കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മുത്തലാഖ് മാത്രമല്ല, പര്‍ദ്ദയും നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ശിവസേന

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശിവസേനയുടെ നീക്കം ശ്രീലങ്കയിലെ നിരോധനത്തോടെ

മുംബൈ: ബിജെപിയുടെ സഖ്യകക്ഷി കൂടിയായ ശിവസേന ഇന്ത്യയില്‍ മുസ്ലീം സ്ത്രീകള്‍ ഉപയോഗിക്കുന്ന പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇന്ത്യയില്‍ പര്‍ദ്ദയ്ക്ക് നിരോധനം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടത്. ശ്രീലങ്ക പര്‍ദ്ദയടക്കമുള്ള മുഖാവരണമെല്ലാം നിരോധിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ പള്ളികളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനപരമ്പരയെ തുടര്‍ന്നായിരുന്നു ഇത്. മുഖം മറയ്ക്കുന്ന തരത്തില്‍ ഒരു വസ്ത്രവും പാടില്ലെന്ന നിലപാടിലാണ് ശ്രീലങ്ക.

<br>വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യത
വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യത

ഇത്തരത്തില്‍ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്നാണ് ശിവസേന പറയുന്നത്. മുത്തലാഖ് മാത്രമല്ല ഇന്ത്യയില്‍ നിരോധിക്കേണ്ടതെന്നും ബുര്‍ഖയ്ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും ശിവസേന ആവശ്യപ്പെടുന്നു. രാവണന്റെ നാടായ ശ്രീലങ്കയില്‍ ബുര്‍ഖയ്്ക്ക് നിയന്ത്രണം കൊണ്ടുവന്നെങ്കില്‍ രാമരാജ്യമായ ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം എന്നും ശിവസേന മുഖപത്രത്തില്‍ ആവശ്യപ്പെടുന്നു.

muslim-ladies

ഹിന്ദു തീവ്രസംഘടനയായ ഹിന്ദു സേനയും ഇന്ത്യയില്‍ പര്‍ദ്ദ,നിക്കാബ് അടക്കമുള്ള മുഖാവരണങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിരോധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്ക ചെയ്തതിന് സമാനമായി ഇത്തരത്തില്‍ ഭീകരാക്രമണം ചെറുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആക്രമണത്തെ ചെറുക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്ന നടപടി സ്വീകരിക്കണമെന്നും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ എംബസികളിലും ഇത്തരത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം അനുവദിക്കരുതെന്നും ഇത് സുരക്ഷയെ ബാധിക്കുമെന്നും സംഘടന പറയുന്നു.

English summary
Shivasena asks PM Modi to ban burqa and other face covering dress in public places in concerning with SriLanka's banning order of these dresses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X