കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗായത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റിയെന്ന് ശിവകുമാര്‍.... സിദ്ധരാമയ്യക്കെതിരെ പുതിയ നീക്കം!!

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് ഡികെ ശിവകുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതമെന്ന പരിഗണന നല്‍കുമെന്ന പാര്‍ട്ടിയുടെ വാദം തിരിച്ചടിയായെന്ന ശിവകുമാറിന്റെ പ്രസ്താവനയാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. സിദ്ധരാമയ്യക്കെതിരെയുള്ള ശിവകുമാറിന്റെ പടയൊരുക്കമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ സുപ്രധാന വാദ്ഗാനമായിരുന്നു ഇത്. എന്നാല്‍ ശിവകുമാറിന്റെ വാദം കോണ്‍ഗ്രസിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നതാണ്.

അതേസമയം സിദ്ധരാമയ്യ ഈ പ്രസ്താവനയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ പോര് ശക്തമാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോരില്‍ ജെഡിഎസ്സാണ് അസ്വസ്ഥരായിരിക്കുന്നത്. സര്‍ക്കാര്‍ വീഴുന്നതിലേക്ക് ഇത് നയിക്കുമോ എന്നാണ് അവരുടെ ഭയം. സംസ്ഥാനത്തെ ഏറ്റവും ശക്തരായ രണ്ട് നേതാക്കളാണ് കൊമ്പുകോര്‍ത്തിരിക്കുന്നത്.

വലിയ തെറ്റ്

വലിയ തെറ്റ്

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വിഷയം കൊണ്ടുവന്നത് തീര്‍ത്തും തെറ്റിപോയെന്നാണ് ശിവകുമാര്‍ പറഞ്ഞിരിക്കുന്നത്. വലിയ തെറ്റാണ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നത്. ഞാന്‍ അത് തള്ളുന്നില്ല. ഒരു സര്‍ക്കാരും മതപരമോ ജാതിയുമായോ ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടരുത്. അത് ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യമായിട്ടാണ് ഞാന്‍ കാണുന്നതെന്നും ശിവകുമാര്‍ തുറന്നടിച്ചു.

മന്ത്രിമാരെയും കുറ്റപ്പെടുത്തി

മന്ത്രിമാരെയും കുറ്റപ്പെടുത്തി

ഒരുപാട് മന്ത്രിമാര്‍ ഈ വിഷയം പ്രചാരണത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജനവിധി കോണ്‍ഗ്രസിന് എതിരായിരുന്നു. ഇത് മതപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന് തെളിയിക്കുന്നതാണ്. ഞങ്ങളുടെ സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്തത് കൊണ്ടാണ് നിങ്ങളോട് ക്ഷമ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

 സിദ്ധരാമയ്യക്കെതിരെ പോരാട്ടം

സിദ്ധരാമയ്യക്കെതിരെ പോരാട്ടം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമായിരുന്നു ലിംഗായത്ത് വിഷയം. ബിജെപി ഇക്കാര്യത്തില്‍ അകലം പാലിച്ചപ്പോള്‍ സിദ്ധരാമയ്യ വലിയ പ്രചാരണമാണ് നടത്തിയത്. ബിജെപിക്ക് ഇത് തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും സിദ്ധരാമയ്യയൊണ് ഇത് ബാധിച്ചത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടാവുകയും ചെയ്തു. പിന്നീടുള്ള വിലയിരുത്തലില്‍ ലിംഗായത്ത് വിഷയമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് തെളിയുകയും ചെയ്തു.

ശിവകുമാറിന്റെ ലക്ഷ്യമെന്ത്

ശിവകുമാറിന്റെ ലക്ഷ്യമെന്ത്

സംസ്ഥാന രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യ ശക്തനായി നില്‍ക്കുന്നതാണ് ശിവകുമാറിനെ ചൊടിപ്പിച്ചത്. തന്റെ രാഷ്ട്രീയ മേഖലയില്‍ അദ്ദേഹം കൈകടത്തുന്നു എന്ന തോന്നലും ഉണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് തെറ്റ് പറ്റിയെന്ന് ശിവകുമാര്‍ തുറന്ന് പറയുന്നത്. ഇത് അദ്ദേഹത്തിനെ മനപ്പൂര്‍വം കുറ്റപ്പെടുത്തുന്നതിന് വേണ്ടിയാണ്. ജാര്‍ക്കിഹോളി സഹോദരന്‍മാരുമായുള്ള പ്രശ്‌നത്തില്‍ തന്നെ സിദ്ധരാമയ്യ ഒറ്റപ്പെടുത്തിയെന്ന് ശിവകുമാറിനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും അഭിപ്രായമുണ്ട്.

അഭിപ്രായം വ്യക്തിപരം

അഭിപ്രായം വ്യക്തിപരം

തന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് ശിവകുമാര്‍ പറയുന്നു. അതേസമയം പാര്‍ട്ടി യോഗത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിനോട് വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. പൊതുമധ്യത്തില്‍ ശിവകുമാറിന്റെ പ്രസ്താവന പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സിദ്ധരാമയ്യയും ശിവകുമാറിനോട് ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം പാര്‍ട്ടി യോഗത്തില്‍ ഇതിനെ ന്യായീകരിക്കാനാവും ശിവകുമാര്‍ ശ്രമിക്കുക.

 കുമാരസ്വാമിക്ക് ആശങ്ക

കുമാരസ്വാമിക്ക് ആശങ്ക

സംസ്ഥാനത്തെ ഏറ്റവും ശക്തരായ നേതാക്കളാണ് സിദ്ധരാമയ്യയും ശിവകുമാറും. ഇവര്‍ തമ്മിലുള്ള പോര് ആശങ്കപ്പെടുത്തുന്നത് കുമാരസ്വാമിയെയാണ്. ഈ പ്രശ്‌നം വലുതായാല്‍ അത് സര്‍ക്കാരിനെ പിളര്‍പ്പിലേക്ക് നയിക്കും. അതിലുപരി കോണ്‍ഗ്രസിനും തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കുമാരസ്വാമി തന്നെ നേരിട്ടിറങ്ങാനാണ് സാധ്യത. രാഹുല്‍ ഗാന്ധിയെ കണ്ട് കാര്യങ്ങള്‍ അറിയാക്കാനുള്ള ശ്രമവും ഉണ്ടാകും. ശിവകുമാറിനെ കുമാരസ്വാമി നേരിട്ട് കാണുമെന്ന് സൂചനയുണ്ട്.

ലിംഗായത്ത് വിഷയം

ലിംഗായത്ത് വിഷയം

ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ വാഗ്ദാനം. ഇതിനായി വിദഗ്ധ സമിതിയെ അദ്ദേഹം ആദ്യം നിയോഗിച്ചു. ലിംഗായത്തുകള്‍ക്കും വീരശൈവ വിഭാഗത്തിനും പ്രത്യേക പരിഗണന നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ഇവര്‍ ഹിന്ദുക്കളല്ലെന്നായിരുന്നു വാദം. മാര്‍ച്ച് 19ന് ന്യൂനപക്ഷ പദവിക്കായി ശുപാര്‍ശ ചെയ്‌തെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാവുകയായിരുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാന്‍ നോക്കിയെന്നായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള ആരോപണം.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല... ജെഎസ്സിന്റെ പിടിവാശിക്ക് വഴി ദേശീയ നേതൃത്വം!!മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല... ജെഎസ്സിന്റെ പിടിവാശിക്ക് വഴി ദേശീയ നേതൃത്വം!!

ഇരുമുട്ടിക്കെട്ടിന് പകരം കുറുവടിയുമായി വരുന്നവര്‍ പേടിച്ചാല്‍ മതി.... ട്രോളുമായി കേരള പോലീസ്ഇരുമുട്ടിക്കെട്ടിന് പകരം കുറുവടിയുമായി വരുന്നവര്‍ പേടിച്ചാല്‍ മതി.... ട്രോളുമായി കേരള പോലീസ്

English summary
shivakumar admits mistake on lingayat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X