കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ നാടകീയ നീക്കങ്ങള്‍; എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റി ശിവസേന!!

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ നാടകീയ നീക്കങ്ങള്‍. ശിവസേന തങ്ങളുടെ മുഴുവന്‍ എംഎല്‍എമാരെയും മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. സഖ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മൂന്ന് കക്ഷികളേയും നേതാക്കള്‍ മുംബൈയില്‍ യോഗം ചേരുന്നതിനിടയിലാണ് നിര്‍ണായക നീക്കങ്ങള്‍.

അന്തിമ ചര്‍ച്ച പൂര്‍ത്തിയായാല്‍ ശനിയാഴ്ച ഗവര്‍ണറെ കാണുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരേയെല്ലാവരേയും ഹോട്ടലിലേക്ക് കൂട്ടത്തോടെ കടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

നിര്‍ണായക യോഗം

നിര്‍ണായക യോഗം

ശിവസേനയുമായി സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തിമ ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം. ഇന്ന് വൈകീട്ട് മുംബൈ നെഹ്റു സെന്‍ററില്‍ വെച്ച് മൂന്ന് പാര്‍ട്ടികളിലേയും നേതാക്കള്‍ യോഗം ചേരും. പൊതുമിനിമം പരിപാടിയെ സംബന്ധിച്ചും വകുപ്പ് വിഭജനം സംബന്ധിച്ചും വ്യക്തത വരുത്തുന്നതിനാണ് യോഗം ചേരുന്നത്.

മുംബൈയിലെ ഹോട്ടലിലേക്ക്

മുംബൈയിലെ ഹോട്ടലിലേക്ക്

യോഗം ചേരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് തങ്ങളുടെ എംഎല്‍എമാരെ ശിവസേന നേതാക്കള്‍ അപ്രതീക്ഷിതമായി മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയത്. എംഎല്‍എമാരെ ജയ്പൂരിലേക്ക് മാറ്റായിരുന്നു സേനയുടെ ആദ്യ നീക്കം. എന്നാല്‍ ഇവര്‍ക്കായി ബുക്ക് ചെയ്ത എയര്‍ ടിക്കറ്റുകള്‍ പിന്നീട് റദ്ദ് ചെയ്തു.

അനുവദിക്കില്ലെന്ന് നേതാക്കള്‍

അനുവദിക്കില്ലെന്ന് നേതാക്കള്‍

തുടര്‍ന്നാണ് എംഎല്‍എമാരെ മുംബൈയിലെ ലളിത ഹോട്ടലിലേക്ക് മാറ്റിയത്. എല്ലാ എംഎല്‍എമാരോടും ഒന്നിച്ച് നില്‍ക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞു.

അതൃപ്തി ശക്തം

അതൃപ്തി ശക്തം

രാഷ്ട്രീയ സ്ഥിതി ഗതികള്‍ മാറി വരുന്ന സാഹചര്യത്തിലാണ് എംഎല്‍എമാരോട് ഹോട്ടലില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് കൈകൊടുക്കാനുള്ള പാര്‍ട്ടി നീക്കത്തിനെതിരെ നേരത്തേ നിരവധി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു.

മറുകണ്ടം ചാടിക്കാന്‍

മറുകണ്ടം ചാടിക്കാന്‍

ഇവരെ ബിജെപി മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ആശയപരമായി യോജിക്കാത്ത പാര്‍ട്ടികള്‍ തമ്മില്‍ കൈകൊടുക്കുന്നത് ജനവിധിയ്ക്കെതിരാണെന്ന മുന്നറിയിപ്പായിരുന്നു നേതാക്കള്‍ നല്‍കിയത്.

മെരുങ്ങാതെ സേന

മെരുങ്ങാതെ സേന

അതിനിടെ ശിവസേനയെ മെരുക്കാന്‍ അവസാന നീക്കമെന്ന നിലയില്‍ മുഖ്യമന്ത്രി പദം പങ്കിടാന്‍ ഒരുക്കമാണെന്ന് ബിജെപി വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ദേവേന്ദ്രന്‍റെ സിംഹാസനം നല്‍കിയാലും ഇനി ബിജെപിയുമായി സഖ്യമില്ലെന്നായിരുന്നു ശിവസേന നേതാക്കള്‍ പ്രതികരിച്ചത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

അതേസമയം സഖ്യ സര്‍ക്കാര്‍ ആറ് മാസത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടരില്ലെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ഗരി രംഗത്തെത്തി. അവിശുദ്ധ കൂട്ട് കെട്ട് നിലനില്‍ക്കില്ല. എന്‍സിപിയുടേയും ശിവസേനയുടേയും കോണ്‍ഗ്രസിന്‍റേയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ ഒത്തുപോകില്ലെന്നും ഗഡ്ഗരി പറഞ്ഞു.

English summary
Shiva Sena MLA's shifted to Hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X