കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബവാഴ്ച രാഷ്ട്രീയം ആളുകള്‍ നിരസിച്ചു: സോണിയയുടെ പദവിക്കെതിരെ ശിവരാജ് സിംഗ് ചൗഹാന്‍!!

  • By S Swetha
Google Oneindia Malayalam News

ഭുവനേശ്വര്‍: ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കുടുംബവാഴ്ച രാഷ്ട്രീയം നിരസിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഇപ്പോഴും അതില്‍ നിന്നും പാഠമൊന്നും ഉള്‍ക്കൊണ്ടില്ലെന്നും ബിജെപി മുതിര്‍ന്ന നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പാര്‍ട്ടിയെ നയിക്കണമെന്നാണ് അവര്‍ ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഭാവികമായും നേതാക്കള്‍ പാര്‍ട്ടിയില്‍ വളരുമ്പോള്‍ ബിജെപി ഒരു മാതൃക വെച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന് ഒരു കുടുംബത്തിനപ്പുറത്തേക്ക് പോകാന്‍ കഴിയുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു.

<br>മഴയടങ്ങിയിട്ടും ഭീതിയടങ്ങില്ല!! ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കണ്ണൂരിലെ മലയോര ഗ്രാമങ്ങള്‍
മഴയടങ്ങിയിട്ടും ഭീതിയടങ്ങില്ല!! ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കണ്ണൂരിലെ മലയോര ഗ്രാമങ്ങള്‍

കോണ്‍ഗ്രസ് പഠിക്കാന്‍ തയ്യാറല്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പാര്‍ട്ടിയെ നയിക്കണമെന്ന് സിഡബ്ല്യുസി ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നത് ആശ്ചര്യകരമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) പ്രത്യേക പ്രമേയത്തിലാണ് ശനിയാഴ്ച സോണിയ ഗാന്ധിയെ ഇടക്കാല പാര്‍ട്ടി മേധാവിയായി നിയമിച്ചത്. രാജവംശം, കുടുംബം, ജാതി രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവയടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന ചൗഹാന്‍ പറഞ്ഞു.

shivraj-singh-chouha

പശ്ചിമ ബംഗാളിലെ സമാധാനത്തിന്റെ രാഷ്ട്രീയവും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അവര്‍ ദേശീയതയും വികസനവും തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് ഒരു നേതാവിനെ തിരഞ്ഞെടുക്കണം, അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ആര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയില്ലെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Shivaraj Singh Chauhan against family dynasty in Conress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X