കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി.... സമാജ് വാദി പാര്‍ട്ടിയെ വെല്ലുവിളിച്ച് ആദിത്യ യാദവ്!!

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ അപ്രതീക്ഷിതമായി ഇതിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. പാര്‍ട്ടി വിട്ട് പുറത്തുപോയ ശിവപാല്‍ യാദവിന്റെ മകന്‍ ആദിത്യ യാദവ് അഖിലേഷ് യാദവിനെ വെല്ലുവിളിച്ചിരിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയെ തകര്‍ക്കുമെന്നും അഖിലേഷിനെ പരാജയപ്പെടുത്തുമെന്നുമാണ് ഭീഷണി. അഖിലേഷിന്റെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന ആദിത്യ പെട്ടെന്നാണ് കളം മാറിയത്. അതേസമയം പ്രതിപക്ഷ ഐക്യത്തെ പൊളിക്കാന്‍ സാധിക്കുന്ന നേതാവാണ് ആദിത്യ.

2019ല്‍ പാര്‍ട്ടിയുടെ നീക്കങ്ങളെ ആദിത്യ നയിക്കുമെന്ന കരുതിയിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം കളം മാറിയത്. അതേസമയം ബിജെപി ഈ അവസരം മുതലെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ശിവപാല്‍ യാദവും മകനും ബിജെപിയില്‍ ചേര്‍ന്നാല്‍ അത് പല മണ്ഡലങ്ങളിലും എസ്പിയുടെ സാധ്യതകളെ ബാധിക്കും. നേരത്തെ ശിവപാല്‍ യാദവ് മുലായം സിംഗ് യാദവിനെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

അഖിലേഷിന് വെല്ലുവിളി

അഖിലേഷിന് വെല്ലുവിളി

അഖിലേഷിന്റെ അടുപ്പക്കാരനായിരുന്ന ആദിത്യ പെട്ടെന്ന് തന്നെയാണ് കളം മാറ്റി ചവിട്ടിയത്. പിതാവ് ശിവപാല്‍ യാദവിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എസ്പിക്ക് ബദലായി രൂപീകരിച്ച സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ചയോടൊപ്പം പ്രവര്‍ത്തിക്കാനാണ് ആദിത്യയുടെ തീരുമാനം. അഖിലേഷിനെ യുപിയില്‍ പരാജയപ്പെടുത്തുമെന്ന വെല്ലുവിളിയാണ് ആദിത്യ ഉയര്‍ത്തിയിരിക്കുന്നത്.

അങ്കുര്‍ ഭയ്യ.....

അങ്കുര്‍ ഭയ്യ.....

സംസ്ഥാനത്ത് അങ്കുര്‍ ഭയ്യ എന്ന പേരിലാണ് ആദിത്യ അറിയപ്പെടുന്നത്. യുവാക്കള്‍ക്കിടയില്‍ അഖിലേഷിനേക്കാള്‍ പ്രശസ്തനാണ് ആദിത്യ. യുവാക്കളെ എസ്പി മോര്‍ച്ചയിലേക്ക് വലിയ രീതിയില്‍ ആകര്‍ഷിക്കാന്‍ ആദിത്യക്ക് സാധിക്കുന്നുണ്ട്. നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കാലാ കാലങ്ങളായി എസ്പിയെ പിന്തുണയ്ക്കുകയും വോട്ടു ചെയ്യുന്നവരും ശിവപാല്‍ യാദവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണ് അഖിലേഷിനെ ആശങ്കപ്പെടുത്തുന്ന കാര്യം.

കനൗജില്‍ മത്സരിക്കട്ടെ... അപ്പോഴറിയാം

കനൗജില്‍ മത്സരിക്കട്ടെ... അപ്പോഴറിയാം

കനൗജില്‍ കടുത്ത പ്രചാരണം ഇപ്പോഴേ തുടങ്ങിയിട്ടുണ്ട് ആദിത്യ. ഇത് മുമ്പ് അഖിലേഷ് യാദവിന്റെ മണ്ഡലമായിരുന്നു. പിന്നീട് ഇത് അഖിലേഷിന്റെ ഭാര്യ ഡിമ്പിളിന് കൈമാറുകയായിരുന്നു. ഇത് എസ്പിയുടെ കോട്ടയാണ്. ഇവിടെ അഖിലേഷിനെയും ഭാര്യയെയും പരാജയപ്പെടുത്തുമെന്നാണ് ആദിത്യയുടെ വെല്ലുവിളി. ഡിമ്പിള്‍ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അഖിലേഷ് കനൗജില്‍ നിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചതാണ്. ഇതോടെയാണ് വലിയ അങ്കത്തിനാണ് കനൗജ് ഒരുങ്ങുന്നത്.

 മഹാസഖ്യത്തിന് ഭീഷണി

മഹാസഖ്യത്തിന് ഭീഷണി

കനൗജില്‍ തന്നെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്നാണ് ആദിത്യയുടെ ഭീഷണി. ഇവിടെ ആദിത്യ മത്സരിച്ചാല്‍ യുവാക്കളുടെ വോട്ടില്‍ ഏകീകരണമുണ്ടാകും. അത് അഖിലേഷിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ശിവപാല്‍ യാദവുമായി യാതൊരു വിധ ചര്‍ച്ചയ്ക്കും അഖിലേഷ് തയ്യാറല്ല. എന്നാല്‍ കനൗജില്‍ ആദിത്യ നേരിട്ട് മത്സരിക്കില്ലെന്നും പകരം ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന.

മുലായത്തിനെ പിന്തുണയ്ക്കും

മുലായത്തിനെ പിന്തുണയ്ക്കും

എസ്പി അധ്യക്ഷന്‍ മുലായം സിംഗുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് ആദിത്യയുടെയും ശിവപാല്‍ യാദവിന്റെ നിലപാട്. സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സെക്കുലര്‍ മോര്‍ച്ചയുടെ തീരുമാനം. ആദിത്യ പ്രചാരണത്തെ നയിക്കും. എന്നാല്‍ മുലായം സിംഗ് ്‌യാദവ് മത്സരിക്കുകയാണെങ്കില്‍ അവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ആദിത്യ പറഞ്ഞു. മുലായത്തിനെ തുറന്നെതിര്‍ക്കാന്‍ ശിവപാല്‍ യാദവിന് താല്‍പര്യമില്ലെന്നാണ് സൂചന. അഖിലേഷിനെ തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

 മായാവതി രംഗത്തിറങ്ങുമോ?

മായാവതി രംഗത്തിറങ്ങുമോ?

ശിവപാല്‍ യാദവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മായാവതി രംഗത്തിറങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്. മായാവതിയുമായി അത്ര നല്ല അടുപ്പത്തില്‍ അല്ല ശിവപാല്‍ യാദവുള്ളത്. പണ്ട് അവരുമായി നിരവധി തവണ കൊമ്പുകോര്‍ത്തതുമാണ്. എന്നാല്‍ പ്രതിപക്ഷ ഐക്യത്തെ പൊളിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നായിരിക്കും മായാവതി ആവശ്യപ്പെടുക. അജിത് സിംഗും ചര്‍ച്ചയ്ക്കായി എത്തുമെന്നും സൂചനയുണ്ട്. ചര്‍ച്ച വിജയകരമായില്ലെങ്കില്‍ അത് ബിജെപിക്ക് വലിയ ഗുണകരമാകും.

ബിജെപിയുടെ താല്‍പര്യങ്ങള്‍

ബിജെപിയുടെ താല്‍പര്യങ്ങള്‍

ശിവപാലിനെയും മകന്‍ ആദിത്യയെയും എന്‍ഡിഎയുടെ ഭാഗമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. യോഗി ആദിത്യനാഥിനോട് ഇതിനുള്ള ശ്രമം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷായും ഇവരെ കാണുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇരുവര്‍ക്കും ബിജെപിയോട് താല്‍പര്യമില്ലെന്നാണ് സൂചന. സംസ്ഥാനത്തെ നിയമവാഴ്ച്ച യോഗി ആദിത്യനാഥ് ഇല്ലാതാക്കിയെന്നാണ് ആദിത്യ ആരോപിക്കുന്നത്. ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുരത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

രാഹുല്‍ ഗാന്ധി അമേത്തിയില്‍... അഖിലേഷിനെ കണ്ട് മഹാസഖ്യം ശക്തിപ്പെടുത്താന്‍ നേരിട്ട് നീക്കം!!രാഹുല്‍ ഗാന്ധി അമേത്തിയില്‍... അഖിലേഷിനെ കണ്ട് മഹാസഖ്യം ശക്തിപ്പെടുത്താന്‍ നേരിട്ട് നീക്കം!!

ജെഡിഎസ്സില്‍ രാഷ്ട്രീയ പോര്‍വിളി.... മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗംജെഡിഎസ്സില്‍ രാഷ്ട്രീയ പോര്‍വിളി.... മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗം

English summary
shivpals son challenges akhilesh yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X