കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കിഷോരി പെഡ്‌നേക്കര്‍ ശിവസേന മേയര്‍.... സ്ഥാനമേറ്റ ഉടന്‍ മൂന്ന് നിര്‍ദേശങ്ങള്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഉറപ്പായതിനിടെ മുംബൈയില്‍ വിജയം ഉറപ്പിച്ച് ശിവസേന. ബ്രിഹാണ്‍ മുംബൈ കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായ വിജയം നേടിയിരിക്കുകയാണ് ശിവസേന. കിഷോരി പെഡ്‌നേക്കറാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈ നഗരത്തിന്റെ 77ാമത് മേയറാണ് അവര്‍. അതേസമയം സുഹാസ് വാഡ്ക്കര്‍ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി പിന്മാറിയതിനെ തുടര്‍ന്നാണ് ഏകപക്ഷീയമായി ശിവസേന തിരഞ്ഞെടുക്കപ്പെട്ടത്.

1

കിഷോര്‍ പെഡ്‌നേക്കര്‍ ദക്ഷിണ മുംബൈയില്‍ നിന്ന് മൂന്ന് തവണ വിജയിച്ച കൗണ്‍സിലറാണ്. അതേസമയം മൂന്ന് അഭ്യര്‍ത്ഥനകളും മേയര്‍ ജനങ്ങളോട് നടത്തിയിരിക്കുകയാണ്. ജലസംരക്ഷണമാണ് ഇവര്‍ ആദ്യമായി ആവശ്യപ്പെട്ടത്. മറ്റൊന്ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥരോട് നല്ല റോഡുകള്‍ നിര്‍മിക്കാനാണ്. കുഴിയുള്ള റോഡുകള്‍ ടാറിട്ട് അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. മുംബൈ നിവാസികള്‍ ബസുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

എന്റെ കര്‍ത്തവ്യങ്ങള്‍ എന്തൊക്കെയാണെന്ന് നല്ല ബോധ്യമുണ്ട്. ജനജീവിതം മെച്ചപ്പെടുത്തുക, നഗര വികസനം എന്നിവയാണ് പ്രധാനം. അതിലൂടെ മുംബൈയെ സുരക്ഷിത നഗരമായി മാറ്റുമെന്നും കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. 2017ല്‍ ശിവസേനയുടെ വിശ്വനാഥ് മഹാദേശ്വറാണ് ഇവിടെ മേയറായത്. അദ്ദേഹത്തെ സ്ഥാനമൊഴിഞ്ഞപ്പോഴാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ സഖ്യം പിരിഞ്ഞതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

മുംബൈ കോര്‍പ്പറേഷനില്‍ ശിവസേനയാണ് ഏറ്റവും വലിയ കക്ഷി. 91 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്. ബിജെപിക്ക് 81 സീറ്റുകളുണ്ട്. കോണ്‍ഗ്രസാണ് ഏറ്റവും വലിയ മൂന്നാം കക്ഷി. 29 സീറ്റുണ്ട് അവര്‍ക്ക്. എന്‍സിപിക്ക് എട്ട് സീറ്റും സമാജ് വാദി പാര്‍ട്ടിക്ക് ആറ് സീറ്റ്, മജ്‌ലിസ് പാര്‍ട്ടിക്ക് രണ്ട് സീറ്റ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്കും അഖില്‍ ഭാരതീയ സേനയ്ക്കും ഓരോ സീറ്റ് വീതമുണ്ട്.

 മഹാരാഷ്ട്ര; 15-15-12 സീറ്റ് ഫോര്‍മുല!! 5 വര്‍ഷവും ശിവസേന മുഖ്യമന്ത്രി!! സഖ്യ സര്‍ക്കാര്‍ ഇങ്ങനെ മഹാരാഷ്ട്ര; 15-15-12 സീറ്റ് ഫോര്‍മുല!! 5 വര്‍ഷവും ശിവസേന മുഖ്യമന്ത്രി!! സഖ്യ സര്‍ക്കാര്‍ ഇങ്ങനെ

English summary
shiv senas kishori pednekar selected as mumbai mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X