കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ 'മുഖ്യമന്ത്രി' മോഹത്തില്‍ തെറ്റില്ലെന്ന് ബിജെപി അധ്യക്ഷന്‍.. പക്ഷെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യത്തിലാണ് മത്സരിക്കുകയെന്നാണ് ഇരു നേതൃത്വങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ശിവസേനയുടെ 'മുഖ്യമന്ത്രി' മോഹം സഖ്യത്തിനിടയില്‍ കല്ലുകടിയായിരിക്കുകയാണ്. ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ശിവസേനയുടെ പ്രചരണം. ശിവസനേയുടെ നീക്കത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.

 bjpshivasena-

മുഖ്യമന്ത്രി പദം സഖ്യകക്ഷി സ്വപ്നം കാണുന്നതില്‍ തെറ്റില്ലെന്ന് ബിജെപി അധ്യക്ഷന്‍ പാട്ടീല്‍ പറഞ്ഞു. ശിവസേനയുടെ നിലപാടില്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ഇതുവരെ ശിവസേനയുടെ മോഹം ബിജെപി നേതൃത്വത്തെ അവര്‍ അറിയിച്ചിട്ടില്ല, പാട്ടീല്‍ വ്യക്തമാക്കി. ബിജെപിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്നും പാട്ടീല്‍ പറഞ്ഞു.

ബിജെപിയുടെ മഹാ ജനദേശ് യാത്ര ആഗസ്ത് ഒന്നിന് അധ്യക്ഷന്‍ അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്യും. യാത്രയുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും പാട്ടീല്‍ വ്യക്തമാക്കി. അതേസമയം ബിജെപിയുടെ യാത്രയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മറ്റ് മന്ത്രി 150 ഓളം റാലികളില്‍ പങ്കെടുക്കുന്നത് സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പാട്ടീല്‍ പ്രതികരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ആദിത്യ താക്കറയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ശിവസേന പ്രചരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ശിവസേനയുമായി സഖ്യം വേണ്ടെന്നും ബിജെപി ഒറ്റയ്ക്ക് മത്സരിക്കമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നതിനോട് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെങ്കിലും ആവശ്യമെങ്കില്‍ മഹാരാഷ്ട്രയില്‍ പ്ലാന്‍ ബി ബിജെപി നടപ്പാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

<strong>ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല</strong>ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല

<strong>വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം</strong>വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം

<strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ</strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ

English summary
Shivasena's CM aspiration is not wrong says BJP president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X