കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ രാത്രി ഒമ്പത് മണിക്ക്

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍; മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ വീണ്ടുമെത്തുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വൈകീട്ട് ഏഴ് മണിക്ക് ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ചേരും. ശിവരാജ് സിങ് ചൗഹാനെ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തൊട്ടുപിന്നാലെ രാജ്‌സഭവനിലെത്തി സത്യപ്രതിജ്ഞ ചൊല്ലുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

S

കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍, മുന്‍ മന്ത്രി നരോട്ടം മിശ്ര എന്നിവരുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നുവെങ്കിലും ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകട്ടെ എന്ന് ബിജെപി തീരുമാനിക്കുകയായിരുന്നുവത്രെ. കൊറോണ വൈറസ് വ്യാപന വേളയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിക്കരുത് എന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ചര്‍ച്ചകള്‍ മാറ്റിവച്ച് ശിവരാജ് സിങ് ചൗഹാനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതത്രെ.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച 22 എംഎല്‍എമാരില്‍ 21 പേര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആറ് മന്ത്രിമാരടക്കമുള്ളവരാണ് ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ജിയയും വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ചടങ്ങിനെത്തി. സിന്ധ്യ നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. മധ്യപ്രദേശില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണ് ഇദ്ദേഹം. എംപിയായാല്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

അതേസമയം, വിമത എംഎല്‍എമാര്‍ക്ക് ഭാവി കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജിവച്ച 22 പേരില്‍ എട്ട് പേര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ ബിജെപിയില്‍ ധാരണയായി എന്നാണ് വിവരം. നിലവില്‍ കോണ്‍ഗ്രസ് വിട്ട വിമതരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന ചര്‍ച്ചയാണ് ബിജെപിയില്‍ നടക്കുന്നത്. ചിലര്‍ക്ക് മന്ത്രി പദവി നല്‍കും. അതാരെന്ന് തിരഞ്ഞെടുക്കലാണ് വെല്ലുവിളി. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച 22ല്‍ ആറ് പേര്‍ മന്ത്രിമാരായിരുന്നു. ഇവര്‍ക്ക് ബിജെപി സര്‍ക്കാരിലും മന്ത്രി പദവി നല്‍കും. അതേസമയം, രണ്ടു വിമതരെ കൂടി മന്ത്രിസഭയിലെടുക്കാനും ധാരണയായി. എന്നാല്‍ ബാക്കി 14 പേരുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. മന്ത്രി പദവി കിട്ടാത്ത കോണ്‍ഗ്രസ് വിമതരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന ചര്‍ച്ചയും ബിജെപിയില്‍ നടക്കുന്നുണ്ട്.

കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...

English summary
BJP silent on MP CM post; Shivraj Chouhan first but not only choice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X