കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയെ നേരിട്ട നടി ഊര്‍മിള നിയമസഭയിലേക്ക്; ശിവസേന നോമിനേറ്റ് ചെയ്യും, ബിജെപി വിട്ട ഖഡ്‌സെയും

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക്. അവരെ നോമിനേറ്റ് ചെയ്യാന്‍ ശിവസേന തീരുമാനിച്ചു. ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിഷയം ഊര്‍മിളയുമായി സംസാരിച്ചു. ഊര്‍മിള സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

u

മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയില്‍ 12 അംഗങ്ങളെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ ക്വാട്ടയില്‍ നിയമിക്കാന്‍ സാധിക്കും. സര്‍ക്കാരിന്റെ ഭാഗമായ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നാല് വീതം അംഗങ്ങളെയാണ് നോമിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് ഏകനാഥ് ഖഡ്‌സെയെ നോമിനേറ്റ് ചെയ്യേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭയില്‍ വിഷയം ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

മക്ക ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ബാരിക്കേഡുകളും വാതിലും തകര്‍ന്നു, കുതിച്ചെത്തി സൈനികര്‍മക്ക ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ബാരിക്കേഡുകളും വാതിലും തകര്‍ന്നു, കുതിച്ചെത്തി സൈനികര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു ഊര്‍മിള. അധികം വൈകാതെ രാജിവയ്ക്കുകയും ചെയ്തു. ഊര്‍മിളയെ കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ശിവസേന നടിയുമായി സംസാരിച്ചത്. ചില കോണ്‍ഗ്രസ് നേതാക്കളുമായി അവര്‍ക്ക് പ്രശ്‌നമുണ്ടെന്ന് അറിയാം. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഇടപെട്ടത് എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഊര്‍മിളയെ ശിവസേനാ വക്താവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശിവസേനക്കെതിരെ നടി കങ്കണ റാവത്ത് അടുത്തിടെ ഉയര്‍ത്തിയ വിവാദങ്ങളെ പ്രതിരോധിക്കാന്‍ ഊര്‍മിള രംഗത്തുവന്നിരുന്നു. ശിവസേനയ്ക്ക് അനുകൂലമായിട്ടാണ് ഊര്‍മിള സംസാരിച്ചരുന്നത്.

Recommended Video

cmsvideo
Shobha Surendran Against BJP Leadership | Oneindia Malayalam

കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുലകേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുല

കോണ്‍ഗ്രസില്‍ ചേര്‍ന്ന ഊര്‍മിള കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചെങ്കിലും തോറ്റു. മാസങ്ങള്‍ക്ക് ശേഷം അവര്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിലെ ഭിന്നതയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഊര്‍മിള സൂചിപ്പിച്ചിരുന്നു. ഭരണസഖ്യത്തിലെ മൂന്ന് പാര്‍ട്ടികളും നാല് പേരുകള്‍ വീതം കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

അമേരിക്കയുടെ തീക്കളി; ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലേലം ചെയ്തു, മിസൈലുകളും വില്‍ക്കുംഅമേരിക്കയുടെ തീക്കളി; ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലേലം ചെയ്തു, മിസൈലുകളും വില്‍ക്കും

ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിറന്നാള്‍; തിരക്കൊഴിയാതെ... തിരഞ്ഞെടുപ്പ് ചൂടിലേക്ക് എന്ന് മറുപടിഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിറന്നാള്‍; തിരക്കൊഴിയാതെ... തിരഞ്ഞെടുപ്പ് ചൂടിലേക്ക് എന്ന് മറുപടി

English summary
Shiv Sena will nominate Actress Urmila Matondkar for Legislative Council of Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X