കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മഹാസഖ്യം വീഴും.... തന്ത്രമൊരുക്കി ബിജെപി.... യോഗിയും മോദിയും പ്രചാരണത്തിനില്ല

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആത്മവിശ്വാസം വീണ്ടെടുത്ത് ബിജെപി. ഇത്തവണ മഹാസഖ്യത്തിനെ ഒതുക്കാനുള്ള വിദ്യയാണ് അവര്‍ കരണ്ടെത്തിയിരിക്കുന്നത്. ഇത് ഫലം കാണുമെന്നാണ് വ്യക്തമാകുന്നത്. ഇത്തവണ പ്രചാരണത്തിനും മറ്റ് കാര്യങ്ങള്‍ക്കുമുള്ള ചുമതല മറ്റൊരു നേതാവിനാണ് ബിജെപി നല്‍കിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ വിമതന്‍ ശിവപാല്‍ യാദവിനെയും രഘുരാജ് പ്രതാപ് സിംഗിനെയും ഉപയോഗിച്ചുള്ള പുതിയ തന്ത്രമാണ് ബിജെപി ഒരുക്കുന്നത്.

ഇവര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം ശിവപാല്‍ യാദവ് ബിജെപിയുമായി സഹകരിച്ചാല്‍ അത് ഏറ്റവും വലിയ തിരിച്ചടിയാവുക മുലായം സിംഗ് യാദവിനാണ്. ഇതുവഴി അദ്ദേഹം മകനുമായി ഇടയാന്‍ വരെ സാധ്യതയുണ്ട്. കാരണം തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹവുമായി ധാരണയാവാമെന്ന നിര്‍ദേശമാണ് അഖിലേഷ് മുലായത്തിന് മുന്നില്‍ വെച്ചത്. ഇത് നടക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് ഉള്ളത്.

സ്വന്തം പാര്‍ട്ടി....

സ്വന്തം പാര്‍ട്ടി....

ശിവപാലും രഘുരാജും സ്വന്തം പാര്‍ട്ടി രൂപീകരിച്ചതാണ് ബിജെപിക്ക് ഗുണകരമായിരിക്കുന്നത്. ഇവര്‍ക്ക് സ്വന്തം കരുത്ത് കാണിക്കാനാണെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഉണ്ടാക്കിയതോടെ എസ്പിയുടെ വോട്ടുബാങ്ക് പിളര്‍ത്തുകയാണ് ലക്ഷ്യം. ഇത് ബിജെപിയുമായി സഹകരിച്ചാണ് ഇരുവരും ചെയ്യുക. ബിജെപി നേതൃത്വവും ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ബിജെപി ശിവപാല്‍ യാദവുമായി കൂടുതല്‍ അടുത്തത്.

മഹാസഖ്യത്തിന്റെ സാധ്യത

മഹാസഖ്യത്തിന്റെ സാധ്യത

മഹാസഖ്യത്തിന് യുപിയില്‍ വലിയ വിജയസാധ്യതയാണ് ഉള്ളത്. അന്‍പതിലധികം സീറ്റുകള്‍ എസ്പി-ബിഎസ്പി സഖ്യം നേടാനുള്ള എല്ലാ സാധ്യതയും ഉണ്ട്. എന്നാല്‍ ശിവപാല്‍ വന്നാല്‍ പരമ്പരാഗതമായി എസ്പിക്ക് ലഭിക്കുന്ന സീറ്റുകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഇനി ബിജെപിയുടെ പിന്തുണ കൂടി ഉണ്ടെങ്കില്‍ വിജയിക്കാന്‍ വരെ സാധ്യതയുണ്ട്. ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് ശിവപാല്‍ പാര്‍ട്ടി രൂപീകരിച്ചതെന്നാണ് സൂചന. ബിജെപി ഇത് തള്ളിയിട്ടില്ല.

എല്ലാ മണ്ഡലത്തിലും

എല്ലാ മണ്ഡലത്തിലും

യുപിയിലെ എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ശിവപാല്‍ അറിയിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും ശിവപാലിന്റെ പാര്‍ട്ടിയുടെ വോട്ട് ബിജെപിയെ സഹായിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം രഘു പ്രതാപ് എന്ന രാജാ ഭയ്യയുടെ പാര്‍ട്ടിയായ ജന്‍സട്ട പാര്‍ട്ടിയും മഹാസഖ്യത്തിന് ഭീഷണിയാണ്. എസ്‌സി എസ്ടി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചാണ് അദ്ദേഹം എസ്പിയുമായി ഇടഞ്ഞത്. എന്നാല്‍ രഘുപ്രതാപിന് അടുപ്പം ബിജെപിയോടാണെന്ന് സൂചനയുണ്ട്.

മായാവതിയുമായി ഇടഞ്ഞു

മായാവതിയുമായി ഇടഞ്ഞു

രഘുപ്രതാപ് മായാവതിയുമായി കടുത്ത അകല്‍ച്ചയിലാണ്. പേരുകേട്ട കുറ്റവാളിയായിരുന്ന സമയത്ത് രഘുപ്രതാപിനെ ജയിലില്‍ അടച്ചത് മായാവതിയാണ്. അദ്ദേഹം എസ്പിയുമായി അകന്നത് തന്നെ ഇക്കാരണം കൊണ്ടാണ്. ഗുണ്ടയെന്ന് പലതവണ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട് മായാവതി. പ്രതാപ്ഗഡിലും കൗശംബിയിലും രഘുപ്രതാപിന്റെ പാര്‍ട്ടി വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ബിജെപിയുടെ പിന്തുണ ലഭിക്കും. ബിജെപിക്ക് തുറന്ന പിന്തുണ പ്രഖ്യാപിക്കാത്തത് രഹസ്യ നീക്കങ്ങളുടെ ഭാഗമായിട്ടാണ്.

പ്രചാരകന്‍ മാറുന്നു

പ്രചാരകന്‍ മാറുന്നു

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയായിരിക്കും അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യപ്രചാരകന്‍. യോഗിയുടെ പ്രവര്‍ത്തനം പോരെന്നാണ് വിലയിരുത്തല്‍. അമിത് ഷായാണ് ഇക്കാര്യം തീരുമാനിച്ചത്. വിവാദ മന്ത്രിമാരെ പ്രചാരണത്തില്‍ കൊണ്ടുവരേണ്ടെന്നാണ് തീരുമാനം. അതേസമയം മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണ രീതി ബിജെപി പൊളിച്ചെഴുത്തുകയാണ്. മൗര്യ ഈ രണ്ട് നേതാക്കളെയും അടുത്ത ദിവസം തന്നെ കാണും. പിന്തുണ ഉറപ്പ് നല്‍കാനാണ് തീരുമാനം.

ശബരിമല സമരം അവസാനിപ്പിച്ചിട്ടില്ല.... തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ളശബരിമല സമരം അവസാനിപ്പിച്ചിട്ടില്ല.... തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ള

ബിജെപി വിമതരുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച്ച.... വിഭാഗീയത പൊളിച്ചടുക്കി!!ബിജെപി വിമതരുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച്ച.... വിഭാഗീയത പൊളിച്ചടുക്കി!!

English summary
shivpal may dent opposition untiy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X