തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമിജി അന്തരിച്ചു... അന്ത്യം 111ാം വയസ്സില്‍!!
ബംഗളൂരു: തുംകുര്‍ സിദ്ധഗംഗ മഠാധിപതി ഡോ ശ്രീ ശ്രീ ശിവകുമാര സ്വാമിജി അന്തരിച്ചു. പ്രായാധിക്യ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 111 വയസ്സായിരുന്നു. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ വീരപുരത്താണ് സ്വാമിജി ജനിച്ചത്. 1907ലാണ് അദ്ദേഹം ജനിച്ചത്. അതേസമയം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സ്വാമിജിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11.44ഓടെയായിരുന്നു മരണം. ശവസംസ്‌കാരം നാളെ 4.30ന് നടക്കും. സ്വാമിജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കുമാരസ്വാമി കര്‍ണാടക ജനതയോട് ആവശ്യപ്പെട്ടു.

അതേസമയം ഹീരേകൂരിലേക്കുള്ള സന്ദര്‍ശനം കുമാരസ്വാമി റദ്ദാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ തുമകുരു മഠം അദ്ദേഹം സന്ദര്‍ശിക്കും. നേരത്തെ പുലര്‍ച്ചെ 6.45ന് ഉണ്ടാവേണ്ടിയിരുന്ന മഠത്തിലെ പ്രാര്‍ത്ഥന സ്വാമിജിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. നിലവില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവര്‍ മഠത്തിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications