കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകുമാറിനെ വിടാതെ എന്‍ഫോഴ്സ്മെന്‍റ്: ഹവാലാക്കേസില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യം ചെയ്തു

Google Oneindia Malayalam News

ദില്ലി: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്‍റിന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. വെള്ളിയാഴ്ച്ചയും ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് പൂര്‍ണ്ണബോധ്യമാണെന്നും അന്വേഷ​ണ ഉദ്യോഗസ്ഥരോട് നല്ലരീതിയില്‍ തന്നെ സഹകരിച്ചെന്നും ചോദ്യം ചെയ്യലിന് ശേഷം ശിവകുമാര്‍ വ്യക്തമാക്കി.

മാണിയേക്കള്‍ വലിയ എതിരാളി ഇനിയുണ്ടോ? പാലായില്‍ ഇടത് വിജയം സുനിശ്ചിതം; അങ്കം തുടങ്ങി മാണി സി കാപ്പന്‍മാണിയേക്കള്‍ വലിയ എതിരാളി ഇനിയുണ്ടോ? പാലായില്‍ ഇടത് വിജയം സുനിശ്ചിതം; അങ്കം തുടങ്ങി മാണി സി കാപ്പന്‍

തനിക്കെതിരായ കേസ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപി നടപടിയുടെ ഭാഗമാണെന്ന് ഡികെ ശിവകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഞാന്‍ ഈ രാജ്യം വിട്ട് എങ്ങോട്ടും പോവില്ല. അവര്‍ക്ക് എന്നെ ചോദ്യം ചെയാം. ഈ കേസിനെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. അത് തുടരുക തന്നെ ചെയ്യും. അവര്‍ക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യട്ടെ. ഞാന്‍ ധീരമായി നേരിട്ടുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

dk

2017 ല്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് എട്ടുകോടിലിധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ളമോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ള

English summary
shivakumar appears before probe agency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X