Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംഎല്‍മാര്‍ക്ക് വിപ്പ്, എംഎല്‍എമാരെ റിസോര്‍ട്ടിലെത്തി കണ്ട് ചൗഹാന്‍, നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടിന് തയ്യാറെടുത്ത് ബിജെപി. ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിരിക്കുകയാണ്. നാളെ നിയമസഭയില്‍ എത്തണമെന്നാണ് ആവശ്യം. ബിജെപി തന്നെ വോട്ട് ചെയ്യണെന്നാണ് നിര്‍ദേശം. ബിജെപിയുടെ ചീപ്പ് വിപ്പും എംഎല്‍എയുമായ നരോത്തം മിശ്രയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. ബിജെപി എംഎല്‍മാര്‍ റിസോര്‍ട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണ്. ഇവരെ കാണാന്‍ ശിവരാജ് സിംഗ് ചൗഹാനും എത്തിയിട്ടുണ്ട്.

1

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എംഎല്‍എമാര്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമോ എന്ന് വ്യക്തമല്ല. ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വോട്ടവകാശം ഉണ്ടാവും. ഇനിയുള്ള 24 മണിക്കൂറില്‍ ഇവരെ തിരിച്ചെത്തിക്കാനാനുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലാണ് ബിജെപി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി എംഎല്‍എമാര്‍ നാളെ രാവിലെയോ ഇന്ന് രാത്രിയോ മധ്യപ്രദേശില്‍ എത്താനാണ് സാധ്യത.

22 പേര്‍ രാജിപ്രഖ്യാപിച്ചതിനാല്‍ 92 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്. ശിവരാജ് സിംഗ് ചൗഹാന്‍ എംഎല്‍എമാരെ കാണാനായി ഗുരുഗ്രാമിലെത്തിയിട്ടുണ്ട്. ഇവര്‍ വൈകീട്ടോടെ എത്തുമെന്ന സൂചനയാണ് ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കുന്നത്. ഇതിനിടെ ജയ്പൂരിലെ റിസോര്‍ട്ടിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മധ്യപ്രദേശില്‍ തിരിച്ചെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ സാന്നിധ്യത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത്. ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും റാവത്ത് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭൂരിയ 112 എംഎല്‍എമാര്‍ റിസോര്‍ട്ടിലുണ്ടെന്നാണ് അവകാശപ്പെടുന്നത്. ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരെ ഗോള്‍ഫ്ഷയര്‍ ക്ലബില്‍ നിന്ന് യെലഹങ്കയിലെ രമദ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഭോപ്പാല്‍ വിമാനത്താവളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷയില്‍ തന്നെ എംഎല്‍എമാരെ എത്തിക്കാനാണ് പദ്ധതി. ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ട് നടത്തണമെന്ന് പറയാന്‍ അധികാരമില്ലെന്നും, ഇത് സ്പീക്കറുടെ തീരുമാനമാണെന്നും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ബ്രിജേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു.

ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ വലിയൊരു പട തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. അശോക് ഗെലോട്ട്, ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍ എന്നിവര്‍ റിസോര്‍ട്ടിലുള്ള എംഎല്‍എമാരെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നേരത്തെ വിമത എംഎല്‍എമാരെ സുരക്ഷിതമായി എത്തിക്കുന്നതിന് സഹായിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തടവില്‍ വെച്ചിരിക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+