കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം പണിതില്ലേങ്കില്‍ ജനം ചെരിപ്പെടുത്ത് അടിക്കും!! ബിജെപിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷി

  • By
Google Oneindia Malayalam News

മുംബൈ: രാമക്ഷേത്രം പണിയാന്‍ ഇനിയും വൈകരുതെന്ന മുന്നറിയിപ്പുമായി ശിവസേന. ഇനിയെങ്കിലും രാമക്ഷേത്ര വാഗ്ദാനം പാലിച്ചില്ലേങ്കില്‍ ജനം ചെരുപ്പെടുത്ത് അടിക്കുമെന്ന് ശിവസേവ വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു. 2014 ല്‍ രാമക്ഷേത്രം പണിയുമെന്ന് നമ്മള്‍ വാഗ്ദാനം നല്‍കി. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. 2019 ലും രാമക്ഷേത്രം മുന്‍നിര്‍ത്തിയാണ് പ്രചരണം നടത്തിയത്. ഇനി ക്ഷേത്രം പണിതേ മതിയാകൂ റൗത്ത് പറഞ്ഞു.

modisha

എന്‍ഡിഎയ്ക്ക് 350 സീറ്റുകള്‍ ലഭിച്ചാല്‍ രാമക്ഷേത്രം പണിയുമെന്നായിരുന്നു വാഗ്ദാനം. ഇത്തവണ ബിജെപിക്ക് 303 സീറ്റ് ലഭിച്ചു. ശിവസേന 18 സീറ്റുകള്‍ നേടി. എന്‍ഡിഎയ്ക്ക് 350 സീറ്റുകള്‍ തന്നെ ലഭിച്ചു. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇനിയും എന്താണ് വേണ്ടത്? റൗത്ത് ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ അയോധ്യ സന്ദര്‍ശിക്കുകയും ക്ഷേത്രനിര്‍മ്മാണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇത്തവണ ക്ഷേത്ര നിര്‍മ്മാണം തുടങ്ങണമെന്നും റൗത്ത് പറഞ്ഞു.

<strong>കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം</strong>കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം

നേരത്തേ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. ഉടന്‍ തന്നെ ക്ഷേത്രം നിര്‍മ്മിക്കേണ്ടതുണ്ട്, ക്ഷേത്ര നിര്‍മ്മാണ് അതിവേഗം പൂര്‍ത്തിയാക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. അയോധ്യ പ്രശ്നം പരിഹരിക്കാന്‍ സുപ്രീ കോടതിയുടെ നേതൃത്വത്തില്‍ മധ്യസ്ത സമിതിയെ നിയോഗിച്ചിരുന്നു. സൗഹാര്‍ദ്ദപരമായ പ്രശ്ന പരിഹാരത്തിനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. മെയ് 10 ന് സമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

<strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി</strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി

English summary
Shivasena warns BJP regarding ram temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X