ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ നീക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന
മുംബൈ: ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ നീക്കം ചെയ്ത് കൊണ്ട് പാസാക്കിയ എസ്പിജി ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. ഒരാളുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ആശങ്ക പങ്കുവെച്ചത്. മഹാരാഷ്ട്രയിലായാലും ദില്ലിയിലായാലും രാഷ്ട്രീയ നേതാക്കള്‍ സുരക്ഷിതരായിരിക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന അതേദിവസമാണ് ഗാന്ധി കുടുംബത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തി മുഖപ്രസംഗം പുറത്തുവന്നിരിക്കുന്നത്.
ഇന്ദിരാഗാന്ധിയെ സ്വന്തം സെക്യൂരിറ്റി ഗാര്‍ഡ് കൊലപ്പെടുത്തിയതും രാജീവ് ഗാന്ധിയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതുമാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ നല്കാന് കാരണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ഉണ്ടായി. അതിനാല്‍ സുരക്ഷ വെല്ലുവിളികള്‍ ഇപ്പോഴുമുണ്ട്. സര്‍ക്കാറിന് കോണ്‍ഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടാകാം. നെഹ്റുവിനോടുള്ള വെറുപ്പ് അഞ്ചുവര്‍ഷത്തിനിടെ പരസ്യമായി പലതവണ പുറത്തുവന്നതാണ്. എന്നാല്‍ ഒരിക്കലും ഒരു വ്യക്തിയുടെ ജീവിതവുമായി കളിക്കരുത്. ഇപ്പോഴത്തെ അവഗണന ഗാന്ധി കുടുംബത്തിന് നേരെ അല്ലായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ ഇതേ നിലപാട് സ്വീകരിക്കുമെന്നും ശിവസേന പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ആശങ്കയാണ് ഇത് സാധൂകരിക്കുന്നത്. അവരുടെ സുരക്ഷാ ഭടന്മാര്ക്ക് ഉപയോഗിച്ച കാറുകളാണ് നല്‍കുന്നതെന്നതും ഈ ആശങ്കയെ വര്‍ധിപ്പിക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ശിവസേന മുഖപത്രം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗാന്ധി കുടുംബത്തിനുള്ള ഭീഷണി കുറഞ്ഞതിനാലാണ് എസ്പിജി കവര്‍ പിന്‍വലിച്ചത്. ആഭ്യന്തര മന്ത്രാലയത്തില്‍ ആര്‍ക്കാണ് അങ്ങനെ തോന്നുന്നതെന്നും, അതൊരു വലിയ ചോദ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഇതേ തോന്നലാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ആഭ്യന്തര മന്ത്രാലയത്തിന് തോന്നിയത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന് തോന്നി. ജനങ്ങള്‍ ഉണരുന്നതിനുമുമ്പ് രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാല്‍ അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഫഡ്നാവിസ് രാജി നല്കി. അതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനങ്ങള്‍ വിശ്വസനീയമല്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications