കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ നീക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന

  • By Desk
Google Oneindia Malayalam News

മുംബൈ: ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ നീക്കം ചെയ്ത് കൊണ്ട് പാസാക്കിയ എസ്പിജി ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. ഒരാളുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ആശങ്ക പങ്കുവെച്ചത്. മഹാരാഷ്ട്രയിലായാലും ദില്ലിയിലായാലും രാഷ്ട്രീയ നേതാക്കള്‍ സുരക്ഷിതരായിരിക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന അതേദിവസമാണ് ഗാന്ധി കുടുംബത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തി മുഖപ്രസംഗം പുറത്തുവന്നിരിക്കുന്നത്.

 കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് തോമസ് ഐസക്; കരിങ്കൊടി വീശി മറയ്ക്കാനാവുമോ ഈ വിദ്യാഭ്യാസ നേട്ടങ്ങള്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് തോമസ് ഐസക്; കരിങ്കൊടി വീശി മറയ്ക്കാനാവുമോ ഈ വിദ്യാഭ്യാസ നേട്ടങ്ങള്‍

ഇന്ദിരാഗാന്ധിയെ സ്വന്തം സെക്യൂരിറ്റി ഗാര്‍ഡ് കൊലപ്പെടുത്തിയതും രാജീവ് ഗാന്ധിയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതുമാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ നല്‍കാന്‍ കാരണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ഉണ്ടായി. അതിനാല്‍ സുരക്ഷ വെല്ലുവിളികള്‍ ഇപ്പോഴുമുണ്ട്. സര്‍ക്കാറിന് കോണ്‍ഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടാകാം. നെഹ്റുവിനോടുള്ള വെറുപ്പ് അഞ്ചുവര്‍ഷത്തിനിടെ പരസ്യമായി പലതവണ പുറത്തുവന്നതാണ്. എന്നാല്‍ ഒരിക്കലും ഒരു വ്യക്തിയുടെ ജീവിതവുമായി കളിക്കരുത്. ഇപ്പോഴത്തെ അവഗണന ഗാന്ധി കുടുംബത്തിന് നേരെ അല്ലായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ ഇതേ നിലപാട് സ്വീകരിക്കുമെന്നും ശിവസേന പറഞ്ഞു.

uddhav

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ആശങ്കയാണ് ഇത് സാധൂകരിക്കുന്നത്. അവരുടെ സുരക്ഷാ ഭടന്മാര്‍ക്ക് ഉപയോഗിച്ച കാറുകളാണ് നല്‍കുന്നതെന്നതും ഈ ആശങ്കയെ വര്‍ധിപ്പിക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ശിവസേന മുഖപത്രം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗാന്ധി കുടുംബത്തിനുള്ള ഭീഷണി കുറഞ്ഞതിനാലാണ് എസ്പിജി കവര്‍ പിന്‍വലിച്ചത്. ആഭ്യന്തര മന്ത്രാലയത്തില്‍ ആര്‍ക്കാണ് അങ്ങനെ തോന്നുന്നതെന്നും, അതൊരു വലിയ ചോദ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഇതേ തോന്നലാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ആഭ്യന്തര മന്ത്രാലയത്തിന് തോന്നിയത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന് തോന്നി. ജനങ്ങള്‍ ഉണരുന്നതിനുമുമ്പ് രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാല്‍ അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഫഡ്നാവിസ് രാജി നല്‍കി. അതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനങ്ങള്‍ വിശ്വസനീയമല്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.

English summary
Shivsena against centre over removal of SPG protectionfor Gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X