Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മോഡല്‍ നടപ്പാക്കാന്‍ ചൗഹാന്‍, രാഹുലിന്റെ ഭില്‍വാര മോഡല്‍, സോണിയ പറഞ്ഞത്, രാഷ്ട്രീയ വിജയം!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് മോഡല്‍ കടമെടുത്ത് ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാജസ്ഥാനിലെ ഭില്‍വാരയില്‍ അതിശക്തമായ മാര്‍ഗങ്ങള്‍ കൊണ്ട് കൊറോണയെ പ്രതിരോധിച്ചിരുന്നു. ഇതാണ് പോസിറ്റീവായ പ്രതിരോധ നടപടിയായി ചൗഹാന്‍ അംഗീകരിച്ചിരിക്കുന്നത്. ഇത്തരം മാര്‍ഗങ്ങള്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും നിര്‍ദേശിച്ചിരുന്നു. ഇതിനെ അംഗീകരിച്ചിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്. നേരത്തെ രാഹുല്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം മോദി സര്‍ക്കാരും അംഗീകരിച്ചിരുന്നു.

ചൗഹാന്റെ പച്ചക്കൊടി

ചൗഹാന്റെ പച്ചക്കൊടി

ഇന്‍ഡോറില്‍ കൊറോണയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് ചൗഹാന്‍ പറയുന്നു. ഇതിനായിട്ടാണ് ഭില്‍വാര മോഡല്‍ നടപ്പാക്കുന്നതെന്ന് ചൗഹാന്‍ പറഞ്ഞു. വൈറസ് കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള ശ്രമമാണ് ഭില്‍വാര മോഡലില്‍ ഉണ്ടായിരുന്നത്. ഇതേ പദ്ധതി വ്യത്യാസമില്ലാതെ തന്നെ ഭോപ്പാലിലും അവതരിപ്പിക്കാനാണ് ചൗഹാന്‍ ഒരുങ്ങുന്നത്. മധ്യപ്രദേശ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടുകളിലൊന്നാണ്. ഇനിയും ഇത് നടപ്പാക്കാതിരിക്കാന്‍ ചൗഹാന് സാധിക്കില്ല.

എന്താണ് ഭില്‍വാര മോഡല്‍

എന്താണ് ഭില്‍വാര മോഡല്‍

രാജസ്ഥാനിലെ മേവര്‍ മേഖലയിലെ തുണിത്തരങ്ങളുടെ നഗരമായിട്ടാണ് ഭില്‍വാര അറിയപ്പെടുന്നത്. 30 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായിരുന്നു ഭില്‍വാര. മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിന് മുമ്പേ ഇത് അങ്ങനെയായിരുന്നു. മാര്‍ച്ച് 19നാണ് ഇവിടെ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ 27 പോസിറ്റീവ് കേസുകളും രണ്ട് മരണങ്ങളും ഇവിടെ രേഖപ്പെടുത്തി. തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാരും ഗ്രാമസഭകളും ചേര്‍ന്ന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തിയത്. ഒറ്റ കേസ് പോലും ഇപ്പോള്‍ അവിടെയില്ല.

എങ്ങനെ നടപ്പാക്കി

എങ്ങനെ നടപ്പാക്കി

കടുത്ത രീതിയിലുള്ള യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാതിരുന്ന മോഡലാണ് ഭില്‍വാരയില്‍ ഉണ്ടായിരുന്നത്. ആറ് ഘട്ടങ്ങളാണ് ഇതിനുള്ളത്. ജില്ലയെ തന്നെ ഐസൊലേഷനില്‍ വെക്കുന്നതാണ് ആദ്യ ഘട്ടം. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ജില്ലാ അതിര്‍ത്തികള്‍ അടച്ച് പൂട്ടി. ജില്ലയിലേക്ക് കടക്കാനും പുറത്തുപോകാനുമുള്ള ഇടങ്ങളില്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചു. മറ്റ് ജില്ലകളോടും ഇതേ രീതി പിന്തുടരാനാണ് ആവശ്യപ്പെട്ടത്. ഏപ്രില്‍ രണ്ട് മുതല്‍ അവശ്യ സര്‍വീസുകള്‍ പോലും ഇവിടെ റദ്ദാക്കി.

നാല് ഘട്ടം

നാല് ഘട്ടം

ഐസൊലേഷന് ശേഷം ഇവിടെ രോഗികളുടെ എണ്ണം കുറയുന്നതാണ് കണ്ടത്. കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുകയായിരുന്നു അടുത്ത മാര്‍ഗം. ഇത്തരം മേഖലകളില്‍ ജനങ്ങളുടെ സഞ്ചാരം ഒരു തരത്തിലും അനുവദിച്ചിരുന്നില്ല. ബഫര്‍ സോണായിട്ടാണ് ഇതിനെ തരംതിരിച്ചത്. ഡോര്‍ ടു ഡോര്‍ സ്‌ക്രീനിംഗായിരുന്നു അടുത്ത ഘട്ടം. 22.39 ലക്ഷം പേരെയാണ് ഇതിലൂടെ പരിശോധന. രാജ്യത്തെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡാണിത്. രോഗം ബാധിച്ചവര്‍ ആരെല്ലാമായി ബന്ധപ്പെട്ടു എന്ന് കര്‍ശനമായ രീതിയിലാണ് നിരീക്ഷിച്ചത്. നാലാം ഘട്ടം ഇതായിരുന്നു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരുന്നു അഞ്ചാം ഘട്ടം. നാല് സ്വകാര്യ ആശുപത്രികളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തി. നഗര മേഖലകളിലെ ജനസാന്ദ്രത കൂടി മേഖലകളിലായിരുന്നു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഗ്രാമീണ മേഖലയിലും സമാന രീതി കൊണ്ടുവന്നതോടെ രോഗം പടരില്ലെന്ന് ഉറപ്പിക്കാനായി.

രാഹുലിന്റെ വിജയം

രാഹുലിന്റെ വിജയം

ഭില്‍വാരയില്‍ ഈ പദ്ധതി കൊണ്ടുവരാനും ജാഗ്രത ശക്തമാക്കാനും കാരണം രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വം പറയുന്നു. രാജസ്ഥാനിലും സമാന വാദമുയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ നിന്ന് കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇതൊരു ഗുരുതരമായ വൈറസാണെന്നും സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നും രാഹുല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നേരിട്ട് സംസാരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ വേണമെന്ന് അറിയിക്കുകയും ചെയ്തു. രാഹുലിന്റെ ഭില്‍വാര മോഡല്‍ എന്നാണ് ഇപ്പോള്‍ ഇത് അറിയപ്പെടുന്നത്.

കോണ്‍ഗ്രസ് ഫോര്‍മുല

കോണ്‍ഗ്രസ് ഫോര്‍മുല

ഭില്‍വാരയില്‍ കോണ്‍ഗ്രസ് കൊണ്ടുവനിന്ന ഐഐടിടി രീതി താനും നടപ്പാക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. രോഗികളെ തിരിച്ചറിയുക, ഐസൊലേഷന്‍, ടെസ്റ്റിംഗ്, ട്രീറ്റ്‌മെന്റ് നടത്തുക എന്ന രീതിയാണിത്. ഭില്‍വാരയിലേതിന് സമാനമായ ജനസംഖ്യയാണ് ഇന്‍ഡോറിലുമുള്ളത്. 30 ലക്ഷം ജനസംഖ്യയാണ് ഉള്ളത്. ഇന്‍ഡോറിലെ എല്ലാ വീട്ടുകാരുടെയും ആരോഗ്യ സ്റ്റാറ്റസ് അറിയാനുള്ള ശ്രമത്തിലാണ് ചൗഹാന്‍. ഭില്‍വാരയിലേത് പോലെ ഇന്‍ഡോറിലെ എല്ലാ നിവാസികളുടെയും സ്‌ക്രീനിംഗ് നടത്തും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിശോധനകള്‍ കൂടുതലായി മധ്യപ്രദേശില്‍ നടക്കുന്നുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.

സോണിയ പറഞ്ഞത്

സോണിയ പറഞ്ഞത്

ഭില്‍വാരയില്‍ രാഹുലിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ആപത്തില്‍ നിന്ന് രക്ഷിച്ചതെന്ന് സോണിയാ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ നേരത്തെ മോദി സര്‍ക്കാരിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരും അത് മുഖവിലയ്‌ക്കെടുത്തില്ല. കേന്ദ്രം അത് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് നമ്മുടെ അവസ്ഥ മെച്ചപ്പെട്ടേനെ എന്നും സോണിയ പറഞ്ഞു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും രാഹുല്‍ ഇക്കാര്യം അറിയിച്ചിരുന്നു. പിപിഇ കിറ്റുകള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിച്ചു. 22 ലക്ഷം പേരെ ഭില്‍വാരയില്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയത് വന്‍ നേട്ടമാണ്. രാഹുലിന്റെ മുന്നറിയിപ്പ് പ്രകാരം അശോക് ഗെലോട്ട് പാലിച്ചത് കൊണ്ടാണ് ഇത് സാധ്യമായതെന്നും സോണിയ പറഞ്ഞു.

കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം

കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം

കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വന്‍ രാഷ്ട്രീയ വിജയമാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന രാജസ്ഥാനിലെ ഒരു മോഡല്‍ മധ്യപ്രദേശില്‍ നടപ്പാക്കിയത് ഉപതിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയാവാനാണ് സാധ്യത. കമല്‍നാഥ് ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വരെ ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ അദ്ദേഹത്തിന്റെ ഇമേജ് വര്‍ധിപ്പിക്കുന്ന ഘടകമാണിത്. ചൗഹാന്റെ വീഴ്ച്ചകള്‍ കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ ആവര്‍ത്തിക്കില്ലായിരുന്നു എന്നും കമല്‍നാഥിന് അവകാശപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+