കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യത്തിന് മുന്നേ കരുത്ത് കാണിച്ച് ശിവസേന....താനെ മേയര്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം

Google Oneindia Malayalam News

മുംബൈ: ബിജെപിയോട് കണക്ക് തീര്‍ക്കാന്‍ പറ്റിയ അവസരമൊന്നും ശിവസേന പാഴാക്കുന്നില്ല. സംസ്ഥാനത്തെ മേയര്‍ തിരഞ്ഞെടുപ്പുകളില്‍ സഖ്യം വരുന്നതിന് മുമ്പ് തന്നെ മികച്ച ജയമാണ് ശിവസേന നേടുന്നത്. താനെയില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ശിവസേന കുതിക്കുകയാണ്. ശിവസേനയുടെ മേയര്‍ സ്ഥാനാര്‍ത്ഥി എളുപ്പത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്‍സിപിയും കോണ്‍ഗ്രസും മികച്ച പ്രകടനമാണ് നടത്തിയത്.

അതേസമയം സഖ്യം ഔദ്യോഗികമായി വരുന്നതിന് മുമ്പ് തന്നെ മികച്ച വിജയം നേടാനായത് ശിവസേനയ്ക്ക് വലിയ നേട്ടമാണ്. ഇതിനിടെ താനെയില്‍ നിന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനത്തില്‍ ഇത് പരസ്യമായി ഉന്നയിച്ചിരിക്കുകയാണ്. എന്നാല്‍ ശിവസേനയില്‍ നിന്ന് ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ മാത്രം തീരുമാനമായിട്ടില്ല.

താനെയില്‍ തൂക്കിയടിച്ചു

താനെയില്‍ തൂക്കിയടിച്ചു

താനെയില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ശിവസേന സ്ഥാനാര്‍ത്ഥി നരേഷ് മസ്‌കെ മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുകയാണ്. എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 131 അംഗ കൗണ്‍സിലാണ് ഇവിടെയുള്ളത്. നിലവില്‍ താനെ നഗരസഭയില്‍ 67 സീറ്റുമായി വളരെ മുന്നിലാണ് ശിവസേന. എന്‍സിപി 34 സീറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ബിജെപിക്ക് 23 സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസിന് മൂന്നും മജ്‌ലിസ് പാര്‍ട്ടിക്ക് രണ്ടും സീറ്റുണ്ട്.

ബിജെപിയെ കുരുക്കി

ബിജെപിയെ കുരുക്കി

ബിജെപിയുമായി നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ച കാര്യങ്ങളില്‍ നിന്ന് ശിവസേന പിന്മാറിയിരിക്കുകയാണ്. കല്യാണ്‍ ഡോബിവലി മേയര്‍ പദവികള്‍ വിട്ടുനല്‍കാനാവില്ലെന്ന് ശിവസേന പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ ബിജെപി കണ്ടിരുന്ന മേയര്‍ സ്ഥാനമാണ് ഇത്. അതേസമയം മുംബൈ, താനെ, നാസിക്ക്, എന്നീ മൂന്ന് കോര്‍പ്പറേഷനുകളിലും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇതൊന്നും ഇനി ബിജെപി സ്വപ്‌നം കാണേണ്ടെന്ന് ശിവസേന പറഞ്ഞു.

പറഞ്ഞ് ഉറപ്പിച്ചത് ഇങ്ങനെ

പറഞ്ഞ് ഉറപ്പിച്ചത് ഇങ്ങനെ

ശിവസേന നാല് വര്‍ഷത്തോളം ഈ കോര്‍പ്പറേഷനുകളില്‍ മേയര്‍ സ്ഥാനം വഹിക്കും. അതിന് ശേഷം മേയര്‍ പദവി ബിജെപിക്ക് ഒരു വര്‍ഷത്തേക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇതോടെ ശിവസേന പറഞ്ഞ വാക്കില്‍ നിന്ന് പിന്‍മാറി. അതേസമയം താനെയില്‍ വന്‍ വിജയാഘോഷമാണ് ശിവസേന നടത്തുന്നത്. ഇവിടെ മേയറും ഡെപ്യൂട്ടി മേയറും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവണമെന്ന പ്രവര്‍ത്തകരുടെ പൊതുവികാരമാണ് താനെയില്‍ നിന്് ഉയര്‍ന്നത്. അന്തിമ തീരുമാനം ഉദ്ധവ് എടുക്കുമെന്നും, അത് എല്ലാവരും അംഗീകരിക്കുമെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അതേസമയം ശിവസേനയില്‍ നിന്ന് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും, സംസ്ഥാനത്തെ രാഷ്ട്രീയം മാറാന്‍ പോവുകയാണെന്നും മേയറായി തിരഞ്ഞെടുക്കപ്പെട്ട നരേഷ് മസ്‌കെ പറഞ്ഞു. ഉദ്ധവിന്റെ വരവോടെ മഹാരാഷ്ട്ര മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ധവിനെതിരെ പരാതി

ഉദ്ധവിനെതിരെ പരാതി

സഖ്യം പൊളിഞ്ഞതിന് പിന്നാലെ ഉദ്ധവിനെതിരെ പരാതി വന്നിരിക്കുകയാണ്. ഹിന്ദുത്വയുടെ പേരില്‍ വോട്ട് ചോദിച്ച് ജനങ്ങളെ ഉദ്ധവ് വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബിജെപിയുമായി ചേര്‍ന്നാണ് ശിവസേന തിരഞ്ഞെടുപ്പ് നേരിട്ടതെന്നും, എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഹിന്ദുത്വയെ ഉദ്ധവ് മറന്നെന്നും പരാതിയില്‍ പറയുന്നു. ശിവസേന എംഎല്‍എ പ്രദീപ് ജെസ്വാള്‍, മുന്‍ എംപി ചന്ദ്രകാന്ത് കൈറെ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. സഖ്യത്തിനാണ് ഔറംഗബാദ് സെന്‍ട്രലിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതെന്നും എന്നാല്‍ അതാണ് ഉദ്ധവ് മറന്നതെന്നും പരാതിയില്‍ പറയുന്നു.

ജെഎന്‍യുവില്‍ മറുപടി

ജെഎന്‍യുവില്‍ മറുപടി

ജെഎന്‍യുവിലെ പോലീസ് ലാത്തിച്ചാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശിവസേന രംഗത്ത് വന്നതും ശ്രദ്ധേയമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ വലിയ ബഹളങ്ങള്‍ ഇതേ വിഷയത്തില്‍ ബിജെപി ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മനപ്പൂര്‍വം മറക്കുകയാണ് ബിജെപി. വിദ്യാര്‍ത്ഥികളെ വളരെ ക്രൂരമായിട്ടാണ് പോലീസ് മര്‍ദിച്ചത്. അവര്‍ ഫീസ് വര്‍ധനവിനെതിരെയാണ് സമരം ചെയ്തത്. മനുഷ്യവിരുദ്ധ നിലപാടാണ് സര്‍ക്കാരിന്റേതെന്നും ശിവസേന കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ശിവസേന സത്യപ്രതിജ്ഞ 24ന്? ഇനി 48 മണിക്കൂര്‍, നെഞ്ചിടിപ്പുമായി സര്‍ക്കാര്‍ രൂപീകരണം!!മഹാരാഷ്ട്രയില്‍ ശിവസേന സത്യപ്രതിജ്ഞ 24ന്? ഇനി 48 മണിക്കൂര്‍, നെഞ്ചിടിപ്പുമായി സര്‍ക്കാര്‍ രൂപീകരണം!!

English summary
shiv sena won thane mayor poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X