കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിവാരി ബിജെപിയുടെ സഹായി, ആര്‍ജെഡി വോട്ടുബാങ്കിനായി രാഷ്ട്രീയം കളിക്കരുതെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ദിവസം മഹാസഖ്യത്തെ ദുര്‍ബലമാക്കിയത് കോണ്‍ഗ്രസാണെന്ന് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി-ജെഡിയുവിന്റെ ദുര്‍ബലമായ സര്‍ക്കാരിനെ സഹായിക്കുകയാണ് തിവാരിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശിവാനന്ദ് തിവാരി പാര്‍ട്ടികള്‍ ഓരോ സീസണിലും മാറി കൊണ്ടിരിക്കുകയാണ്. ജെഡിയുവിന്റെ എംപിയായിരുന്നു മുമ്പ് അദ്ദേഹം. ജെഡിയുവിനോട് തന്നെയാണ് അദ്ദേഹത്തിന് കൂറുള്ളതെന്ന കാര്യത്തില്‍ അമ്പരക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹില്‍ പറഞ്ഞു.

1

കോണ്‍ഗ്രസിനെതിരെ അടിസ്ഥാനപരഹിതമായ ആരോപണങ്ങളാണ് തിവാരി ഉന്നയിച്ചത്. ഇതെല്ലാം ബിജെപി സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഗോഹില്‍ പറഞ്ഞു. ആര്‍ജെഡിയും സഖ്യത്തിനുള്ളില്‍ പറഞ്ഞ എല്ലാ ധാരണകളും കോണ്‍ഗ്രസ് അംഗീകരിച്ചു. കഴിഞ്ഞ 30 വര്‍ഷമായി മഹാസഖ്യത്തിലെ ഒരു പാര്‍ട്ടിയും വിജയിക്കാത്ത സീറ്റുകളില്‍ പോലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. അത് സഖ്യത്തിന് വേണ്ടി മാത്രമുള്ള ത്യാഗമായിരുന്നു. തിവാരിയെ പോലുള്ള നേതാക്കളെ ആദ്യം തിരിച്ചറിയേണ്ടത് ആര്‍ജെഡിയാണ്. അതല്ലെങ്കില്‍ ബീഹാറും ഇവിടെയും പാര്‍ട്ടികളും അനുഭവിക്കേണ്ടി വരുമെന്നും ഗോയില്‍ പഞ്ഞു.

ശിവാനന്ദ് തിവാരി ആര്‍ജെഡിയുടെ വക്താവല്ല. ബിജെപിയുടെ നേതാവിനെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍സി പ്രേംചന്ദ്ര മിശ്ര പറഞ്ഞു. ഗിരിരാജ് സിംഗ് സംസാരിക്കുന്നത് പോലെയാണ് തിവാരിയും സംസാരിക്കുന്നത്. ഉച്ചത്തില്‍ എന്തൊക്കെയോ സംസാരിക്കുന്നു. മാനസികമായി തകര്‍ന്നിരിക്കുകയാണ് അദ്ദേഹം. എന്തിനാണ് ആര്‍ജെഡി ഇത്തരം നേതാവിനെ വെച്ചിരിക്കുന്നതെന്നും പ്രേംചന്ദ്ര മിശ്ര ചോദിച്ചു. അതേസമയം ആര്‍ജെഡി നേതൃത്വം ആദ്യം തോല്‍വി പരിശോധിക്കണം. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് അതാണ് ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ കുമാര്‍ പറഞ്ഞു.

ആര്‍ജെഡിയുടെ അവരുടെ തന്ത്രത്തില്‍ മാറ്റം വരുത്തണം. ബിഎസ്പിയെ പോലെ അവരും അടിത്തറയില്‍ മാറ്റം വരുത്തണം. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിന് പകരം, ബീഹാറിനെ മൊത്തമായി കാണാന്‍ അവര്‍ക്ക് സാധിക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞു. ശിവാനന്ദ് തിവാരി സീനിയര്‍ നേതാവാണ്. ഇത്തരം കാര്യങ്ങള്‍ പറയും മുമ്പ് അദ്ദേഹം ആലോചിക്കുന്നത് നല്ലതാണെന്ന് താരിഖ് അന്‍വറും പറഞ്ഞു. കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ ആര്‍ജെഡിയല്ല. ആര്‍ജെഡി ഒരു പ്രാദേശിക പാര്‍ട്ടിയാണ്. അവരുടെ നേതാക്കള്‍ ബീഹാറിന്റെ ഭാഗമാണ്. രാഹുല്‍ ഗാന്ധി എപ്പോള്‍ വേണമെങ്കിലും വന്ന് പ്രചാരണം നടത്താമെന്നാണ് പറഞ്ഞത്. അദ്ദേഹം അത് പോലെ ചെയ്തു. ആര്‍ജെഡി നേതാക്കളെ പോലെ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാവില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Actor Krishna Kumar About Bihar Assembly Election Results

English summary
shivanand tiwari trying to help bjp, congress hits back at rjd leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X