കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ശിവസേന; യോഗി വെട്ടില്‍; മഹാരാഷ്ട്ര ആവര്‍ത്തനം

  • By News Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു രണ്ടാഴ്ച്ചയിലേറെയായി ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ലല്ലു ജയിലില്‍ തുടരേണ്ടി വന്നത്. ലല്ലുവിനെ പുറത്തിറക്കുന്നതിനായി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് പ്രിയങ്കാഗാന്ധി. ലല്ലുവിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയില്‍ ഇതിനെ എതിര്‍ത്ത് ഹരജി നല്‍കാനാണ് തീരുമാനം.

കോണ്‍ഗ്രസ് നേതൃത്വം ഒന്നടക്കം അജയ്കുമാര്‍ ലല്ലുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ഒരു പ്രതീക്ഷ കൂടി ഉയരുകയാണ്. ഇത് യോഗി സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ വലിയ പ്രതിരോധമായിരിക്കും.

കൈകോര്‍ത്ത് ശിവസേന

കൈകോര്‍ത്ത് ശിവസേന

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. അജയ്കുമാര്‍ ലല്ലുവിനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ടാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ യോഗിക്കെതിരെയുള്ള പ്രതിഷേധം ഒന്ന് കൂടി കനക്കും.ഇത് സംബന്ധിച്ച് ശിവസേന ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

ഇല്ലായ്മ ചെയ്യല്‍

ഇല്ലായ്മ ചെയ്യല്‍

പ്രസ്താവനയില്‍ യോഗി സര്‍ക്കാരിനെതിരെ ശിവസേന ശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. യോഗി സര്‍ക്കാരിന്റേത് പ്രതികാരവും ദാര്‍ഷ്ഠ്യവും നിറഞ്ഞ നിലപാടാണെന്ന് ശിവസേന ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ വ്യാജകേസില്‍ കുടുക്കി ജയിലില്‍ അടച്ചതോടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും ശിവസേന കുറ്റപ്പെടുത്തി.

ഗവര്‍ണറുമായി കൂടികാഴ്ച്ച

ഗവര്‍ണറുമായി കൂടികാഴ്ച്ച

യോഗി സര്‍ക്കാരിന്റെ നടപടികള്‍ ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം നഷ്ടപ്പെടുത്തിയെന്നും കൊവിഡ് മഹാമാരി രാജ്യത്താകമാനം പടര്‍ന്നുപിടിക്കുന്നതിനിടയിലും സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ശിവസേന പറഞ്ഞു. പാര്‍ട്ടി നേതൃത്വം അജയ്കുമാര്‍ ലല്ലുവിനെ മോചിപ്പിക്കണം എന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാനിരിക്കുകയാണ്.

 കോണ്‍ഗ്രസുമായി ചര്‍ച്ച

കോണ്‍ഗ്രസുമായി ചര്‍ച്ച

ഗവര്‍ണറുടെ മുന്നില്‍ ആവശ്യം വെച്ചശേഷവും യാതൊരു നടപടിയും സ്വാകരിക്കാത്ത പക്ഷം കോണ്‍സ്രുമായി വിഷയം ചര്‍ച്ച ചെയ്ത് അടുത്ത നീക്കങ്ങള്‍ സജീവമാക്കാനാണ് ശിവസേനയുടെ തീരുമാനം. എന്നാല്‍ ഉത്തര്‍പ്രദേശിലെ മററ് വലിയ പ്രതിപക്ഷ കക്ഷികളൊന്നും തന്നെ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

 യോഗിക്കെതിരെ

യോഗിക്കെതിരെ

അജയ്കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യോഗി ദളിത് വിരുദ്ധനാണെന്ന പ്രചാരണം കോണ്‍ഗ്രസ് ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. തമുഖി രാജ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ലല്ലു. കോണ്‍ഗ്രസിന് ഏറ്റവും ആധിപത്യമുള്ള ഖുഷിനഗര്‍ ജില്ലയാണ് ഈ മണ്ഡലത്തിലുള്ളത്. അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ വാഹനങ്ങളുടെ രേഖയില്‍ കൃത്രിമം കാണിച്ചെന്നാണ് പ്രധാന ആരോപണം.

കേസുകള്‍ മാത്രം

കേസുകള്‍ മാത്രം

സംഭവത്തില്‍ പ്രിയങ്കഗാന്ധിയും പ്രിയങ്കയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായ സന്ദീപിനുമെതിരെ കേസുകള്‍ മാത്രമാണ് വന്നത്. അതിനാല്‍ സര്‍ക്കാരിന്റെ ഈ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാനാണെന്നാണ് ഉയരകുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ ലല്ലുവിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പ്രഥമ ദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍ാകാനാവില്ലെന്നും സ്‌പെഷ്യല്‍ ജഡ്ജ് പികരെ റായ് സാക്ഷ്യപ്പെടുത്തി.

ബസുകള്‍

ബസുകള്‍

കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസുകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും യോഗി സര്‍ക്കാരും തമ്മില്‍ കോമ്പ് കോര്‍ത്തത്. ആയിരം ബസ്സുകള്‍ പ്രിയങ്ക അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് യോഗി ഇത് തള്ളുകയായിരുന്നു. ഇതില്‍ പലതും ഓട്ടോയും മറ്റ് വാഹനങ്ങളുമാണെന്ന് യോഗി കുറ്റപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ നേട്ടം

രാഷ്ട്രീയ നേട്ടം

എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹാജരാക്കിയ പട്ടികയില്‍ ആയിരത്തിലധികം ബസ്സുകള്‍ തന്നെയാണ് ഉള്ളതെന്ന് തെളിഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ നേട്ടം തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. അതേസമയം തന്നെ ഉത്തര്‍പ്രദേശം സര്‍ക്കാരിന് കുടിയേറ്റ തൊഴിലാളികളെ പൂര്‍ണ്ണമായും ഇതുവരെ തിരിച്ച്‌കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

നിലവില്‍ മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ് എന്‍സിപി സഖ്യ സര്‍ക്കാരാണ് നിലനില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ പുതിയ സഖ്യം കോണ്‍ഗ്രസിന് വലിയ നേട്ടവും ബിജെപി തിരിച്ചടിയുമാമ്, വലിയ ഭൂരിപക്ഷമില്ലെങ്കില്‍ കൂടി സംസ്ഥാനത്ത് ശിവസേന അതിനുള്ള പാത ഒരുക്കേണ്ട ശ്രമത്തില്‍ കൂടിയാണ്.

നിതീഷ് കുമാറാണ് ബീഹാറില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി, മാറ്റമില്ല, മുട്ടുമടക്കി എല്‍ജെപി, ഭീഷണിയേറ്റില്ല!!നിതീഷ് കുമാറാണ് ബീഹാറില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി, മാറ്റമില്ല, മുട്ടുമടക്കി എല്‍ജെപി, ഭീഷണിയേറ്റില്ല!!

 ഗള്‍ഫില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 8 മലയാളികള്‍; പ്രവാസി സമൂഹത്തിന് ആശങ്ക ഗള്‍ഫില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 8 മലയാളികള്‍; പ്രവാസി സമൂഹത്തിന് ആശങ്ക

English summary
Shiva sena Joins Hands with With Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X