കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിന് കനത്ത തിരിച്ചടി! മുതിര്‍ന്ന മുന്‍ എസ്പി നേതാവ് ശിവപാല്‍ യാദവ് കോണ്‍ഗ്രസിനൊപ്പം!

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസ് ഇതര സഖ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഒന്നിന് പിറകെ ഒന്നായി ഘടകക്ഷികള്‍ എന്‍ഡിഎ സഖ്യം വിടുമ്പോള്‍ പുതിയ കക്ഷികള്‍ കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും മുലായംസിങ്ങിന്‍റെ സഹോദരനുമായ ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായി. കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്താനുള്ള എസ്പി-ബിഎസ്പി സഖ്യത്തിന് കൂടി കനത്ത തിരിച്ചടിയാണ് പുതിയ കൂട്ട്കെട്ട് നല്‍കുക.

 കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍

കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് യുപി.മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്‍റെ സമാജ്വാദിയുമായി കൈകോര്‍ത്ത് ബിജെപിയെ നേരിടാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

 കോണ്‍ഗ്രസിന് രണ്ട് സീറ്റ്

കോണ്‍ഗ്രസിന് രണ്ട് സീറ്റ്

എന്നാല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഉടലെടുത്ത സീറ്റ് വിഭജന തര്‍ക്കങ്ങള്‍ യുപിയിലും കോണ്‍ഗ്രസിന് തിരിച്ചടിയായി.യുപിയില്‍ വന്‍ സ്വാധീനമുള്ള എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ് സഖ്യത്തിലേക്ക് വന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂവെന്നായിരുന്നത്രേ അറിയിച്ചത്.

 ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതോടെ കോണ്‍ഗ്രസുമായി സഖ്യം ഇല്ലെന്ന് എസ്പിയും ബിഎസ്പിയും വ്യക്കമാക്കുകയായിരുന്നു.അതേസമയം സഖ്യം സാധ്യമായില്ലേങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ഇതിനിടെയാണ് യുപിയിലെ പ്രമുഖനും അഖിലേഷ് യാദവിന്‍റെ അമ്മാവനുമായ ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് വ്യക്തമാക്കിയത്. സഖ്യം ഇല്ലാതാകുന്നതോടെ കോണ്‍ഗ്രസ് വിയര്‍ക്കുമെന്ന എസ്പി-ബിഎസ്പി സഖ്യത്തിന്‍റേയും ബിജെപിയുടേയും ധാരണകളാണ് ശിവപാല്‍ യാദവിന്‍റെ പുതിയ നീക്കത്തോടെ ഇല്ലാതായിരിക്കുന്നത്.

 തിരക്കിട്ട ചര്‍ച്ചകള്‍

തിരക്കിട്ട ചര്‍ച്ചകള്‍

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ശിവപാല്‍ യാദവിന്‍റെ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി ഏറെ കുറേ സ്ഥിരീകരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകളാണ് ശിവപാല്‍ യാദവ് നടത്തുന്നത്.

 തെറ്റിപിരിഞ്ഞു

തെറ്റിപിരിഞ്ഞു

നേരത്തേ തന്നെ ബിജെപിക്കെതിരായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ശിവപാല്‍ യാദവ് വ്യക്തമാക്കിയിരുന്നു. അഖിലേഷ് യാദവിന്‍റെ വലംകൈ ആയിരുന്ന അമ്മാവന്‍ ശിവപാല്‍ യാദവ് കഴിഞ്ഞ ആഗസ്തിലാണ് സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് തെറ്റി പിരിഞ്ഞത്.

 ശിവപാലിനെ ചൊടിപ്പിച്ചു

ശിവപാലിനെ ചൊടിപ്പിച്ചു

രണ്ട് വര്‍ഷം മുന്‍പ് തന്നെ അഖിലേഷുമായി ശിവപാല്‍ ഉടക്കിലായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും അധ്യക്ഷനുമായിരുന്ന ശിവപാല്‍ യാദവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി തത്സ്ഥാനത്തേക്ക് അഖിലേഷിനെ കൊണ്ടുവന്നതും അഖിലേഷിന്‍റെ പാര്‍ട്ടിയി ഒറ്റയാള്‍ ഭരണവുമായിരുന്നു ശിവപാലിനെ ചൊടിപ്പിച്ചത്.

 ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

ഇതോടെ ശിവപാല്‍ എസ്പിയില്‍ നിന്ന് പുറത്തുവരികയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
യുപിയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ശിവപാല്‍ യാദവ്.

 വലിയ തിരിച്ചടി

വലിയ തിരിച്ചടി

സമാജ്വാദി പാര്‍ട്ടിയിലെ വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി സഹകരിക്കുന്നത് യുപിയില്‍ കോണ്‍ഗ്രസ് ഇതര ബിഎസ്പി എസ്പി സഖ്യത്തിന് വലിയ തിരിച്ചടിയാകും.

 സീറ്റുകള്‍

സീറ്റുകള്‍

നിലവില്‍ ശിവപാലിന്‍റെ പാര്‍ട്ടിയുമായി മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ കക്ഷികള്‍ സഖ്യത്തിന് തയ്യാറാകുമോയെന്ന് വ്യക്തമല്ല. അപ്നാദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ ബിജെപിയുമായി ഇടഞ്ഞിട്ടുണ്ട്.

 ശ്രദ്ധാ കേന്ദ്രമായി യുപി

ശ്രദ്ധാ കേന്ദ്രമായി യുപി

അതേസമയം എസ്പിയും ബിഎസ്പിയും പിണക്കം മറന്ന് കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നാല്‍ യുപിയില്‍ സ്ഥിതി ഗതികള്‍ മാറി മറിയും. ഉത്തര്‍ പ്രദേശില്‍ 80 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ ബിജെപിക്ക് ഇവിടെ നിന്ന് 71 സീറ്റുകളാണ് ലഭിച്ചത്.

English summary
Shivpal Yadav may join hands with Congress, say sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X