കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് മുന്‍ എസ്പി നേതാവ്! എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി!

  • By Aami Madhu
Google Oneindia Malayalam News

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി യുപിയില്‍ എസ്പി ബിെസ്പി സഖ്യം പ്രഖ്യാപിച്ച് കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് ഇരുവരും സംയുക്ത വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ ഇരു പാർട്ടികളും 38 മണ്ഡലങ്ങളിൽ വീതം മത്സരിക്കാനാണ് തിരുമാനം.ഇതോടെ 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചു.അതേസമയം സമാന മനസ്കരായ പാര്‍ട്ടികളുമായി വേണമെങ്കില്‍ സഖ്യമാകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എസ്പി നേതാവും പ്രഗതിശീല്‍ പാര്‍ട്ടി തലവനുമായി ശിവപാല്‍ യാദവ്. കോണ്‍ഗ്രസിനെ തഴഞ്ഞ് രൂപീകരിച്ച മഹാസഖ്യത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ശിവപാല്‍ ഉന്നയിച്ചത്. സീറ്റ് വിഭജന തര്‍ക്കങ്ങളെ തുടര്‍ന്ന് ആര്‍എല്‍ഡി കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയ പിന്നാലെയാണ് ശിവപാല്‍ യാദവും കോണ്‍ഗ്രസിന് പിന്തുണയുമായി രംഗത്തെത്തിയത്. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

 സമാനമനസ്കര്‍ക്കൊപ്പം

സമാനമനസ്കര്‍ക്കൊപ്പം

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ച പിന്നാലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം സഖ്യത്തെ തകര്‍ക്കാനില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. എന്നാല്‍ സമാന മനസ്കരായ പാര്‍ട്ടികള്‍ സഖ്യത്തിന് ശ്രമിച്ചാല്‍ സീറ്റ് നല്‍കുമെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്.

 പിന്തുണ അറിയിച്ച് ശിവപാല്‍

പിന്തുണ അറിയിച്ച് ശിവപാല്‍

ഇതിന് പിന്നാലെയാണ് എസ്ബി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറംതള്ളിയ ശിവപാല്‍ യാദവ് കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. നേരത്തേ കോണ്‍ഗ്രസിനെ പോലെ തന്നെ ശിവപാല്‍ യാദവും എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാകാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

 പ്രഗതിശീല്‍ പാര്‍ട്ടി

പ്രഗതിശീല്‍ പാര്‍ട്ടി

എന്നാല്‍ കോണ്‍ഗ്രസിനെ പോലെ തന്നെ ശിവപാലിനേയും സഖ്യം അകറ്റി നിര്‍ത്തി. സമാജ്വാദി പാര്‍ട്ടി ചെയര്‍മാന്‍ മുലായം സിങ്ങ് യാദവിന്‍റെ സഹോദരനാണ് ശിവപാല്‍. അഖിലേഷ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ശിവപാല്‍. പാർട്ടിയിലെ മുതിർന്ന നേതാവായ ശിവപാൽ യാദവിനെ മാറ്റി അധ്യക്ഷ സ്ഥാനത്തേയ്ക്ക് അഖിലേഷിനെ എത്തിച്ചതാണ് നീരസത്തിന് തുടക്കം.

 അപ്രസക്തനാക്കി

അപ്രസക്തനാക്കി

അഖിലേഷ് യാദവിന്റെ ഭരണം പാർട്ടിക്കുള്ളില് ശിവാപാൽ യാദവിനെ അപ്രസക്തനാക്കി. രണ്ട് വർഷം നീണ്ട പടലപിണക്കത്തിനൊടുവിൽ ശിവപാൽ യാദവ് പാർട്ടി വിടുകയായിരുന്നു.

മുലായവും ശിവപാലും

മുലായവും ശിവപാലും

അഖിലേഷിനോട് പിണക്കത്തിലായിരുന്നെങ്കിലും സഹോദരനായ മുലായം സിംഗ് യാദവുമായി നല്ല ബന്ധത്തിലാണ് ശിവപാൽ യാദവ്. അടുത്തിടെ ശിവപാൽയാദവിന്റെ പാർട്ടി പരിപാടിയിൽ മുലായം സിംഗ് പങ്കെടുത്തതും ചർച്ചായായിരുന്നു.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പിന്നാലെ എസ്പി-ബിഎസ്പി സഖ്യത്തെ ശിവപാല്‍ രൂക്ഷമായി വിമര്‍ശിച്ചു.മഹാസഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആരോപിച്ച ശിവപാല്‍ മതേതര മുഖമുള്ള കോണ്‍ഗ്രസിനൊപ്പം തങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പറഞ്ഞു.

 ബിജെപിയില്‍ പണം വാങ്ങി

ബിജെപിയില്‍ പണം വാങ്ങി

മതേരതര സഖ്യത്തിന് മാത്രമേ ബിജെപിയെ തകര്‍ക്കാന്‍ കഴിയൂ. മതേരത വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയില്‍ നിന്ന് പണം വാങ്ങിയാണ് എസ്പിയും-ബിഎസ്പിയും തമ്മില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ശിവപാല്‍ യാദവ് ആരോപിച്ചു.

 ബിഎസ്പി ചതിക്കും

ബിഎസ്പി ചതിക്കും

1993 ല്‍ ബിജെപിയെ കൂട്ടുപിടിച്ച് സർക്കാരിനെ താഴെയിറക്കിയ ചരിത്രമാണ് മായവതിക്ക് ഉള്ളത്. ദളിത്, മുസ്ലീം വോട്ടുകൾ നേടി വിജയിച്ചതിന് പിന്നാലെ ബിജെപിക്കൊപ്പം ചേർന്ന മായാവതി ജനങ്ങളെ അന്ന് ചതിച്ചു. സമാജ് വാദി നേതൃത്വം കരുതിയിരിക്കണമെന്നും ശിവപാൽ യാദവ് മുന്നറിയിപ്പ് നൽകി.

 വോട്ട് പിളരും

വോട്ട് പിളരും

എസ്പിയിലെ വിമതരില്‍ വന്‍ സ്വാധീനമുള്ള നേതാവാണ് ശിവപാല്‍. പുതിയ ശിവപാലുമായുള്ള സഖ്യം എസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്താമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് -ശിവപാല്‍ സഖ്യം എസ്പി-ബിഎസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്തുമെന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കളും സമ്മതിക്കുന്നുണ്ട്.

ആര്‍എല്‍ഡിയും കോണ്‍ഗ്രസിലേക്ക്?

ആര്‍എല്‍ഡിയും കോണ്‍ഗ്രസിലേക്ക്?

ശിവപാലിനെ കൂടാതെ എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ ലോക് ദള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിലെ സീറ്റ് വിഭജനമാണ് ആര്‍എല്‍ഡിയെ ചൊടിപ്പിച്ചത്.

 സാധിക്കില്ലെന്ന്

സാധിക്കില്ലെന്ന്

ആറ് സീറ്റുകള്‍ വേണമെന്നാണ് ആര്‍എല്‍ഡിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കണ്ടിരുന്നു.
ആറ് സീറ്റ് ആര്‍എല്‍ഡിക്ക് നല്‍കിയാല്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന അപ്നാദളിനേയും എസ്ബിഎസ്പിയേയും സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് മഹാസഖ്യത്തിന്‍റെ നിലപാട്.

English summary
Shivpal Yadav ready to join hands with Congress, calls BSP-SP alliance a ‘thugbandhan’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X