India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് ആധുനിക ഔറംഗസേബ്, പിതാവിനോട് പോലും കൂറില്ല, തുറന്നടിച്ച് ശിവരാജ് ചൗഹാന്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു. അഖിലേഷ് യാദവിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയിരിക്കുന്നത്. അഖിലേഷ് ആധുനിക ഔറംഗസേബ് ആണെന്ന് ചൗഹാന്‍ പറഞ്ഞു. സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്. അങ്ങനെ ഒരാള്‍ എങ്ങനെയാണ് വോട്ടര്‍മാരോട് നന്ദിയും, വിശ്വാസവും ഉള്ള നേതാവായിരിക്കുകയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ചോദിച്ചു. ഇപ്പറഞ്ഞതൊന്നും ഞാന്‍ പറഞ്ഞതല്ല. മുലായം സിംഗ് തന്നെയാണ് ഇതെല്ലാം പറഞ്ഞത്. അഖിലേഷിന് സ്വന്തം പിതാവിനോട് പോലും കൂറില്ലെന്നും ചൗഹാന്‍ പറഞ്ഞു. ഇത് നമ്മള്‍ മുമ്പും കണ്ടിട്ടുണ്ടെന്നും, ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ചൗഹാന്‍ വ്യക്തമാക്കി.

ദിലീപിനെ വെറുതെ വിട്ടിട്ടില്ല, കോടികള്‍ എറിഞ്ഞ് എല്ലാം നേടാമെന്ന് കരുതിയെന്ന് സംവിധായകന്‍ദിലീപിനെ വെറുതെ വിട്ടിട്ടില്ല, കോടികള്‍ എറിഞ്ഞ് എല്ലാം നേടാമെന്ന് കരുതിയെന്ന് സംവിധായകന്‍

ഔറംഗസേബും സമാന കാര്യം തന്നെയാണ് തന്നെയാണ് ചെയ്തത്. സ്വന്തം പിതാവായ ഷാജഹാനെ ജയിലില്‍ അടച്ചിരുന്നു. ഔറംഗസേബ്. സ്വന്തം സഹോദരന്മാരെയും കൊലപ്പെടുത്തി. അഖിലേഷിനെ പോലെ തന്നെ അപമാനിച്ച മറ്റൊരാളില്ലെന്നാണ് മുലായം സിംഗ് യാദവ് തന്നെ പറയുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അഖിലേഷ് ഏത് സഖ്യം കൊണ്ടുവന്നാലും അത് പരാജയപ്പെടും. ഫ്‌ളോപ്പ് ചിത്രങ്ങളുടെ സംവിധായകനാണ് അഖിലേഷ് യാദവെന്നും ചൗഹാന്‍ പരിഹസിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്ര ചൗരസ്യക്ക് വേണ്ടി യുപിയിലെ രാംപൂരിലെ കര്‍കാന മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു ചൗഹാന്‍.

അഖിലേഷിന്റെ കാര്യങ്ങള്‍ ഇങ്ങനെയാണ്. അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി സഖ്യമുണ്ടാക്കി. രണ്ട് പേരുടെയും പൊടി പോലും എടുക്കാനുണ്ടായിരുന്നില്ല. അവരുടെ സൗഹൃദം തന്നെ അവസാനിച്ചു. ജനങ്ങളെ അവരെ രണ്ടുപേരെയും ഒരു പാഠം പഠിപ്പിച്ച് വിട്ടു. അത് കഴിഞ്ഞ് അഖിലേഷ് നേരെ പോയത് മായാവതിയുടെ അടുത്തേക്കാണ്. മായാവതിയും അഖിലേഷും കൈകോര്‍ത്ത് വന്നു. അത് വലിയ അദ്ഭുതമാവുമെന്ന് കരുതി. എന്നാല്‍ ഫലം വന്നപ്പോള്‍ എന്തായി. അഖിലേഷ് അമ്മായിയെ പോലെ കണ്ടിരുന്ന മായാവതി ഓടി രക്ഷപ്പെട്ടു. അഖിലേഷിനെ ഇനിയൊരിക്കലും നോക്കുക പോലും ചെയ്യില്ലെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ ആ ചിത്രവും വന്‍ പരാജയമായെന്ന് ചൗഹാന്‍ പറഞ്ഞു.

ഇനി അഖിലേഷ് വരുന്ന് ജയന്ത് ചൗധരിയുമായി കൈകോര്‍ത്താണ്. അഖിലേഷ് എവിടെ പോയാലും അത് വലിയ ദുരന്തമായി മാറുമെന്ന് ചൗഹാന്‍ വ്യക്തമാക്കി. എസ്പിയും അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിലെ പ്രതികളുമായി ബന്ധമുണ്ട്. വെറും കുടുംബാധിപത്യമാണ് എസ്പിയിലുള്ളത്. ആ പാര്‍ട്ടി ഭരിക്കുന്ന കുടുംബപരമായി അധികാരം കൈമാറി കിട്ടിയവരാണെനന്് ചൗഹാന്‍ ആരോപിച്ചു. മുലായം സിംഗ് യാദവിന്റെ കുടുംബത്തിലെ അംഗങ്ങളുടെ പേരും ഇതോടൊപ്പം ചൗഹാന്‍ എടുത്ത് പറഞ്ഞു. ഇവരെല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

അവസാന നിമിഷം പിന്നോട്ട്, കോണ്‍ഗ്രസിനും എഎപിക്കും പിഴച്ചു, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെഅവസാന നിമിഷം പിന്നോട്ട്, കോണ്‍ഗ്രസിനും എഎപിക്കും പിഴച്ചു, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ

English summary
shivraj singh chouhan calls akhilesh yadav aurangzeb of today, says he is not loyal to his father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X