കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവുമായി സഖ്യം? നിലപാട് വ്യക്തമാക്കി ശിവപാല്‍ യാദവ്

Google Oneindia Malayalam News

ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി നേതാവും അഖിലേഷിന്‍റെ അമ്മാവനുമായ ശിവപാല്‍ യാദവ്. അഖിലേഷ് തന്നെ സമീപിക്കുകയാണെങ്കില്‍ സഖ്യത്തിന് തയ്യാറാണെന്ന് ശിവപാല്‍ പറഞ്ഞു. പ്രഗതിശീല്‍ പാര്‍ട്ടി ഒരു പാര്‍ട്ടിയിലും ലയിക്കില്ല. അതേസമയം അഖിലേഷ് താത്പര്യം പ്രകടിപ്പിച്ചാല്‍ സഖ്യത്തിന് തയ്യാറാണെന്നും ശിവപാല്‍ യാദവ് വ്യക്തമാക്കി.

akhileshddnew

2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ശിവപാല്‍ യാദവും അഖിലേഷും കൈകോര്‍ക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമുള്ള കൂടിക്കാഴ്ചയില്‍ മുലായത്തിനും അഖിലേഷിനും ഒപ്പം ശിവപാല്‍ യാദവും പങ്കെടുത്തതോടെ ഈ അഭ്യൂഹങ്ങള്‍ ശക്തമായി.

അതേസമയം 12 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കളെയെല്ലാം മടക്കി കൊണ്ടുവരണമെന്ന് മുലായം അഖിലേഷിനോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശിവപാല്‍ യാദവുമായി സഖ്യത്തിലെത്താന്‍ മുലായം അഖിലേഷിനോട് നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം.

അഖിലേഷ് യാദവിന്‍റെ വലംകൈ ആയിരുന്ന അമ്മാവന്‍ ശിവപാല്‍ യാദവ് കഴിഞ്ഞ ആഗസ്തിലാണ് സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് തെറ്റി പിരിഞ്ഞത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും അധ്യക്ഷനുമായിരുന്ന ശിവപാല്‍ യാദവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി തത്സ്ഥാനത്തേക്ക് അഖിലേഷിനെ കൊണ്ടുവന്നതും പാര്‍ട്ടിയിലെ അഖിലേഷിന്‍റെ ഒറ്റയാള്‍ ഭരണവുമായിരുന്നു ശിവപാലിനെ ചൊടിപ്പിച്ചത്.ഇതോടെ ശിവപാല്‍ എസ്പിയില്‍ നിന്ന് പുറത്തുവരികയും പ്രഗതിശീല്‍ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രഗതിശീല്‍ പാര്‍ട്ടി വിവിധ സീറ്റികളില്‍ മത്സരിച്ചിരുന്നു. ശിവപാല്‍ യാദവും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ഫിറോസാബാദില്‍ നിന്നായിരുന്നു ശിവപാല്‍ മത്സരിച്ചത്. മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലേങ്കിലും മണ്ഡലത്തിലെ എസ്പി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശിവപാലിന് സാധിച്ചിരുന്നു.

<strong>മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്</strong>മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്

<strong>'കണക്കില്‍' ആവേശം മൂത്ത് ലീഗ്.. മഞ്ചേശ്വരത്ത് പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദ്ദേശം</strong>'കണക്കില്‍' ആവേശം മൂത്ത് ലീഗ്.. മഞ്ചേശ്വരത്ത് പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദ്ദേശം

English summary
Shivapal Yadhav Hints alliance with sp in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X