കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പൂഴിക്കടകനുമായി അഖിലേഷ്....ശിവ്പാല്‍ യാദവ് എസ്പിയിലേക്ക് തിരിച്ചെത്തുന്നു!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ തകര്‍ന്ന പ്രതിപക്ഷ സഖ്യം ശക്തമാക്കാന്‍ അഖിലേഷ് യാദവ്. ബിജെപിയെ വീഴ്ത്താന്‍ എല്ലാ ശത്രുക്കളുമായും ഒന്നിക്കാനാണ് വീണ്ടും അഖിലേഷിന്റെ നീക്കം. ബിഎസ്പിയെ ഒപ്പം ചേര്‍ക്കില്ലെന്നാണ് സൂചന. അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ മടങ്ങി വരവാണ് ഏറ്റവും ചര്‍ച്ചാ വിഷയം. യാദവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് അഖിലേഷിന്റെ മനംമാറ്റം.

കോണ്‍ഗ്രസുമായുള്ള രഹസ്യ ചര്‍ച്ചകളും ഒരു വശത്ത് കൂടി നടക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനോട് ഒറ്റയ്ക്ക് മത്സരിക്കാനായി തയ്യാറെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്തോറും എസ്പി ദുര്‍ബലമാകും എന്ന മുന്നറിയിപ്പ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അഖിലേഷിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസുമായും സഖ്യമാകാം എന്ന ധാരണയിലേക്ക് അഖിലേഷ് എത്തിയിരിക്കുന്നത്.

പോരാട്ടത്തിനൊരുങ്ങി അഖിലേഷ്

പോരാട്ടത്തിനൊരുങ്ങി അഖിലേഷ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ അവലോകനത്തില്‍ യാദവ വോട്ടുകള്‍ എസ്പിയില്‍ നിന്ന് അകലാന്‍ തുടങ്ങി എന്നാണ് അഖിലേഷിന്റെ കണ്ടെത്തല്‍. ബിജെപിയുമായി ഒറ്റയ്ക്ക് ഏറ്റുമുട്ടി വിജയിപ്പിക്കുക തല്‍ക്കാലം നടക്കില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ശിവപാല്‍ യാദവുമായി കൂട്ടുചേരാനുള്ള തീരുമാനം. ശിവപാലിന്റെ പ്രഗതി ശീല്‍ സമാജ് വാദി പാര്‍ട്ടി യാദവ വോട്ടുകള്‍ ഭിന്നിച്ചെന്നും അഖിലേഷ് പറയുന്നു. യാദവ വോട്ടുകള്‍ എസ്പിയുടെ തേരോട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

വോട്ടുകള്‍ ചോരുന്നു

വോട്ടുകള്‍ ചോരുന്നു

ഒബിസി, ദളിത് വോട്ടുബാങ്കിലും എസ്പിക്കുണ്ടായിരുന്ന സ്വാധീനം നഷ്ടമായെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പ്രധാന കാരണമായി പറയുന്നത് ബിഎസ്പിയുമായുള്ള ബന്ധമാണ്. പ്രവര്‍ത്തകര്‍ ഈ സഖ്യത്തില്‍ കടുത്ത അസന്തുഷ്ടിയിലാണെന്നും, തന്റെ പിഴവാണ് സംഭവിച്ചതെന്നും അഖിലേഷ് പറയുന്നു. ഈ സാഹചര്യത്തില്‍ ത്രികോണ സഖ്യത്തിനുള്ള സാധ്യതയാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. മായാവതിയുടെ മുസ്ലീം വോട്ടുബാങ്കിനെ എസ്പി തിരിച്ചുപിടിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ശിവപാലിന്റെ വരവ്

ശിവപാലിന്റെ വരവ്

എസ്പിയുടെ വാതിലുകള്‍ ആര്‍ക്ക് വേണ്ടിയും തുറന്നിട്ടിരിക്കുകയാണ്. ആരെ വേണമെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കും. ഞങ്ങളുടെ കുടുംബത്തില്‍ ജനാധിപത്യമുണ്ട്. ഒരാള്‍ക്ക് ഇഷ്ടമുള്ള പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാം. അതല്ലെങ്കില്‍ കുടുംബം എങ്ങനെയാണ് വളരുകയെന്നും അഖിലേഷ് ചോദിക്കുന്നു. അതേസമയം ശിവപാല്‍ യാദവിനെ മടക്കി കൊണ്ടിവരുമെന്ന സൂചനയാണ് ഇതിലുള്ളത്. താന്‍ തിരിച്ചുപോകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ശിവപാലും സൂചിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സഖ്യം

കോണ്‍ഗ്രസ് സഖ്യം

പ്രിയങ്ക 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ ശക്തമാക്കാനുള്ള മുന്നൊരുക്കത്തിലാണ്. ഒറ്റയ്ക്ക് മത്സരിക്കാനും പ്രിയങ്ക ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ ചതുര്‍കോണ പോരാട്ടത്തിന് യുപി കളമൊരുങ്ങിയിരിക്കുകയാണ്. അതേസമയം എസ്പി പറയുന്നത് പോലെയുള്ള പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് സജ്ജമല്ലെന്നാണ് പ്രിയങ്ക നേരത്തെ അഖിലേഷിനെ അറിയിച്ചത്. പക്ഷേ പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് കോണ്‍ഗ്രസ് സഖ്യം വേണമെന്ന ആവശ്യം ശക്തമാണ്. മായാവതി ഒഴിവാക്കിയുള്ള ത്രികോണ സഖ്യത്തിന് പ്രിയങ്ക വഴങ്ങുമെന്നാണ് സൂചന.

തന്ത്രം ഇങ്ങനെ

തന്ത്രം ഇങ്ങനെ

ശിവപാല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയാല്‍ മുലായം സിംഗ് യാദവുമായുള്ള അഖിലേഷിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇത് മുന്‍കൂട്ടി കണ്ടാണ് അഖിലേഷിന്റെ നീക്കം. 47 സീറ്റ് മാത്രമാണ് ഇപ്പോള്‍ നിയമസഭയില്‍ അഖിലേഷിനുള്ളത്. കോണ്‍ഗ്രസ് സഖ്യത്തിലെത്തിയാല്‍ ബിജെപിയുടെ ശക്തമായ ഒബിസി വോട്ടുബാങ്ക് പൊളിക്കാന്‍ എസ്പിക്ക് സാധിക്കും. കോണ്‍ഗ്രസ് നിഷാദ് സ്ഥാനാര്‍ത്ഥിയെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് എസ്പിക്കുള്ള വെല്ലുവിളി കൂടിയാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേരാനുള്ള ശ്രമത്തിലാണ് അഖിലേഷ്.

ഒന്നിക്കാന്‍ കാരണങ്ങള്‍

ഒന്നിക്കാന്‍ കാരണങ്ങള്‍

എസ്പി, കോണ്‍ഗ്രസ് നേതാക്കളില്‍ അധികവും അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ പല കേസുകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം ഇവരുടെ പല നേതാക്കളും അറസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. യുപിയാണ് ഇതിന് ബിജെപിയെ സഹായിക്കുന്നത്. സംസ്ഥാനം പിടിച്ചാല്‍ ബിജെപി ദുര്‍ബലമാകും എന്നാണ് വിലയിരുത്തല്‍. ഈ ആവശ്യത്തിനായി കോണ്‍ഗ്രസ് എസ്പിയുമായി ചേര്‍ന്നേക്കും. അതേസമയം മുലായം സിംഗ് അഖിലേഷുമായി നടത്തിയ ചര്‍ച്ചയാണ് ഇപ്പോഴത്തെ വഴിത്തിരിവിന് കാരണമെന്നാണ് വിലയിരുത്തല്‍.

<strong>രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!</strong>രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

English summary
shivpal yadav may return to sp camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X