കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേറുമോ? ചൗഹാന്‍റെ മറുപടി, കോണ്‍ഗ്രസിന് മുന്നറിയിപ്പും

  • By
Google Oneindia Malayalam News

ലഖ്നൗ: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി വൈസ് പ്രസിഡന്‍റുമായ ശിവരാജ് സിങ്ങ് ചൗഹാന്‍. മധ്യപ്രദേശില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കില്ല, എന്നാല്‍ സര്‍ക്കാര്‍ സ്വയം താഴെ വീണാല്‍ ബിജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ശിവരാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ വരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ശിവരാജ് സിങ്ങിന്‍റെ പ്രതികരണം.

shivrajkamal-

സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഒരു നീക്കങ്ങളും നടത്തില്ല. അതേസമയം ആഭ്യന്തര കലഹം മൂലം കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വയം താഴെ വീണാല്‍ ബിജെപിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇപ്പോള്‍ മധ്യപ്രദേശില്‍ നടക്കുന്നത് ശരിയായ കാര്യങ്ങള്‍ അല്ലെന്നും ശിവരാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയേയും ചൗഹാന്‍ പിന്തുണച്ച് സംസാരിച്ചു.

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്. 230 സീറ്റുകളില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 109 സീറ്റുകളാണ് ബിജെപി നേടിയത്. എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി.

<strong>അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്</strong>അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്

എന്നാല്‍ അപ്രതീക്ഷമായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കര്‍ണാടക മോഡല്‍ ഓപ്പറേഷന്‍ ലോട്ടസ് മധ്യപ്രദേശിലും പരീക്ഷിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. ചില കോണ്‍ഗ്രസ് അംഗങ്ങളെ രാജിവെപ്പിച്ചും സ്വതന്ത്രരെ തങ്ങളെ പക്ഷത്ത് ചേര്‍ത്തും അധികാരം പിടിക്കാനായിരുന്നു. ബിജെപിയുടെ നീക്കം. എന്നാല്‍ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് തന്ത്രപരമായി തന്നെ നേരിട്ടു.

ആറ് മാസങ്ങള്‍ക്കിപ്പുറം കമല്‍നാഥിന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് അടപടലം തോറ്റിരിക്കുകയാണ്. വെറും 1 സീറ്റാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതോടെ സിന്ധ്യ-കമല്‍നാഥ് പക്ഷങ്ങള്‍ പരസ്പരം പോരടിച്ച് രംഗത്തെത്തിയിരിക്കുകയാണ്.ഇതോടെയാണ് ശിവരാജ് സിങ്ങ് ചൗഹാന്‍റെ പ്രതികരണം.

<strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര </strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

<strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!</strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

English summary
Shivaraj Singh Chauhan warns Congress in Madhyapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X