കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയും രാഹുലും അവരോട് മാപ്പുപറയണം... ശിവരാജ് സിംഗിന്റെ ആവശ്യം ഇങ്ങനെ, കാരണം ഇതാണ്

Google Oneindia Malayalam News

ഭോപ്പാല്‍: ദിഗ്വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗിന്റെ ആരോപണം ഏറ്റുപിടിച്ച് ബിജെപി. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മധ്യപ്രദേശിലെ കര്‍ഷകരോട് മാപ്പുപറയണമെന്ന് ശിവരാജ് സിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്. കര്‍ഷകരെ കമല്‍നാഥ് സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തെന്ന് ചൗഹാന്‍ ആരോപിച്ചു. അതേസമയം ഇച്ചാവറില്‍ ചൗഹാന്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിന് തലവേദനയാവും.

1

കര്‍ഷക വിരുദ്ധവും അഴിമതിക്കാരുമായ സര്‍ക്കാരാണ് മധ്യപ്രദേശ് ഭരിക്കുന്നതെന്ന് ചൗഹാന്‍ കുറ്റപ്പെടുത്തി. ഗാന്ധി കുടുംബം എത്രയും പെട്ടെന്ന് തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവണം. അധികാരത്തിലെത്തി പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പ പൂര്‍ണമായും എഴുതി തള്ളുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധി കര്‍ഷകദ വായ്പ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ എഴുതി തള്ളുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

കര്‍ഷക വായ്പകളൊന്നും ഇതുവരെ എഴുതി തള്ളപ്പെട്ടിട്ടില്ല. രാഹുലും സോണിയയും ഇനിയെങ്കിലും ജനങ്ങളോട് മാപ്പുപറയാന്‍ തയ്യാറാവണം. എത്രയും പെട്ടെന്ന് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളണം. കോണ്‍ഗ്രസിന്റെ നയം കാരണം മാന്യമായി ബാങ്കുകളില്‍ തുക അടച്ചിരുന്ന കര്‍ഷകര്‍ പോലും ബാധ്യതയേറിയിരിക്കുകയാണ്. അവര്‍ വായ്പ എഴുതി തള്ളുമെന്ന് പ്രതീക്ഷിച്ച് വായ്പ അടയ്ക്കുന്നത് മാറ്റിവെച്ചെന്നും ഇതോടെ അവരുടെ കടക്കെണിയിലായെന്നും ചൗഹാന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത് പോലെ കാര്‍ഷിക വിളകള്‍ക്ക് ബോണസ് നല്‍കിയിട്ടില്ല. ഗോതമ്പിനും സോയാബീനിനും ബോണസായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കിയിട്ടില്ലെങ്കില്‍ പ്രക്ഷോഭവുമായി ബിജെപി തെരുവില്‍ ഇറങ്ങുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അതേസമയം ഉയര്‍ന്ന വൈദ്യുതി നിരക്കുകള്‍ അടയ്ക്കാന്‍ കര്‍ഷകര്‍ തയ്യാറാവരുതെന്നും ചൗഹാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് വിജയ്, അത്തരം നേതാക്കള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ തീരും!!തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് വിജയ്, അത്തരം നേതാക്കള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ തീരും!!

English summary
shivraj singh chouhan says gandhis should apolgoise to farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X