കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്രു ക്രിമിനലെന്ന് ചൗഹാന്‍! നെഹ്രുവിന്റെ കാലിലെ മണ്ണാകാനുളള യോഗ്യത പോലുമില്ലെന്ന് മറുപടി!

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്രുവിനെ ക്രിമനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് നെഹ്രുവിന് എതിരെ തിരിഞ്ഞിരിക്കുന്നത്. ചൗഹാന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

'' ജവഹര്‍ലാല്‍ നെഹ്രു ഒരു ക്രിമിനലാണ്. പാക് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം തുരത്തുമ്പോള്‍ നെഹ്രു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗവും പാകിസ്താന്‍ പിടിച്ചെടുത്തിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ കൂടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ മുഴുവന്‍ കശ്മീരും നമ്മുടേതായിരുന്നേനെ''.

bjp

നെഹ്‌റു ചെയ്ത മറ്റൊരു കുറ്റമാണ് ആര്‍ട്ടിക്കിള്‍ 370 എന്നും ചൗഹാന്‍ ആരോപിച്ചു. ഒരു രാജ്യത്ത് രണ്ട് നിയമവും രണ്ട് ഭരണാധികാരികളും എന്നത് രാജ്യത്തോടുളള അനീതിയല്ല മറിച്ച് കുറ്റകൃത്യമാണ് എന്നും ചൗഹാന്‍ പറഞ്ഞു. ചൗഹാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്വിജയ് സിംഗും.

നെഹ്രുവിന്റെ കാലടിയിലെ മണ്ണ് ആകാനുളള അര്‍ഹത പോലും ശിവരാജ് സിംഗ് ചൗഹാനില്ല എന്നാണ് ദിഗ്വിജയ് സിംഗ് പ്രതികരിച്ചിരിക്കുന്നത്. നെഹ്രുവിനെ അപമാനിച്ചതില്‍ ചൗഹാന് ലജ്ജ തോന്നണം എന്നും സിംഗ് പ്രതികരിച്ചു. നെഹ്‌റു ആധുനിക ഇന്ത്യയുടെ ശില്‍പിയാണ്. അദ്ദേഹം മരണപ്പെട്ട് 55 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് അപലപനീയമാണ് എന്നാണ് കമല്‍നാഥ് പ്രതികരിച്ചത്.

English summary
Shivraj Singh Chouhan calls Nehru a Criminal, Congress leaders give reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X