
ഗ്യാൻവാപി പള്ളി വിഷയത്തിൽ എഫ്ബി പോസ്റ്റ്; ഡൽഹിയിൽ പ്രൊഫസർ അറസ്റ്റിൽ
ഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ ചോദ്യം ചെയ്ത പ്രൊഫസറെ അറസ്റ്റ് ചെയ്തു. ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ ചരിത്ര വിഭാ ഗം പ്രൊഫസറായ രത്തൻ ലാലിനെ ആണ് വടക്കൻ ഡൽഹിയിലെ സൈബർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പോസ്റ്റ് വഴി ഗ്യാൻവാപിയിലെ ശിവലിംഗത്തെ രത്തൻ ലാൽ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തി മതത്തിന്റെ പേരിൽ ആളുകൾക്കിടയിൽ ശത്രുത വളർത്തും എന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി.
ഡൽഹിയിലെ വിനീത് ജിൻഡാൽ എന്ന അഭിഭാഷകന്റെ പരാതിയെ തുടർന്നാണ് ലാലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശിവലിംഗത്തെക്കുറിച്ച് അപകീർത്തികരവും പ്രകോപനപരവുമായ ട്വീറ്റ് അടുത്തിടെ ലാൽ പങ്കുവെച്ചതായി ജിൻഡാൽ തന്റെ പരാതിയിൽ പറഞ്ഞു. വിഷയം വളരെ സെൻസിറ്റീവ് സ്വഭാവമുള്ളതും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതാണെന്നും ജിൻഡാൽ കൂട്ടിച്ചേർത്തു. പിന്നാലെ തന്റെ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി ലാൽ രം ഗത്ത് വന്നു.
" ഇന്ത്യയിൽ, നിങ്ങൾ എന്തെങ്കിലും സംസാരിച്ചാൽ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തും. അതിനാൽ ഈ രാജ്യത്ത് ഇതൊരു പുതിയ കാര്യമല്ല. ഞാൻ ഒരു ചരിത്രകാരനാണ്, കൂടാതെ നിരവധി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഞാൻ അവ എഴുതിയതുപോലെ. എന്റെ പോസ്റ്റിൽ ഞാൻ വളരെ സംരക്ഷിതമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്, ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാൻ എഴുതുന്നത്. ഞാൻ സ്വയം പ്രതിരോധിക്കും." എന്ന് രത്തൻ ലാൽ ട്വീറ്റ് ചെയ്തു. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ തന്റെ വിവാദം ട്വീറ്റിന് ശേഷം മകന് ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച ലാൽ ട്വീറ്റ് ചെയ്തിരുന്നു.
പിസി ജോര്‍ജ് വെട്ടില്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത
അധ്യാപന ജോലി കൂടാതെ, ദലിത് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ന്യൂസ് പോർട്ടലായ അംബേദ്കർനാമയുടെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫും കൂടിയാണ് രത്തൻ ലാൽ. "പ്രവർത്തകനും എഴുത്തുകാരനും അംബേദ്കറിയേറ്റ് വിപ്ലവത്തിന്റെ കുട്ടിയും" എന്നാണ് രത്തൻ ലാലിന്റെ ട്വിറ്റർ ബയോയിൽ എഴുതിയിരിക്കുന്നത്. അതേ സമയം പ്രൊഫസറുടെ അറസ്റ്റിനെ കോൺഗ്രസ് നേതാവ് ദിജിവിജയ സിംഗ് അപലപിച്ചു."പ്രൊഫസർ രത്തൻ ലാലിന്റെ അറസ്റ്റിനെ ഞാൻ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിന് അഭിപ്രായ പ്രകടനത്തിന് ഭരണഘടനാപരമായ അവകാശമുണ്ട്," അദ്ദേഹം ട്വീറ്റ് ചെയ്തു.