കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക തട്ടിപ്പ്; പ്രമുഖ മരുന്ന് കമ്പനി ഉടമ ശിവിന്ദര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: പ്രമുഖ മരുന്നു കമ്പനിയായ റാൻബാക്സിയുടെയും ഫോർട്ടിസ് ആശുപത്രിയുടെയും സ്ഥാപകന്‍ ശിവീന്ദർ സിംഗ് അറസ്റ്റില്‍. ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം(ഇഒഡബ്ല്യു) വ്യാഴാഴ്ചയാണ് ശിവിന്ദര്‍ സിംഗ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റുചെയ്തത്. 740 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

 shivinderarest-

റെലിഗെയര്‍ എന്‍റപ്രൈസ് ലിമിറ്റഡ് ചെയര്‍മാന് എംഡി സുനില്‍ ഗോധ്വാനി, മുന്‍ ആര്‍എഫ്എല്‍ സിഇഒ കവി അറോറ, മുന്‍ ആര്‍ഇഎല്‍ സിഎഫ്ഒ അനില്‍ സക്സേന എന്നിവരെയാണ് ശിവന്ദറിനൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ശിവന്ദറിന്‍റെ സഹോദരന്‍ മല്‍വിന്ദര്‍ മോഹന്‍ സിംഗിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

റെലിഗര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിലെ മന്‍പ്രീത് സിംഗ് സുരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്ലി പോലീസിന്‍റെ നടപടി. നാല് പേരും ചേര്‍ന്ന് ആർ‌എഫ്‌എല്ലിന് 2397 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചുവെന്നാണ് സുരിയുടെ പരാതി.

റെലിഗെയര്‍ എന്‍റര്‍പ്രൈസ് ലിമിന്‍റഡിലും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലും പ്രതികള്‍ക്ക് പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് സുരിയുടെ പരാതിയില്‍ പറയുന്നു. സ്വന്തം നിയന്ത്രണത്തിലുള്ള സാമ്പത്തിക സ്ഥിരയില്ലാത്ത കമ്പനികള്‍ക്ക് വായ്പ നല്‍കി റെലിഗെയര്‍ എന്‍റര്‍പ്രൈസിനെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നാല് പേരും ചേര്‍ന്ന് തള്ളിവിടുകയായിരുന്നുവെന്നും പരാതിയില്‍ സൂരി ആരോപിച്ചു.

നേരത്തേ ശിവീന്ദര്‍ സിംഗിന്‍റേയും സഹോദരന്‍റേയും സ്ഥാപനങ്ങളില്‍ റിസര്‍വ് ബാങ്കും സെബിയും നടത്തിയ സ്വതന്ത്ര ഓഡിറ്റിങ്ങിലും ഇരുവരുടേയും സ്ഥാപനത്തില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച് ഇരുവരുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

'എന്‍റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും'.. ജോളിയുടെ തുറന്ന് പറച്ചില്‍.. ആറ് കൊലയും നടത്തി'എന്‍റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും'.. ജോളിയുടെ തുറന്ന് പറച്ചില്‍.. ആറ് കൊലയും നടത്തി

വീണ്ടും തരംഗമായി #GobackModi!!ചൈനീസ് ഭാഷയിലും മോദിക്ക് ഗോ ബാക്ക് വിളിച്ച് തമിഴ്നാട്വീണ്ടും തരംഗമായി #GobackModi!!ചൈനീസ് ഭാഷയിലും മോദിക്ക് ഗോ ബാക്ക് വിളിച്ച് തമിഴ്നാട്

നിലപാട് മാറ്റുമോ ചൈന; മോദി-ഷീ ജിന്‍പിങ് ഉച്ചകോടിയിലേക്ക് ആശങ്കയോടെ ഉറ്റുനോക്കി പാകിസ്താന്‍നിലപാട് മാറ്റുമോ ചൈന; മോദി-ഷീ ജിന്‍പിങ് ഉച്ചകോടിയിലേക്ക് ആശങ്കയോടെ ഉറ്റുനോക്കി പാകിസ്താന്‍

English summary
Shivinder and three others arrested by delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X