പാക് മുന്‍മന്ത്രിയുടെ പുസ്തക പ്രകാശനം നടക്കും, ശിവസേന തടയില്ല
മുംബൈ: പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്ദമൂദ് കസൂരിയുടെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്യുന്നതിനെതിരായ ശിവേനയുടെ പ്രതിഷേധം പിന്‍വലിച്ചു. ശിവസേന നാതാവ് ഉദ്ധവ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പ്രതിഷേധം പിന്‍വലിച്ചത്.
പുസ്തക പ്രകാശനത്തിന് മുമ്പ് തന്നെ സംഘാടകനായ മുന്‍ ബിജെപി നേതാവും കോളമിസ്റ്റുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയ്‌ക്കെതിരെ ശിവസേനയുടെ കരി ഓയില്‍ ഒഴിച്ചത് ഏറെ വിവാദമായിരുന്നു. ശിവസേനയുടെ പ്രവൃത്തിയെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അപലപിച്ചിരുന്നു.

ശിവസേനയുടെ പല പ്രവൃത്തികളും മുബൈയില്‍ ഉള്‍പ്പടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications