കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈഗര്‍ സിന്ദാ ഹെ... മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍.... തിരിച്ചുവരവ് ഉണ്ടാകും!!

Google Oneindia Malayalam News

Recommended Video

cmsvideo
മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍ | Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശില്‍ പരാജയപ്പെട്ടിട്ടും തന്റെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന വീരവാദവുമായി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ടൈഗര്‍ സിന്ദാ ഹെ(കടുവ ഇപ്പോഴും ജീവനോടെ തന്നെയുണ്ട്) എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പ്രശസ്ത ചിത്രം ടൈഗര്‍ സിന്ദാ ഹെയിലെ സംഭാഷണങ്ങള്‍ കടമെടുത്തായിരുന്നു ചൗഹാന്റെ തീപ്പൊരി പ്രഭാഷണം. മധ്യപ്രദേശിലെ ജനങ്ങള്‍ ഒന്നു കൊണ്ടും പേടിക്കേണ്ടെന്നും താന്‍ തോറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബുദ്‌നിയില്‍ തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. ആരും താനില്ലെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ കാര്യത്തിനും മുമ്പത്തെ പോലെ തന്നെ താനുണ്ടാവുമെന്നും ചൗഹാന്‍ വ്യക്തമാക്കി.

1

തന്റെ മടങ്ങി വരവ് വിചാരിച്ചതിലും നേരത്തെയുണ്ടാവുമെന്നും ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കില്ലെന്നും അതിന് മുമ്പേ തന്നെ വീഴുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അഞ്ച് വര്‍ഷത്തിന് മുമ്പ് തന്നെ തനിക്ക് വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കുമെന്നും ചൗഹാന്‍ പറയുന്നു. അതേസമയം അന്യസംസ്ഥാന തൊഴിലാളികള്‍ മധ്യപ്രദേശുകാരുടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ചൗഹാന്‍ ആഞ്ഞടിച്ചിട്ടുണ്ട്. മധ്യപ്രദേശ് ഇന്ത്യയുടെ ഹൃദയമാണ്. അതുകൊണ്ട് അന്യസംസ്ഥാനക്കാര്‍ എന്നത് ഇവിടെ ചെലവാകില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാനത്തിന്റെ നയമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി! എന്‍ഡിഎയില്‍ നിന്ന് കൂടുതല്‍ കക്ഷികള്‍ പുറത്തേക്കെന്ന് കുശ്വാഹബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി! എന്‍ഡിഎയില്‍ നിന്ന് കൂടുതല്‍ കക്ഷികള്‍ പുറത്തേക്കെന്ന് കുശ്വാഹ

2019ൽ ഭരണം പിടിക്കാൻ കോൺഗ്രസ് ബിജെപിയുടെ അതേ വഴിയേ! അമേഠിയിൽ കരു നീക്കി രാഹുൽ ഗാന്ധി2019ൽ ഭരണം പിടിക്കാൻ കോൺഗ്രസ് ബിജെപിയുടെ അതേ വഴിയേ! അമേഠിയിൽ കരു നീക്കി രാഹുൽ ഗാന്ധി

English summary
shivraj singh chouhan announces comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X