സമാജ്‌വാദി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശിവപാല്‍ യാദവ്; പുതിയ പാര്‍ട്ടി രൂപീകരിക്കും, മുലായം പോവുമോ?
എസ്പി അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള 'ആക്രമണത്തില്‍' മനംനൊന്താണ് തീരുമാനം. എസ്പി സ്ഥാപകന്‍ മുലായംസിങ് യാദവിന്റെ സഹോദരനാണ് ശിവപാല്‍.
ദില്ലി: സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. എസ്പി അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള 'ആക്രമണത്തില്‍' മനംനൊന്താണ് തീരുമാനം. എസ്പി സ്ഥാപകന്‍ മുലായംസിങ് യാദവിന്റെ സഹോദരനാണ് ശിവപാല്‍.

എന്നാല്‍ പാര്‍ട്ടി രൂപീകരണം മാര്‍ച്ച് 11ന് ശേഷമായിരിക്കും. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 11നാണ്. ഫലം പ്രഖ്യാപിച്ച ശേഷമായിരിക്കും പാര്‍ട്ടിയുടെ പ്രഖ്യാപനം.
എന്നാല്‍ എസ്പിയുടെ അധികാരം അഖിലേഷ് യാദവിലേക്ക് മാറിയ സാഹചര്യത്തില്‍ മുലായം സിങ് ഏത് പാര്‍ട്ടിയില്‍ ചേരുമെന്നതാണ് ചോദ്യം. മകന്റെ പാര്‍ട്ടിയോ സഹോദരന്റെ പാര്‍ട്ടിയോ- രണ്ട് ചോദ്യങ്ങളാണ് അദ്ദേഹത്തിന് മുമ്പില്‍ ഉയരുന്നത്.
മുലായത്തെയും തന്നെയും എസ്പി നേതാക്കള്‍ നിരന്തരം പ്രയാസപ്പെടുത്തുകയാണെന്ന് ശിവപാല്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ശിവപാല്‍ ചൊവ്വാഴ്ച രാവിലെ സമര്‍പ്പിച്ചു.
കഴിഞ്ഞ സപ്തംബറിലാണ് എസ്പിയിലെ ഭിന്നത മറനീക്കിയത്. മുലായവും ശിവപാലും ഒരു ഭാഗത്തും മുലായത്തിന്റെ മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷും ബന്ധു രാം ഗോപാല്‍ യാദവും മറുഭാഗത്തുമായിട്ടായിരുന്നു പരസ്പര ആരോപണപ്രത്യാരോപണങ്ങള്‍. ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ എസ്പിയുടെ അധികാരം അഖിലേഷില്‍ വന്നു ചേരുന്നതാണ് പിന്നീട് കണ്ടത്.












Click it and Unblock the Notifications