കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിമര്‍ശിച്ചവര്‍ പരാജയപ്പെട്ടപ്പോള്‍ ഒളിച്ചോടി; രാഹുല്‍ ഗാന്ധിക്കെതിരെ ശിവരാജ് സിംഗ് ചൗഹാന്‍

Google Oneindia Malayalam News

ഗുവാഹട്ടി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പട്ടപ്പോള്‍ രാഹുല്‍ ഗാന്ധി ഓടി ഒളിച്ചെന്ന് ചൗഹാന്‍ കുറ്റപ്പെടുത്തി. ഗുവാഹട്ടിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചൗഹാന്‍.

modirahulnew

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചവരെ തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ കണ്ടിട്ടേയില്ല. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താതെ മുങ്ങിത്താഴാന്‍ വിട്ട് രാഹുല്‍ ഗാന്ധി ഓടിയൊളിച്ചെന്ന് ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചവരാണ് തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിട്ടത്. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രിയും ബിജെപിയും പ്രവര്‍ത്തിക്കുമ്പോള്‍ വിമര്‍ശകരെ ഇപ്പോള്‍ കണ്ട് കിട്ടാനില്ലെന്നും ശിവരാജ് സിംഗ് പറഞ്ഞു.

<strong>കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വമ്പന്‍ പദ്ധതി!'2020 നിര്‍ദ്ദേശവുമായി സാംപിട്രോഡ, അടിമുടി മാറ്റം</strong>കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വമ്പന്‍ പദ്ധതി!'2020 നിര്‍ദ്ദേശവുമായി സാംപിട്രോഡ, അടിമുടി മാറ്റം

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാര്യം നോക്കൂ. ദീദിയെ വിട്ട് പോകാനാണ് ഇപ്പോള്‍ ജനങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. ദീദിയോട് സംസാരിക്കൂവെന്ന മമതയുടെ പരിപാടി പരാജയപ്പെട്ടു. ദീദിയോട് ജനങ്ങള്‍ സംസാരിക്കുകയല്ല, അവരെ ജനം വിട്ട് പോകുകയാണ്. മമത ബാനര്‍ജി ഇപ്പോള്‍ ധര്‍ണകളെല്ലാം റദ്ദാക്കിയിരിക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. ദീദിയോടല്ല മോദിയോട് സംസാരിക്കാനാണ് ഇപ്പോള്‍ ബംഗാളിലെ ജനങ്ങള്‍ താത്പര്യപെടുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

ബംഗാള്‍ പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. 18 സീറ്റുകളായിരുന്നു ബിജെപി നേടിയത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ആവര്‍ത്തിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

<strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്</strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

<strong>വിമതര്‍ക്ക് ബിജെപിയും പണികൊടുത്തോ ? മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭിന്നാഭിപ്രായം</strong>വിമതര്‍ക്ക് ബിജെപിയും പണികൊടുത്തോ ? മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭിന്നാഭിപ്രായം

English summary
Shivaraj singh Chauhan against Rahul gandhi and Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X