കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ കലാപം സിഖ് വിരുദ്ധ കലാപത്തിന് സമാനം;രൂക്ഷ വിമര്‍ശനവുമായി ശിവസേന

Google Oneindia Malayalam News

മുംബൈ: 1984ലെ സിഖ് വിരുദ്ധ കലാപത്തിന് സമാനമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നടന്നതെന്ന് ശിവസേന. ഫെബ്രുവരി 26ന് തലസ്ഥാന നഗരിയില്‍ നടന്ന സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനകരമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സ്‌നേഹത്തിന്റെ സന്ദേശവുമായി ഇന്ത്യയിലെത്തിയപ്പോഴാണ് ഇതൊക്കെ സംഭവിച്ചത്. തെരുവുകളില്‍ രക്തച്ചൊരിച്ചില്‍ നടക്കുമ്പോള്‍ ട്രംപിന് ദില്ലിയില്‍ സ്വീകരണം നല്‍കിയതിനെയും ശിവസേന വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന വിമര്‍ശനം ഉയര്‍ത്തിയത്.

udhavnew5


ദില്ലിയിലെ ക്രമസമാധാനനില നിലനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് അക്രമം തെളിയിക്കുന്നത്. മുളവടികളും വാളുകളും തോക്കുകളുമാണ് ജനങ്ങള്‍ക്ക് തെരുവുകളില്‍ നേരിടേണ്ടി വന്നത്. റോഡുകള്‍ ചോരക്കളമായി. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഭീകരമായ പുനരാവിഷ്‌കാരമാണ് ദില്ലിയില്‍ നടന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിന് ശേഷം ഉണ്ടായ അക്രമത്തില്‍ നൂറുകണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ടു. ദില്ലി കലാപത്തിന് ഉത്തരവാദികള്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും ശിവസേന പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്തുന്ന സമയം ദേശീയ തലസ്ഥാനം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. അക്രമത്തിന്റെ ഭയാനകമായ ചിത്രമാണ് പുറത്ത് വന്നത്. തെരുവുകളില്‍ രക്തച്ചൊരിച്ചില്‍, ആളുകളുടെ നിലവിളി, കണ്ണീര്‍ വാതകങ്ങള്‍. ഈ സാഹചര്യത്തില്‍ ട്രംപിനെ ദില്ലിയിലേക്ക് സ്വാഗതം ചെയ്തത് ശരിയായില്ല. സ്‌നേഹത്തിന്റെ സന്ദേശവുമായാണ് ട്രംപ് ദില്ലിയിലെത്തിയത്. എന്നാല്‍ അഹമ്മദാബാദില്‍ നമസ്‌തേ മോദി നടക്കുമ്പോള്‍ ദില്ലിയില്‍ അക്രമങ്ങള്‍ അരങ്ങേറുകയായിരുന്നു. ദില്ലി ഒരിക്കലും ഇതുപോലെ നാണം കെട്ടിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

English summary
Shiva Sena criticise BJP over Delhi Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X