കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും

Google Oneindia Malayalam News

ഭോപ്പാല്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ശിവരാജ് സിങ് ചൗഹാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മറ്റേത് കാര്യങ്ങളേക്കാളും ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത്, അതിനാല്‍ മധ്യപ്രദേശില്‍ ലോക്ക്ഡൗൺ തുടരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സംസ്ഥാനം എങ്ങനെ നേരിടുമെന്ന് ഹൈക്കോടതിപ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സംസ്ഥാനം എങ്ങനെ നേരിടുമെന്ന് ഹൈക്കോടതി

'ലോക്ക് ഡൗണ്‍ നീക്കംചെയ്യുന്നതിന് ഞങ്ങൾ അനുകൂലമല്ല. ലോക്ക് ഡൗണ്‍ ഇപ്പോൾ നീക്കംചെയ്യാൻ പാടില്ല. ജനങ്ങളുടെ ജീവിതം കൂടുതൽ പ്രധാനമാണ്, അത് സംരക്ഷിക്കാൻ ലോക്ക് ഡൗണ്‍ ആവശ്യമാണ്'- ശിവരാജ് സിങ് ചൗഹാന്‍ യോഗത്തില്‍ പറഞ്ഞു.

shivraj-singh

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എടുക്കുമ്പോള്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് വരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 33 പേരാണ് ഇതുവരെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചത്. 435 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി സഭാ വിപുലീകരണം പൂര്‍ത്തിയാവാത്തതിനാല്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഇത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മന്ത്രി സഭാ വിപുലീകരണം ഈ ഘട്ടത്തില്‍ ഉണ്ടാവുമെന്ന യാതൊരു സൂചനയും ബിജെപി നല്‍കുന്നില്ല.

സഖാവ് പിണറായി വിജയൻ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ചുവന്നു! കുറിപ്പ്സഖാവ് പിണറായി വിജയൻ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ചുവന്നു! കുറിപ്പ്

കോവിഡ് പ്രതിസന്ധിയാണ് മന്ത്രിസഭ വിപുലീകരണത്തിന് തടസമായി ബിജെപി പറയുന്ന കാരണമെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് മൂലമാണ് ചൗഹാനെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആരോഗ്യ മന്ത്രിയെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്തത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും നീട്ടാന്‍ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കിയേക്കും. രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്.

ആരോഗ്യ മന്ത്രി പോലുമില്ല മധ്യപ്രദേശില്‍; സ്ഥിതി ഗുരുതരം, കമല്‍നാഥിന് പ്രത്യേക നിര്‍ദേശം നല്‍കി സോണിയആരോഗ്യ മന്ത്രി പോലുമില്ല മധ്യപ്രദേശില്‍; സ്ഥിതി ഗുരുതരം, കമല്‍നാഥിന് പ്രത്യേക നിര്‍ദേശം നല്‍കി സോണിയ

English summary
Shivaraj Singh Chauhan asks PM Modi to extend lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X