അഖിലേഷും ശിവ്പാലും വീണ്ടും പിരിയുന്നു? നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശിവ്പാല്‍ യാദവ്
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പിതൃസഹോദരന് ശിവ്പാല്‍ സിംഗ് യാദവും തമ്മില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജസ്വന്ത്നഗര്‍ സീറ്റില്‍ നിന്ന് എസ് പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശിവ്പാല്‍ സിംഗ് യാദവ് ശനിയാഴ്ചത്തെ പാര്‍ട്ടിയുടെ നിയമസഭാ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് രംഗത്തെത്തി. 'എന്നെ പാര്‍ട്ടി മീറ്റിംഗിലേക്ക് ക്ഷണിച്ചില്ല. രണ്ട് ദിവസം കാത്തിരുന്നു. യോഗത്തിനായുള്ള എന്റെ എല്ലാ പരിപാടികളും ഞാന്‍ റദ്ദാക്കി. പക്ഷേ എന്നെ ക്ഷണിച്ചില്ല. ഞാന്‍ സമാജ്വാദി പാര്‍ട്ടിയുടെ എം എല്‍ എയാണ്, പക്ഷേ ഇപ്പോഴും ക്ഷണിച്ചിട്ടില്ല,' ശിവ്പാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ നിയന്ത്രണത്തെ ചൊല്ലി ഇരു നേതാക്കളും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായിരുന്നു. 2016 ആഗസ്റ്റ് മുതല്‍ ഉടലെടുത്ത ഇരുവരുടേയും തര്‍ക്കം 2017 ല്‍ മൂര്‍ധന്യത്തിലെത്തി. ഒടുവില്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും ഇത് കാരണമായി. മധ്യ യു പിയിലെ പല സീറ്റുകളും എസ് പിയ്ക്് നഷ്ടമാകാന്‍ ഇത് കാരണമായി.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ശിവപാല്‍ പി എസ് പി - എല്‍ രൂപീകരിച്ചത്. ഫിറോസാബാദിലെ എസ് പി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം പിയുമായ അക്ഷയ് യാദവിനെതിരെയാണ് അദ്ദേഹം മത്സരിച്ചത്.

എന്നാല്‍ എസ് പിയില്‍ നിന്ന് ബി ജെ പി ഈ സീറ്റ് പിടിച്ചെടുത്തതോടെ ഇരുവരും പരാജയപ്പെട്ടു. ശിവ്പാലിന് പരിമിതമായ തിരഞ്ഞെടുപ്പ് വിജയം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും ഇറ്റാവ, മെയിന്‍പുരി, ഫൊറോസാബാദ്, ആഗ്ര, മഥുര തുടങ്ങിയ ജില്ലകളില്‍ കാര്യമായ സ്വാധീനം ചെലുത്താനാകും. കഴിഞ്ഞ വര്‍ഷം ഇറ്റാവയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ് പിയും പി എസ് പിയും ചേര്‍ന്ന് മത്സരിച്ച് 24 വാര്‍ഡുകളില്‍ 18 ലും വിജയിച്ചിരുന്നു.

2021 ഡിസംബറോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിരുന്നു. അങ്ങനെയാണ് എസ് പി-പി എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി ശിവപാല്‍ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിവേക് ശാക്യയെ 90,979 വോട്ടുകള്‍ക്കാണ് ശിവപാല്‍ പരാജയപ്പെടുത്തിയത്. അതേസമയം ശനിയാഴ്ച ചേര്‍ന്ന എസ് പി നിയമസഭാ കക്ഷി യോഗം അഖിലേഷ് യാദവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. കര്‍ഹാലില്‍ ബി ജെ പിയുടെ എസ് പി സിംഗ് ബാഗേലിനെ 60,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അഖിലേഷ് യാദവ് എം എല്‍ എയായത്.

2012 മുതല്‍ 2017 വരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. അന്ന് നിയമസഭാ കൗണ്‍സില്‍ വഴിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഈ വര്‍ഷമാണ് അഖിലേഷ് യാദവ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ് പിയുടെ ഉറച്ച കോട്ടയാണ് കര്‍ഹാല്‍ മണ്ഡലം. 2002 മുതല്‍ 2017 വരെ ഇവിടെ ജയിച്ചത് എസ് പി നേതാവ് സോബരന്‍ സിങ് യാദവ് ആയിരുന്നു.

2022 ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പി 255 സീറ്റുകള്‍ നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി 111 സീറ്റുകള്‍ നേടി. 2017 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 312 എണ്ണത്തിലും ബി ജെ പിയും സഖ്യകക്ഷികളും വിജയിച്ചിരുന്നു. 2017 നെ അപേക്ഷിച്ച് സമാജ് വാദി പാര്‍ട്ടിയുടെ സീറ്റ് നില മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications