കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹവാല ഇടപാട്: ഡികെ ശിവകുമാർ സെപ്തംബർ 13 വരെ എൻഫോഴ്സ്നെന്റ് കസ്റ്റഡിയിൽ

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ദില്ലി ഹൈക്കോടതി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടയച്ചു. സെപ്തംബർ 13വരെയാണ് കസ്റ്റഡി. സാമ്പത്തിക തട്ടിപ്പ് കേസിൽ ഡികെ ശിവകുമാറിന്റെ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സ്പെഷ്യൽ ജഡ്ജ് അജയ് കുമാർ കുഹറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇടപാടുകാര്‍ക്ക് പണി കൊടുക്കുന്നു ന്യൂജെന്‍എ.ടി. എമ്മുകള്‍: ആള്‍ സ്ഥലം കാലിയാക്കിയതിനു ശേഷവും പണം !!

ചൊവ്വാഴ്ച രാത്രിയാണ് ഹവാല ഇടപാടിൽ ഡികെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഡികെ ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരക്കിട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹവാല ഇടപാട് കേസിൽ നാല് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഡികെ അറസ്റ്റിലായത്. ഡികെയുടെ ദില്ലിയിലെ വസതിയിൽ നിന്ന് 2017ൽ കണ്ടെത്തിയതിൽ ഏഴ് കോടി രൂപ കള്ളപ്പണം ആണന്നാണ് എൻഫോഴ്മെന്റ് ഉന്നയിക്കുന്ന ആരോപണം.

 അന്വേഷണവുമായി സഹകരിച്ചെന്ന്?

അന്വേഷണവുമായി സഹകരിച്ചെന്ന്?

എന്നാൽ ഡികെ ശിവകുമാറിനെ 33 മണിക്കൂറോളം കേന്ദ്ര ഏജൻസി ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കാര്യമാണ് കോൺഗ്രസും വാദിക്കുന്നത്. ഡികെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ അദ്ദേഹത്തെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. കോടതി പരിസരത്ത് നിരവധി പാർട്ടി പ്രവർത്തകരാണ് വിധി കേൾക്കാൻ തടിച്ചുകൂടിയത്. എന്നാൽ കോടതി ഇതിനുള്ള അനുമതി കോടതി നിഷേധിക്കുകയായിരുന്നു. കോടതി മുറിയിൽ വെച്ച് കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച മാത്രമാണ് കോടതി അനുവദിച്ചത്.

 ആശുപത്രിയിൽ നിന്ന് കോടതിയിലേക്ക്

ആശുപത്രിയിൽ നിന്ന് കോടതിയിലേക്ക്

രാംമനോഹർ ലാൽ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷമാണ് ഡികെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. 57കാരനായ ശിവകുമാറിന് വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ് വി, ദയാൻ കൃഷ്ണൻ എന്നിവരാണ് കോടതിയിൽ ഹാജരായത്. കർണാടകത്തിലെ കനകപുര സീറ്റിലെ സിറ്റിംഗ് എംഎൽഎയായ ഡികെ ചൊവ്വാഴ്ച നാലാം തവണയാണ് എൻഫോഴ്മെന്റിന് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്.

 33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ

33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ

നിരവധി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സാമ്പത്തിക തട്ടിപ്പ് വിരുദ്ധ നിയമത്തിന് കീഴിൽ എൻഫോഴ്സ്മെന്റ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഡികെ ശിവകുമാറിനും ദില്ലി കർണാടക ഭവനിലെ ജീവനക്കാരനായ ഹൌമന്തയ്യാ എന്നിവർക്കെതിരെ കേസെടുക്കുന്നത്. കഴിഞ്ഞ ആഴ്ച കർണാടക ഹൈക്കോടതിയിൽ ഹാജരായ ഡികെ ശിവകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

ആദായനികുതി വകുപ്പിന്റെ പരാതി

ആദായനികുതി വകുപ്പിന്റെ പരാതി

ആദായനികുതി വകുപ്പിന്റെ നികുതി തട്ടിപ്പ്, ഹവാല ഇടപാട് എന്നീ പരാതികളിലാണ് ഡികെയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് കേസെടുത്തത്. കോടികളുടെ നികുതി തട്ടിപ്പും ഹവാല ഇടപാടുകളുമാണ് കോൺഗ്രസ് നേതാവിനെതിരെ ആരോപിക്കപ്പെടുന്നത്. കേസിലെ മറ്റ് മൂന്ന് കുറ്റാരോപിതരുടെ സഹായത്തോടെ ഡികെ ശിവകുമാറും സഹായി എസ് കെ ശർമയും കോടിക്കണക്കിന് രൂപ ഹവാല വഴി കടത്തിയെന്നാണ് ആദായനികുതി വകുപ്പ് ഡികെക്കെതിരെ ആരോപിക്കുന്നത്.

English summary
Shivakumar sent to ED custody till September 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X