കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ല.. ബിജെപി സഖ്യം ഇപ്പോഴില്ലെന്ന് സഞ്ജയ് റാവത്ത്!!

Google Oneindia Malayalam News

മുംബൈ: ശിവസേന എന്‍ഡിഎ സഖ്യം വിട്ടത് തന്നെയെന്ന് സഞ്ജയ് റാവത്ത്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വെറുമൊരു ചടങ്ങ് മാത്രമാണെന്ന് റാവത്ത് പറഞ്ഞു. അതേസമയം പാര്‍ലമെന്റിന്റെ ശൈത്യ കാല സെഷനില്‍ ശിവസേന പ്രതിപക്ഷത്ത് തന്നെ ഇരിക്കുമെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം എന്‍ഡിഎ യോഗത്തില്‍ ശിവസേന പങ്കെടുക്കില്ലെന്നും റാവത്ത് വ്യക്തമാക്കി.

1

നേരത്തെ എന്‍ഡിഎ യോഗത്തില്‍ ശിവസേന പങ്കെടുക്കുന്ന കാര്യത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായിരുന്നു. പങ്കെടുത്താല്‍ സഖ്യം തകരുമെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശിവസേന നേതാക്കള്‍ തന്നെ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഉദ്ധവ് താക്കറെ അപ്പോഴും ഒന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ബിജെപിയുമായി ശിവസേന വീണ്ടും അടുക്കുന്നുവെന്ന സൂചനയും ഉണ്ടായിരുന്നു.

ബിജെപി സംസ്ഥാനത്ത് കുതിരക്കച്ചടവത്തിന് ശ്രമിക്കുന്നുണ്ടെന്നും ശിവസേന ആരോപിക്കുന്നുണ്ട്. ശിവസേനയുടെ ഏക കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് മോദി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞു. ഇതിന് പിന്നാലെ തന്നെ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതാണ്. ഇനി സഖ്യം വേര്‍പെടുത്തിയില്ലെന്നത് കാര്യമായിട്ടെടുക്കേണ്ട. സഖ്യം പിരിഞ്ഞതായി മാധ്യമങ്ങള്‍ക്ക് തന്നെ പറയാമെന്നും റാവത്ത് വ്യക്തമാക്കി.

അതേസമയം പാര്‍ലമെന്റില്‍ ശിവസേനയുടെ എംപിമാരുടെ സീറ്റിംഗ് നിര മാറിയതായും റാവത്ത് പറഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷത്തിരിക്കാന്‍ തന്നെയാണ് തീരുമാനം. മുമ്പുള്ള എന്‍ഡിഎയും ഇപ്പോഴുള്ള എന്‍ഡിഎയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഇപ്പോള്‍ എന്‍ഡിഎയുടെ കണ്‍വീനര്‍ ആരാണ്. അദ്വാനി അതിന്റെ സ്ഥാപക നേതാവായിരുന്നു. ഇപ്പോള്‍ അദ്ദേഹം മൗനനാണെന്നും റാവത്ത് പറഞ്ഞു. എന്‍ഡിഎയ്ക്ക് അതുകൊണ്ട് പ്രസക്തിയില്ലാതായെന്നും റാവത്ത് പറഞ്ഞു.

 മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും

English summary
shiv sena will skip nda meet says rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X