Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത 25 വര്‍ഷത്തേക്ക് മഹാരാഷ്ട്ര ശിവസേന ഭരിക്കും.... ഇത് സംസ്ഥാന താല്‍പര്യമെന്ന് റാവത്ത്!!

മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത സര്‍ക്കാര്‍ ശിവസേനയുടെ നേതൃത്വത്തില്‍ തന്നെ ഉണ്ടാവുമെന്ന് സഞ്ജയ് റാവത്ത്. പൊതു മിനിമം പരിപാടി കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് തയ്യാറാക്കി ക ഴിഞ്ഞു. ഈ സര്‍ക്കാര്‍ വരുന്നത് സംസ്ഥാന താല്‍പര്യത്തിന് വേണ്ടിയാണന്നും റാവത്ത് വ്യക്തമാക്കി. അടുത്ത 25 വര്‍ഷത്തേക്ക് മഹാരാഷ്ട്ര ഭരിക്കാന്‍ പോകുന്നത് ശിവസേന സഖ്യമായിരിക്കുമെന്നും റാവത്ത് പറഞ്ഞു.

1

എല്ലാവരും കരുതുന്നുണ്ട് ഇത് അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ള ഭരണമാണെന്ന്. എന്നാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ഈ സഖ്യത്തിന്റേതാണെന്ന് റാവത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്ന ആവശ്യം എന്‍സിപി ശിവസേനയ്ക്ക് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. പൊതുമിനിമം പരിപാടിക്ക് പുറമേയുള്ള കാര്യമാണിത്. 50:50 ഫോര്‍മുല ബിജെപിക്ക് മുന്നില്‍ ശിവസേന അവതരിപ്പിച്ചത് പോലെ എന്‍സിപിയും ഇക്കാര്യം അവതരിപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസുമായും എന്‍സിപിയുമായും ജനക്ഷേമത്തില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് നടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പൊതുമിനിമം പരിപാടി രൂപീകരിച്ചത്. അത് ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതായിരിക്കുമെന്ന് റാവത്ത് പറഞ്ഞു. ഇത് ഒരു പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരോ ഇനി സഖ്യമോ ആവട്ടെ. സര്‍ക്കാരുണ്ടാക്കാന്‍ ഒരു അജണ്ട ആവശ്യമാണ്. ഒരുപാട് അടിസ്ഥാന സൗകര്യ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനുണ്ട്. അതാണ് സഖ്യത്തിന്റെ പ്രധാന അജണ്ടയെന്നും റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ വരള്‍ച്ച, അപ്രതീക്ഷിത മഴ തുടങ്ങിയ കാര്യങ്ങളിലൂടെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടതാണ് ഈ സര്‍ക്കാരിന്റെ ചുമതല. ഞങ്ങള്‍ക്കൊപ്പമുള്ളത് പരിചയസമ്പന്നരായ ഭരണാധികാരികളാണ്. അവരുടെ പരിചയസമ്പത്തില്‍ നിന്ന് സര്‍ക്കാരിന് ഗുണകരമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും റാവത്ത പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്ക് ഞങ്ങള്‍ മുഖ്യമന്ത്രിപദം കൈവശം വെക്കും. സംസ്ഥാനത്തിന് നല്ലൊരു നേതൃത്വം ഞങ്ങള്‍ നല്‍കും. ആരൊക്കെ തടയാന്‍ ശ്രമിച്ചാലും അതില്‍ നിന്ന് മാറില്ല. മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ കൊണ്ടുവരേണ്ടെന്നും, സഖ്യമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെയ്ക്ക് അറിയാമെന്നും റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+