കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗഹാന്‍ ഇനി മഹാരാജ... ബിജെപിയുടെ ടോപ് ഫൈവില്‍, ഇടവും വലവും സിന്ധ്യ, ഉപതിരഞ്ഞെടുപ്പിന് പഴയ ടീം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി തര്‍ക്കം നടന്നുവെന്നത് വെറും പുകമറയെന്ന് ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍. ശിവരാജ് സിംഗ് ചൗഹാനെ ഏകപക്ഷീയമായിട്ടാണ് കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തത്. ഉപതിരഞ്ഞെടുപ്പിനായി നേരത്തെ തന്നെ അമിത് ഷാ ഒരുങ്ങിയിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം കമല്‍നാഥിന്റെ വീഴ്ത്താന്‍ പഴയ ടീമിനെ തന്നെ ചൗഹാന്‍ കളത്തിലിറക്കി എന്നാണ് വെളിപ്പെടുത്തല്‍.

അതേസമയം ചൗഹാന്‍ മോദി പക്ഷത്തേക്ക് കളം മാറിയതും ഈ സീസണിലെ അപൂര്‍വ കാഴ്ച്ചകളിലൊന്നാണ്. മധ്യപ്രദേശില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതോടെ ചൗഹാന് മഹാരാജ എന്ന വിളിപ്പേര് കൂടി ലഭിച്ചിരിക്കുകയാണ്. ബിജെപിയുടെ ടോപ് ഫൈവിലേക്കാണ് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ വലിയൊരു സഹായവും ഇതിനിടെ ചൗഹാന് ലഭിച്ചിരുന്നു എന്നും ദേശീയ നേതൃത്വം മനസ്സിലാക്കിയിരിക്കുകയാണ്.

ചൗഹാന്‍ ഇനി മഹാരാജ

ചൗഹാന്‍ ഇനി മഹാരാജ

ബിജെപിയില്‍ നാല് തവണ ഒരു സംസ്ഥാനം ഭരിച്ചവ മുഖ്യമന്ത്രിമാര്‍ ഇപ്പോഴില്ല. നരേന്ദ്ര മോദി, രമണ്‍ സിംഗ് എന്നിവര്‍ 15 വര്‍ഷം ഗുജറാത്തും ഛത്തീസ്ഗഡും ഭരിച്ചിരുന്നവരാണ്. എന്നാല്‍ രമണ്‍ സിംഗിന് 2018ല്‍ ഛത്തീസ്ഗഡ് നഷ്ടമായി. മോദി 2013ല്‍ ദേശീയ തലത്തിലേക്ക് കളം മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയത് അദ്ദേഹത്തിന് അപൂര്‍വ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ബിജെപിയിലെ തീരുമാനമെടുക്കുന്ന അഞ്ച് പ്രമുഖ നേതാക്കളുടെ പട്ടികയിലാണ് ചൗഹാന്‍ ഇടംപിടിച്ചിരിക്കുന്നത്.

മോദി പക്ഷത്തേക്ക്

മോദി പക്ഷത്തേക്ക്

ചൗഹാന്‍ മോദി പക്ഷത്തേക്ക് കൂറുമാറി എന്നാണ് മധ്യപ്രദേശിലെ നേതാക്കളുടെ വെളിപ്പെടുത്തല്‍. ഇതോടെ അമിത് ഷായും സിന്ധ്യയും ചൗഹാനും ഒറ്റക്കെട്ടായി മാറി. മധ്യപ്രദേശില്‍ ചൗഹാന്റെ കരുത്തിനൊപ്പം നില്‍ക്കുന്നതോ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ കരുത്തുള്ളവരോ ആയ നേതാക്കളും ഇതോടെ ഇല്ല എന്ന് ഉറപ്പായി. ബിജെപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തനായ നേതാവായി ചൗഹാന്‍ മാറിയിരിക്കുകയാണ്.

മാര്‍ച്ച് 23ന് നടന്നത്

മാര്‍ച്ച് 23ന് നടന്നത്

നരേന്ദ്ര സിംഗ് തോമര്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു മാര്‍ച്ച് 23ന് വന്ന മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ തോമറിനെ പരിഗണിച്ചിട്ട് പോലുമില്ലായിരുന്നു. നാഗ്പൂരിലും ദില്ലിയിലുമുള്ളവര്‍ ചൗഹാനെ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. കൈലാഷ് വിജയ് വര്‍ഗീയ, തോമര്‍ എന്നിവരെ ഒരു എംഎല്‍എ പോലും പിന്തുണച്ചില്ല. കമല്‍നാഥ് നേരിട്ടത് പോലുള്ള പ്രശ്‌നങ്ങള്‍ ബിജെപി സര്‍ക്കാരിന് ചൗഹാനെ ഒഴിവാക്കിയാല്‍ മധ്യപ്രദേശില്‍ സംഭവിക്കുമെന്ന് അമിത് ഷാ മനസ്സിലാക്കിയിരുന്നു. എല്ലാ വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന ഒരേയൊരു നേതാവും ചൗഹാന്‍ തന്നെയായിരുന്നു.

അണിയറ കഥകള്‍ ഇങ്ങനെ

അണിയറ കഥകള്‍ ഇങ്ങനെ

പ്രതിപക്ഷ നേതാവായിരുന്ന ഗോപാല്‍ ഭാര്‍ഗവയെയും ചിലര്‍ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചൗഹാന്‍ വിഭാഗമല്ലാത്തത് കൊണ്ട് അദ്ദേഹത്തെ പരിഗണിക്കുക പോലും ചെയ്തില്ല. നേരത്തെ ഭാര്‍ഗവയെ പ്രതിപക്ഷ നേതാവാക്കിയതും ചൗഹാനെ ചൊടിപ്പിച്ചിരുന്നു. 2012ല്‍ പ്രഭാത് ജായെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതും ചൗഹാനായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ രണ്ടുപേരും ഒന്നായി. ഇരുവരും ചേര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന ഭരിക്കുന്നത്. ഭോപ്പാലില്‍ ജായ്ക്കുള്ള സ്വാധീനമാണ് ഇതിന് കാരണം.

ഇനിയുള്ള പോരാട്ടം

ഇനിയുള്ള പോരാട്ടം

സിന്ധ്യയെ കൊണ്ടുവരാനുള്ള പ്രധാന കാരണം യശോദര രാജ സിന്ധ്യയുടെ സാന്നിധ്യമാണ്. ഗ്വാളിയോര്‍ രാജകുടുംബം ഒന്നിക്കുമ്പോള്‍ ഒരിക്കല്‍ പോലും വോട്ടുബാങ്ക് ഭിന്നിക്കില്ല എന്ന് ചൗഹാന് മാത്രമാണ് മനസ്സിലായത്. തോമറും ഗോപാല്‍ ഭാര്‍ഗവും ഒരിക്കലും ഈ മേഖലയിലെ വോട്ട് ഇല്ലാതാക്കാനും ശ്രമിക്കില്ല. കാരണം ഇവര്‍ കേന്ദ്ര മന്ത്രിപദത്തില്‍ ആഗ്രഹമുള്ളവരാണ്. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഭിന്നിച്ച് പോകാതിരിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ് സഹായിക്കും. ഗ്വാളിയോറില്‍ തന്നെ കേന്ദ്രീകരിക്കാന്‍ സി്ന്ധ്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിന്ധ്യയുടെ ഉപകാരം

സിന്ധ്യയുടെ ഉപകാരം

സിന്ധ്യയാണ് ചൗഹാന്റെ പേര് നദ്ദയ്ക്കും അമിത് ഷായ്ക്കും മുന്നില്‍ നിര്‍ദേശിച്ചത്. പുതിയ നേതൃത്വം വരണമെന്നാണ് മോദി നിര്‍ദേശിച്ചത്. എന്നാല്‍ അമിത് ഷായും നദ്ദയ്ക്കും അധികാരം നിലനിര്‍ത്തണമെങ്കില്‍ ചൗഹാന്‍ വേണമെന്ന് മോദിയെ അറിയിച്ചു. ഇതിന് എല്ലാ സഹായവും ചെയ്തത് സിന്ധ്യയാണ്. പകരം ദിഗ് വിജയ് സിംഗിന്റെ കോട്ട പൊളിച്ച് കൊടുക്കാമെന്ന വാഗ്ദാനമാണ് ചൗഹാന്‍ നല്‍കിയത്. രജോഗഡ് മേഖലയില്‍ ദിഗ് വിജയ് സിംഗ് ദുര്‍ബലനായാല്‍ വലിയ തിരഞ്ഞെടുപ്പ് നേട്ടം സിന്ധ്യയെ കാത്തിരിക്കുന്നുണ്ട്.

കമല്‍നാഥിന്റെ പൊളിക്കാന്‍ ടീം

കമല്‍നാഥിന്റെ പൊളിക്കാന്‍ ടീം

ചൗഹാന്‍ ഇടവും വലവും സിന്ധ്യയെ തന്നെയാണ് നയിക്കാനായി നിര്‍ത്തിയിരിക്കുന്നത്. മുമ്പും തനിക്ക് അടുപ്പമുള്ളവരെ എന്ത് വില കൊടുത്തും സംരക്ഷിക്കുന്ന നിലപാട് ചൗഹാനുണ്ട്. നാല് അഞ്ചോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്വാളിയോര്‍ മേഖലയുടെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കും. ഇവര്‍ പണ്ടേ ചൗഹാന് വേണ്ടി പണിയെടുക്കുന്നവരാണ്. ഇവര്‍ കമല്‍നാഥിന്റെ വീക്ക്‌നെസ്സും പറഞ്ഞു കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍ കമല്‍നാഥിനെതിരെ വലിയ വികാരവുമുണ്ട്. ബാബുമാര്‍ എന്നാണ് ചൗഹാന്റെ ടീമിനെ വിളിക്കുന്നത്. ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ടിറങ്ങി തന്ത്രങ്ങള്‍ കൈമാറും.

English summary
shivraj singh chouhan cements place in bjp brass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X