കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണത്തിനിറങ്ങാതെ ശിവകുമാര്‍, സ്ഥാനാര്‍ത്ഥി പട്ടിക തള്ളി, നേതൃത്വത്തോട് കൊമ്പ് കോര്‍ത്ത് ഡികെ!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയിലെ പ്രതിസന്ധി മുതലെടുക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ്. ഡികെ ശിവകുമാര്‍ ഇതുവരെ പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറായിട്ടില്ല. ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അദ്ദേഹം ആക്ടീവാകാന്‍ തയ്യാറായെങ്കിലു ദിവസങ്ങള്‍ക്കുള്ളില്‍ നേതൃത്വുമായി ഇടഞ്ഞിരിക്കുകയാണ് അദ്ദേഹം. സിദ്ധരാമയ്യയുമായി അദ്ദേഹം ഇടഞ്ഞതും കോണ്‍ഗ്രസിന് പ്രധാന തലവേദനയാണ്.

അതേസമയം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. ഡികെ ശിവകുമാറിന് എല്ലാ വിധ സഹായവും ഹൈക്കമാന്‍ഡ് ജാമ്യം ലഭിച്ചതിന് പിന്നാലെ വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ സോണിയാ ഗാന്ധിയില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നാണ് ശിവകുമാര്‍ ക്യാമ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് വൊക്കലിഗ സമുദായം കോണ്‍ഗ്രസിന് അനുകൂലമായി വരുന്ന സാഹചര്യത്തില്‍ അത് മുതലെടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന നിരാശയിലാണ് ഡികെ.

വൊക്കലിഗ അനുകൂലം

വൊക്കലിഗ അനുകൂലം

ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിലൂടെ സംസ്ഥാനത്ത് വൊക്കലിഗ സമുദായി കൂടുതല്‍ കോണ്‍ഗ്രസിലേക്ക് വന്നിരിക്കുകയാണ്. ബിജെപിക്ക് കൂടി പോയിരുന്ന വോട്ടുകളാണ് ഇത്. സംസ്ഥാനത്ത് മൊത്തം ജനസംഖ്യയുടെ 16 ശതമാനം വൊക്കലിഗ വിഭാഗമാണ്. ഇതേ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ശിവകുമാര്‍. അദ്ദേഹത്തിന്റെ അറസ്റ്റില്‍ ഇവര്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ അതുകൊണ്ട് ശിവകുമാറിന്റെ അറസ്റ്റിനെ ന്യായീകരിച്ചിരുന്നില്ല. ഇവരെ ഒപ്പം നിര്‍ത്തുന്ന കാര്യങ്ങള്‍ സംസ്ഥാന നേതൃത്വം താന്‍ ജാമ്യത്തില്‍ നിന്നിറങ്ങിയ ശേഷം സ്വീകരിച്ചില്ല എന്നാണ് ഡികെയുടെ ആരോണം.

പ്രചാരണത്തിന് ഇറങ്ങിയില്ല

പ്രചാരണത്തിന് ഇറങ്ങിയില്ല

15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. യെഡിയൂരപ്പ സര്‍ക്കാരിനെ വീഴ്ത്തി പുതിയ തിരഞ്ഞെടുപ്പിനെ നേരിടാനും ഇതിലൂടെ കോണ്‍ഗ്രസിന് സാധിക്കും. എന്നാല്‍ ഡികെ ഇല്ലാതെ ഇത് നടക്കില്ല. പക്ഷേ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. സംസ്ഥാന നേതൃത്വുമായി ഇതുവരെ ബന്ധപ്പെടാന്‍ പോലും ഡികെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അടക്കം ഇതില്‍ ആശങ്കയിലാണ്. എന്നാല്‍ ശിവകുമാറിന്റെ സമ്മര്‍ദ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

വിഭാഗീയത ഇല്ലാതാക്കും

വിഭാഗീയത ഇല്ലാതാക്കും

കോണ്‍ഗ്രസിലെ വിഭാഗീയതയും തമ്മിലടിയും കുറേ കാലമായി നിയന്ത്രിച്ചിരുന്നത് ഡികെയുടെ വ്യക്തിപ്രഭാവമാണ്. കോണ്‍ഗ്രസിന് തിരിച്ചു കിട്ടില്ലെന്ന് കരുതിയ ബെല്ലാരിയില്‍ ജാതി സമവാക്യം അറിഞ്ഞ് ഡികെ നടത്തിയ നീക്കങ്ങളാണ് ബിജെപിയുടെ തോല്‍വി ഉറപ്പിച്ചത്. മൗനനായി ഇരുന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന ചാണക്യ തന്ത്രമാണ് ഡികെ ഇപ്പോഴും പയറ്റുന്നതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ തള്ളാനോ ഡികെ തയ്യാറായിട്ടില്ല.

വിമതരെ പൂട്ടും

വിമതരെ പൂട്ടും

ഡികെ വിമതരെ വെറുതെ വിടാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ അതിന്റെ ക്രെഡിറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കേണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചിരിക്കുകയാണ്. വൊക്കലിഗ നേതാക്കളെ അദ്ദേഹം സ്ഥിരമായി കണ്ട് കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യ വിളിച്ച പാര്‍ട്ടി യോഗങ്ങളിലൊന്നും ശിവകുമാര്‍ പങ്കെടുത്തിട്ടില്ല. ലിംഗായത്തുകളുമായി രഹസ്യ സഖ്യം വരെ ശിവകുമാര്‍ ലക്ഷ്യമിടുന്നുണ്ട്. ബിജെപിയുടെ വിമത നേതാക്കള്‍ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ച് ശിവകുമാര്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് നേതാക്കള്‍ പറയുന്നു.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ശിവകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സിദ്ധരാമയ്യയുമായി കൊമ്പുകോര്‍ത്തിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ ഡികെ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസോ സിദ്ധരാമയ്യയോ പരിഗണിച്ചില്ല. ഇതാണ് പ്രശ്‌നത്തിന് കാരണം. ബിജെപിയുടെ വിമത സ്ഥാനാര്‍ത്ഥി ശരത് ബച്ചേഗൗഡയെ ഹോസ്‌കോട്ടെയില്‍ മത്സരിപ്പിക്കണമെന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടത്. ജെഡിഎസ് വിമതന്‍ ടിഎന്‍ ജാവരായി ഗൗഡയെ യശ്വന്ത്പൂരില്‍ മത്സരിപ്പിക്കണമെന്നും ഡികെ ആവശ്യപ്പെട്ടിരുന്നു. പ്രമുഖ നേതാവ് എച്ച്‌സി ബാലകൃഷ്ണയെ മഹാലക്ഷ്മി മേഖലയില്‍ തന്നെ നിര്‍ത്തണമെന്നും ഡികെ നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം സിദ്ധരാമയ്യ തള്ളിക്കളഞ്ഞു.

അമ്പരിപ്പിക്കുന്ന പിന്തുണ

അമ്പരിപ്പിക്കുന്ന പിന്തുണ

ഡികെ ഇവരെ തന്നെ പിന്തുണയ്ക്കുമെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. സിദ്ധരാമയ്യ കുറുബ വിഭാഗത്തിലെ നേതാക്കളെയാണ് മഹാലക്ഷ്മിയിലും ഹോസ്‌കോട്ടെയിലും പരിഗണിച്ചത്. ഇത് വൊക്കലിഗ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ശിവകുമാര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത്. നിര്‍ണായക തീരുമാനങ്ങളില്‍ സിദ്ധരാമയ്യ ശിവകുമാറിന്റെ നിര്‍ദേശം തേടിയില്ലെന്ന് മുന്‍ എംപി മുനിയപ്പ പറഞ്ഞു. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം സിദ്ധരാമയ്യയുടെ തലയില്‍ വീഴുമെന്നാണ് സൂചന. ഇത് ശിവകുമാറിനെ കൂടുതല്‍ കരുത്തനാക്കും.

വൊക്കലിഗ വിഭാഗം ഇടഞ്ഞു

വൊക്കലിഗ വിഭാഗം ഇടഞ്ഞു

സിദ്ധരാമയ്യ സ്വജനപക്ഷപാതിത്വമാണ് കാണിക്കുന്നതെന്ന് വൊക്കലിഗ വിഭാഗം ഉന്നയിക്കുന്നു. ഇവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിക്കാന്‍ പോവുകയാണ്. പകരം ബിജെപി വിമതരെ പിന്തുണയ്ക്കും. മറ്റൊരു ബിജെപി വിമതനായ അശോക് പൂജാരിയെയും ശിവകുമാര്‍ നിര്‍ദേശിച്ചിരുന്നു. രമേശ് ജാര്‍ക്കിഹോളിയെ നേരിടാന്‍ ഗോഖക്കില്‍ ഇയാളെയായിരുന്നു ഡികെ കണ്ടിരുന്നത്. എന്നാല്‍ ലഖന്‍ ജാര്‍ക്കിഹോളിയെ കളത്തിലിറക്കി സിദ്ധരാമയ്യ സ്വയം കുഴി തോണ്ടിയെന്നാണ് വിലയിരുത്തല്‍.

കാത്തിരിക്കാന്‍ ഡികെ

കാത്തിരിക്കാന്‍ ഡികെ

ഉപതിരഞ്ഞെടുപ്പോടെ സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നാണ് ഡികെയുടെ വിലയിരുത്തല്‍. ഇക്കാര്യം ഉറപ്പിക്കാന്‍ വൊക്കലിഗ വിഭാഗത്തിന് ഡികെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ ഇപ്പോള്‍ സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവുമാണ് നിയന്ത്രിക്കുന്നത്. പാര്‍ട്ടി വിജയിച്ചാല്‍ സിദ്ധരാമയ്യ താരമാകും. തോറ്റാലും മുഖം നഷ്ടപ്പെടും. ഇതിനാണ് ഡികെ കാത്തിരിക്കുന്നത്. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡികെ വരുന്നതിനും ഇത് വഴിയൊരുക്കും.

റോഷന്‍ ബെയ്ഗ് എങ്ങോട്ട്

റോഷന്‍ ബെയ്ഗ് എങ്ങോട്ട്

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ജെഡിഎസ്. അദ്ദേഹത്തെ ശിവാജിനഗറില്‍ മത്സരിപ്പിക്കാമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ബെയ്ഗ് വാഗ്ദാനം സ്വീകരിച്ചിട്ടില്ല. ഓഫറിന് നന്ദിയുണ്ടെന്നാണ് ബെയ്ഗ് പ്രതികരിച്ചത്. എച്ച്ഡി രേവണ്ണയാണ് ബെയ്ഗിനെ ജെഡിഎസ്സിലേക്ക് ക്ഷണിച്ചത്. ബിജെപി അദ്ദേഹത്തെ പാര്‍ട്ടിയില്‍ എടുക്കാനോ മത്സരിപ്പിക്കാനോ തയ്യാറായിരുന്നില്ല. അദ്ദേഹം ജെഡിഎസ്സിലായിരുന്നു മുമ്പ്. ദേവഗൗഡയുമായി വളരെ അടുപ്പവും അദ്ദേഹത്തിനുണ്ട്.

കര്‍ണാടകത്തില്‍ പ്രചാരണത്തിനിറങ്ങാതെ നേതാക്കള്‍... അനുനയ നീക്കവുമായി യെഡിയൂരപ്പ, വഴങ്ങാതെ നേതാക്കള്‍കര്‍ണാടകത്തില്‍ പ്രചാരണത്തിനിറങ്ങാതെ നേതാക്കള്‍... അനുനയ നീക്കവുമായി യെഡിയൂരപ്പ, വഴങ്ങാതെ നേതാക്കള്‍

English summary
shivakumar not campaigning congress unit in tatters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X