കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയടിക്ക് മൂന്ന് പേര്‍ ഔട്ട്... യെഡിയൂരപ്പ മോഡലില്‍ ചൗഹാന്‍ മുഖ്യമന്ത്രിയാവും, കോണ്‍ഗ്രസിന് ചിരി!!

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപിയില്‍ ശിവരാജ് സിംഗ് ചൗഹാന്‍ യുഗം അവസാനിക്കുമെന്ന് പ്രവചിച്ചവര്‍ നിരാശരാവേണ്ടി വരും. മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍നിരയിലുള്ളത് അദ്ദേഹമാണ്. മൂന്ന് എതിരാളികളെ അദ്ദേഹം മലര്‍ത്തിയടിച്ചിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ചൗഹാന്‍ നടത്തിയ ഒരു വര്‍ഷത്തെ തന്ത്രമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.

ഇതില്‍ ഏറ്റവും രസകരം ചൗഹാന്റെ ഏറ്റവും വലിയ ശത്രുവായ നരോത്തം മിശ്രയും അമിത് ഷായും വരെ ചൗഹാന്റെ തന്ത്രത്തില്‍ മുന്നില്‍ വിറച്ചുപോയിരിക്കുകയാണ്. അതേസമയം ഇപ്പോഴും ചൗഹാനോട് പ്രത്യേക താല്‍പര്യം അമിത് ഷായ്ക്കില്ല. പകരം കൈലാഷ് വിജയ് വര്‍ഗീയയെ പോലുള്ള നേതാക്കളെയാണ് താല്‍പര്യം. അമിത് ഷായെ വെല്ലുവിളിച്ച് കൊണ്ടാണ് ചൗഹാന്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. എന്നാല്‍ ചൗഹാന്റെ വരവ് കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാക്കും.

മൂന്ന് പേര്‍ ഔട്ട്

മൂന്ന് പേര്‍ ഔട്ട്

കൈലാഷ് വിജയ് വര്‍ഗീയ, നരോത്തം മിശ്ര, നരേന്ദ്ര സിംഗ് എന്നിവരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് അമിത് ഷാ കണ്ടത്. എന്നാല്‍ നേതൃത്വത്തെ തനിക്ക് ചുറ്റും നിരത്തിയാണ് ചൗഹാന്‍ അമിത് ഷായെ വിറപ്പിച്ചത്. ഇതോടെ ഈ മൂന്ന് പേരുകളും ഒറ്റയടിക്കാണ് ഔട്ടായത്. വിജയ് വര്‍ഗീയക്ക് പാര്‍ട്ടിക്കുള്ളില്‍ ചൗഹാനുമായി പോരാട്ടമുണ്ട്്. ചൗഹാന്‍ തിരിച്ചെത്തുന്നതോടെ വിജയ് വര്‍ഗീയയെ സംസ്ഥാനത്തെ നിഷ്പ്രഭനാക്കാനും സാധിക്കും. താനല്ലാതെ മറ്റ് മൂന്ന് പേര്‍ ഭരിച്ചാല്‍ സര്‍ക്കാര്‍ എത്ര കാലം നില്‍ക്കുമെന്ന് പറയാനാവില്ലെന്ന് ചൗഹാന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സിന്ധ്യയുടെ സഹായം

സിന്ധ്യയുടെ സഹായം

മുഖ്യമന്ത്രി പദത്തിനായി മോഹമുണ്ടെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ എല്ലാവിധത്തിലും ചൗഹാനെ സഹായിക്കുന്നുണ്ട്. മറ്റുള്ളവരെ തഴയാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത് സിന്ധ്യയുടെ പിന്തുണയാണ്. ചൗഹാന്‍ വന്നാല്‍ ഗുണ-ഗ്വാളിയോര്‍-ഭോപ്പാല്‍, ശിവപുരി മേഖലയില്‍ സിന്ധ്യക്ക് പകരം വെക്കാന്‍ നേതാക്കളുണ്ടാവില്ല. ആര്‍എസ്എസിന്റെ എല്ലാ പിന്തുണയും സിന്ധ്യക്കുണ്ടാവും. ചൗഹാന്‍ ഈ മേഖലയുടെ ചുമതല സിന്ധ്യക്ക് കൈമാറുമെന്ന് ഉറപ്പാണ്. ഇതോടെ മഹാരാജ എന്ന പട്ടം സിന്ധ്യക്ക് നിലനിര്‍ത്താം. പൂര്‍വാധികം ശക്തിയോടെ ദിഗ് വിജയ് സിംഗിനെ നേരിടാനും ഇത് സഹായിക്കും.

22 വിമതര്‍

22 വിമതര്‍

ബിജെപിയുടെ എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച്ച നടക്കുന്നുണ്ട്. അതില്‍ ചൗഹാനെ നേതാവായി തിരഞ്ഞെടുക്കും. അതിന് ശേഷമാണ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുക. വിമതരെ ഇന്ന് തന്നെ ഭോപ്പാലില്‍ എത്തിക്കും. ഇവര്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേരും. വിമതരില്‍ എട്ട് പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കും. ഇതില്‍ ആറ് പേര്‍ കമല്‍നാഥ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരാണ്. പക്ഷേ അതിന് മുമ്പ് ദില്ലിയിലെത്തി ഇവര്‍ സിന്ധ്യയുടെ അനുമതി നേടണം. സിന്ധ്യയുമായി ചര്‍ച്ച ചെയ്ത ശേഷമേ ഇവര്‍ ബിജെപിയില്‍ ചേരൂ. അതേസമയം ചൗഹാന്‍ തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ചതാണ്. ഇതിലൂടെ ജനങ്ങള്‍ മാറ്റം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസിന് ഈ വരവ് നേട്ടമാണ്.

അമിത് ഷായെ വിറപ്പിച്ചു

അമിത് ഷായെ വിറപ്പിച്ചു

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ 100 എംഎല്‍എമാരും തനിക്കൊപ്പം നില്‍ക്കുമെന്ന് ചൗഹാന്‍ തന്റെ അനുയായികള്‍ മുഖേന അമിത് ഷായെ അറിയിച്ചിരുന്നു. കര്‍ണാടകത്തില്‍ യെഡിയൂരപ്പ നടത്തിയ തന്ത്രമാണിത്. സര്‍ക്കാര്‍ വീഴ്ത്താന്‍ ചൗഹാനാവുമെന്ന് തിരിച്ചറിഞ്ഞതോടെ അമിത് ഷാ മയപ്പെട്ടത്. 22 വിമത എംഎല്‍എമാരെ വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തവും ചൗഹാന്‍ ഏറ്റിരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ നരോത്തം മിശ്ര ദില്ലിയിലെത്തിയിട്ടുണ്ട്.

ചൗഹാന്റെ ജനപ്രീതി

ചൗഹാന്റെ ജനപ്രീതി

രാജസ്ഥാനിലെയോ ഛത്തീസ്ഗഡിലെയോ പോലെ ബിജെപി മധ്യപ്രദേശില്‍ തകര്‍ന്നടിഞ്ഞിട്ടില്ല. 107 സീറ്റുകള്‍ ബിജെപിക്കുണ്ട്. ഇതിന്റെ പ്രധാന കാരണം ശിവരാജ് സിംഗ് ചൗഹാനാണ്. ജനപ്രീതി കൂടി അമിത് ഷാ പരിഗണിച്ചു. ബംഗാളില്‍ ബിജെപി 18 സീറ്റുകള്‍ നേടിയത് കൈലാസ് വിജയ് വര്‍ഗീയയുടെ മിടുക്കായിരുന്നു. അമിത് ഷായ്ക്ക് താല്‍പര്യവും വര്‍ഗീയയെ ആയിരുന്നു. നേരത്തെ പാര്‍ട്ടിയുടെ യോഗത്തില്‍ നരോത്തം മിശ്രയുടെയും ചൗഹാന്റെയും അനുനായികള്‍ പരസ്പരം പോരടിച്ചതോടെ വിജയ് വര്‍ഗീയ ഈ മത്സരത്തില്‍ നിന്ന് പുറത്തായി. ഇപ്പോഴും കടുത്ത മത്സരം തന്നെയാണ് നരോത്തം മിശ്ര നടത്തുന്നത്.

കടുത്ത ശത്രുത

കടുത്ത ശത്രുത

നരോത്തം മിശ്രയുമായി കടുത്ത ശത്രുത ചൗഹാനുണ്ട്. നേരത്തെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ചൗഹാന്‍ ഗോപാല്‍ ഭാര്‍ഗവയെ ആയിരുന്നു പിന്തുണച്ചത്. വളരെ ചെറിയ നേതാവായിരുന്നു ഭാര്‍ഗവ. മിശ്ര ഈ പദവിയില്‍ എത്തുമെന്ന് ഉറപ്പിച്ച സമയത്തായിരുന്നു ഇത്. ഇത് മിശ്രയുടെ മോഹങ്ങള്‍ തട്ടിത്തെറിപ്പിച്ചു. നരേന്ദ്ര സിംഗ് തോമര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ തോമര്‍ ചൗഹാന്റെ അടുത്ത സുഹൃത്താണ്. ചൗഹാനെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രമേ ബിജെപിക്ക് വിമതരെ ജയിപ്പിക്കാനാവൂ എന്നാണ് വിലയിരുത്തല്‍.

രാജ്യസഭാ മോഹം

രാജ്യസഭാ മോഹം

അമിത് ഷായ്ക്ക് മധ്യപ്രദേശില്‍ ജയം നേടേണ്ടത് വളരെ അത്യാവശ്യമാണ്. സിന്ധ്യയെ മറുകണ്ടം ചാടിച്ചത് തന്നെ അതിനാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം മധ്യപ്രദേശില്‍ നിന്ന് ലഭിക്കും. 2022ന് ശേഷം മധ്യപ്രദേശില്‍ നിന്ന് സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനും ഈ വിജയം അമിത് ഷായെ സഹായിക്കും. ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ജൂനിയര്‍ നേതാക്കളെ പരീക്ഷിക്കേണ്ടതില്ലെന്നും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ യെഡിയൂരപ്പയെ പോലെ ചൗഹാനും അധികാരം ഉറപ്പിക്കുമെന്ന് അമിത് ഷായ്ക്ക് വിശ്വാസമുണ്ട്. എന്നാല്‍ ഇത് കര്‍ണാടകമല്ലെന്നും വിമതരെ വിജയിപ്പിക്കാന്‍ വേണ്ട ജനപ്രീതി ചൗഹാന്‍ അടക്കമുള്ള നേതാക്കള്‍ക്കില്ലെന്നാണ് നേതാക്കള്‍ രഹസ്യമായി പറയുന്നത്. കര്‍ണാടകത്തിലേത് പോലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ദുര്‍ബലമല്ലെന്ന് ബിജെപി സമ്മതിക്കുന്നുണ്ട്. അതേസമയം വിജയിച്ചാല്‍ കിരീടവും ഇല്ലെങ്കില്‍ രാഷ്ട്രീയ ഭാവിയും ചൗഹാന് നഷ്ടമാവും.

English summary
shivraj singh chouhan front runner for madhya pradesh cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X