Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവരാജ് സിംഗ് ചൗഹാനെ ബിജെപി തഴഞ്ഞു.... പ്രതിപക്ഷ നേതാവാക്കില്ല!! പട്ടികയില്‍ നിന്ന് പുറത്ത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ബിജെപി. ഇതുവരെ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ശിവരാജ് സിംഗ് ചൗഹാനെ ബിജെപി തഴഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതിച്ഛായ കാരണമാണ് ബിജെപിക്ക് ഇത്രയും വോട്ടുകള്‍ സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ പുതിയ നേതാവിനെ ഉയര്‍ത്തി കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.

പക്ഷേ ഇത് കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുകയെന്നാണ് സൂചന. കാരണം സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും ചൗഹാനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇവിടെ മോദി-അമിത് ഷാ ടീമിന അംഗീകരിക്കുന്ന ഒരാളെ കൊണ്ടുവരാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി മധ്യപ്രദേശില്‍ വീണ്ടും ശക്തി വീണ്ടെടുക്കാമെന്നും കണക്ക് കൂട്ടലുണ്ട്.

പ്രതിപക്ഷ നേതാവില്ല

പ്രതിപക്ഷ നേതാവില്ല

ബിജെപിക്ക് മധ്യപ്രദേശില്‍ പ്രതിപക്ഷ നേതാവില്ലാത്ത അവസ്ഥയാണ് ഉള്ളത്. അതേസമയം ശിവരാജ് സിംഗ് ചൗഹാനെ പരിഗണിക്കുന്നില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചതാണ്. ചൗഹാനും താല്‍പര്യമില്ലെന്നാണ് സൂചന. പാര്‍ട്ടി പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. പക്ഷേ ചൗഹാന്റെ ചില നയങ്ങളാണ് ബിജെപിയുടെ തോല്‍വിക്ക് കാരണമെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്. ഇക്കാരണം കൊണ്ടാണ് അദ്ദേഹം തഴയുന്നത്.

ചൗഹാന്റെ പ്രശസ്തി

ചൗഹാന്റെ പ്രശസ്തി

സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവരാജ് സിംഗ് ചൗഹാന് പകരക്കാരില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റിട്ടും അദ്ദേഹം ധീരമായ പ്രസ്താവനകളുമായി മുന്നിലുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ തഴയുകയായിരുന്നു. പുതിയൊരാളെ ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്. അതേസമയം ചൗഹാന്റെ ഭാവി എന്താവുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ബിജെപിക്കുള്ള അടുത്ത തലവേദനയാണ് ഇത്.

മോദിയേക്കാള്‍ ശക്തന്‍

മോദിയേക്കാള്‍ ശക്തന്‍

എല്‍കെ അദ്വാനിയുടെ അടുപ്പക്കാരനാണ് ശിവരാജ് സിംഗ് ചൗഹാന്‍. അദ്ദേഹം മോദിയേക്കാള്‍ വളരുന്നു എന്ന് ആരോപണം നേരത്തെ തന്നെയുണ്ട്. നേരത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ചൗഹാനെയും പരിഗണിച്ചിരുന്നു. പക്ഷേ ഇത് നടന്നില്ല. അന്ന് മുതല്‍ ചൗഹാനുമായി ചെറിയൊരു ഉടക്കുണ്ട് മോദിക്ക്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയുടെ റാലികള്‍ക്ക് ജനങ്ങള്‍ എത്തുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് ചൗഹാനും അദ്ദേഹത്തിന്റെ അടുപ്പക്കാരും പുറത്തുവിട്ടതാണെന്ന് മോദിയുടെ വിശ്വസ്തര്‍ കരുതുന്നുണ്ട്. ഇതാണ് അദ്ദേഹത്തെ ഒതുക്കാനുള്ള കാരണം.

ആരാകും പകരക്കാരന്‍

ആരാകും പകരക്കാരന്‍

ചൗഹാന് പകരക്കാരന്‍ ആരാകും എന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സ്പീക്കര്‍ പദവി ഒഴിയുന്ന സീതാശരണ്‍ ശര്‍മ, മുതിര്‍ന്ന എംഎല്‍എ ഗോപാല്‍ ഭാര്‍ഗവ് എന്നിവര്‍ക്കാണ് സാധ്യതയുള്ളത്. ഇത് ശര്‍മ ചൗഹാന്റെ അടുത്തയാളാണ്. ഗോപാല്‍ ഭാര്‍ഗവ് അമിത് ഷായോട് അടുപ്പം പുലര്‍ത്തുന്നുണ്ട്. ഇവര്‍ വന്നാല്‍ ചൗഹാന്റെ ശക്തി തനിയേ കുറയുമെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ ജയിച്ച എല്ലാ എംഎല്‍എമാരും ചൗഹാനെ പിന്തുണയ്്ക്കുന്നവരാണ്.

ലോക്‌സഭയിലേക്ക് മത്സരിക്കും

ലോക്‌സഭയിലേക്ക് മത്സരിക്കും

ചൗഹാനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവില്‍ പുതിയ നേതാക്കളെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ചൗഹാന്‍ വന്നാല്‍ മോദിക്ക് രണ്ട് ഗുണങ്ങളുണ്ട്. മികച്ച ഭരണകര്‍ത്താവാണ് അദ്ദേഹം. അതിലുപരി മധ്യപ്രദേശില്‍ മോദി വിഭാഗത്തിന് മേല്‍ക്കൈ ലഭിക്കും. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ഗുണം ചെയ്യും. ചൗഹാനെ കേന്ദ്ര മന്ത്രിയാക്കുമെന്നും സൂചനയുണ്ട്. ആര്‍എസ്എസിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+