കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ശിവസേന

Google Oneindia Malayalam News

മുംബൈ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി ശിവസേന. മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തിലാണ് സേന ബിജെപിക്കെതിരെ തുറന്നടിച്ചത്.

shivsena-

ശിവസേന എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം പരാതികള്‍ ശക്തമായിട്ടുണ്ട്. മൂല്യം നഷ്ടപ്പെടുത്തികൊണ്ടുള്ള രാഷ്ട്രീയം ശിവസേന അനുവദിക്കില്ല.മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നാണ് മുഖ്യമന്ത്രിയെ വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പണം ഒഴുക്കി വീണ്ടും ഭരണത്തിലേറാനാണ് മുന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

സന്തോഷ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്നാണ് ബിജെപി നേതാവ് സുധീര്‍ മുംങ്ക്താര്‍ പറഞ്ഞത്. മഹാരാഷ്ട്രയുടെ അന്തസ് നശിപ്പിക്കാന്‍ ആരേയും സേന അനുവദിക്കില്ല. അതേസമയം ഇനിയും ചുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ലേഖനത്തില്‍ ശിവസേന വ്യക്തമാക്കി.

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ശിവസേനയുടെ നിര്‍ദ്ദേശത്തിന് ബിജെപി വഴങ്ങാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രി പദം നല്‍കില്ലെന്ന് ബിജെപി ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി കസേര നല്‍കാതെ ഇനി ബിജെപിയുമായി ചര്‍ച്ചയില്ലെന്നാണ് ശിവസേനയുടെ നിലപാട്.

അതിനിടെ എംഎല്‍എമാരെ ബിജെപി ചാക്കിടാന്‍ ശ്രമിക്കുകയാണെന്ന ശിവസേന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി.എന്‍ഡിഎയുടെ ഭാഗമായ ശിവസേനയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. ഇതിലൂടെ തന്നെ വ്യക്തമാണ് ബിജെപി എത്രമാത്രം ധാര്‍മ്മികത ഇല്ലാത്ത പാര്‍ട്ടിയാണെന്ന്. എന്തുകൊണ്ടാണ് മഹാരാഷ്ട്രയെ അവരില്‍ നിന്ന് രക്ഷിക്കേണ്ടതെന്ന്,കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ട്വീറ്റ് ചെയ്തു.

ദലീമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപെടാന്‍ കാരണമായെന്ന് സിപിഎംദലീമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപെടാന്‍ കാരണമായെന്ന് സിപിഎം

ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്

English summary
Shiva Sena is trying to poach our MLA's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X