ദ്രോഹിച്ചെന്നാണ് ശിവസേന പറയുന്നത്. പക്ഷേ യഥാര്‍ത്ഥ പ്രശ്‌നം മഹാരാഷ്ട്രയില്‍ ബിജെപിക്ക് വര്‍ധിച്ച് വരുന്ന പിന്തുണയാണ്. അതേസമയം അമിത് ഷാ വന്നതെന്തിനാണെന്നും മറ്റും തങ്ങള്‍ക്കറിയാമെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു. പക്ഷേ പാര്‍ട്ടി ഐക്യകണ്‌ഠ്യേന ഒരു തീരുമാനമെടുത്ത് കഴിഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കുക എന്നതായിരുന്നു പാര്‍ട്ടി തീരുമാനം. ആ തീരുമാനം മാറ്റാന്‍ സാധിക്കില്ലെന്നും റൗട്ട് വ്യക്തമാക്കി. അതേസമയം മഹാസഖ്യം വന്‍ശക്തിയായി വളര്‍ന്നതിനാല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത് ശരിയാവില്ലെന്ന് ശിവസേന കരുതുന്നുണ്ട്.

സാംനയിലെ എഡിറ്റോറിയല്‍

സാംനയിലെ എഡിറ്റോറിയല്‍

ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം ശിവസേനയുടെ മുഖപത്രത്തില്‍ എഡിറ്റോറിയല്‍ വന്നിരുന്നു. ജനങ്ങളും ബിജെപിയുമായുള്ള ബന്ധം എന്നോ നഷ്ടമായി കഴിഞ്ഞെന്ന് അവര്‍ പരിഹസിച്ചു. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യം അവര്‍ക്ക് ആവശ്യമാണ്. പക്ഷേ എല്ലാം അവരുടെ ആവശ്യങ്ങള്‍ വേണ്ടി മാത്രമാണെന്നും സാംന വിമര്‍ശിച്ചു. ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച്ച മുമ്പാണ് സാംന ഈ ലേഖനം പ്രസിദ്ധീകരിച്ചത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നായിരുന്നു അമിത് ഷാ ചര്‍ച്ച മുമ്പ് പറഞ്ഞിരുന്നത്.

മൂന്നു സെഷനുകള്‍

മൂന്നു സെഷനുകള്‍

ഉദ്ധവുമായി മൂന്ന് സെഷനുകളിലായിട്ടാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. ഉദ്ധവ് താക്കറെയും അമിത് ഷായും ചേര്‍ന്നാണ് ആദ്യത്തെ സെഷനില്‍ സംസാരിച്ചത്. പിന്നീട് ഇവര്‍ക്കൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേന നേതാവ് ആദിത്യ താക്കറെയും ചേര്‍ന്നു. മൂന്നാമത്തെ സെഷനില്‍ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. സഖ്യം തുടരണമെന്ന് അമിത് ഷാ ചര്‍ച്ചയിലുടനീളം ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ വരുന്നതിനാല്‍ ശിവസേന ഒപ്പം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നിരവധി പരാതികള്‍....

നിരവധി പരാതികള്‍....

എന്‍ഡിഎയിലെ സഖ്യകക്ഷികളെ ഒറ്റപ്പെടുത്താന്‍ ബിജെപി ഒരിക്കലും ശ്രമിക്കില്ലെന്ന് അമിത് ഷാ ഉദ്ധവിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിരവധി പരാതികളാണ് അദ്ദേഹം ബിജെപിക്കെതിരെ ഉന്നയിച്ചത്. ശിവസേനയെ കാല്‍ക്കീഴിലാക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. ബിജെപിയുടെ സുപ്രധാന നയങ്ങള്‍ മഹാമണ്ടത്തരങ്ങളാണെന്ന് വരെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഹിന്ദുത്വ അജണ്ടയ്‌ക്കൊപ്പം നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള ജനദ്രോഹ നടപടികളാണ് ബിജെപിയുടേതെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതിന് പുറമേ ഫട്‌നാവിസ് സര്‍ക്കാര്‍ ശിവസേനയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും ഉദ്ധവ് ആരോപിച്ചു.

ആ ട്വീറ്റ് വ്യാജം? ഇസ്രായേലിനെ കുറിച്ച് മെസ്സി അങ്ങനെ പറഞ്ഞിട്ടില്ല? അല്ലെങ്കിലും മെസ്സി മിണ്ടുമോ...ആ ട്വീറ്റ് വ്യാജം? ഇസ്രായേലിനെ കുറിച്ച് മെസ്സി അങ്ങനെ പറഞ്ഞിട്ടില്ല? അല്ലെങ്കിലും മെസ്സി മിണ്ടുമോ...

കത്വ സംഭവത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം.. രാമനുണ്ണിയെ തടഞ്ഞ് യുവമോര്‍ച്ച

English summary
Shiv Sena will contest all upcoming elections on its own
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X